ബൾക്ക് ഡാറ്റയുമായി 30 ദിവസ വാലിഡിറ്റിയുള്ള ജിയോ പ്ലാൻ

Updated on 17-May-2023
HIGHLIGHTS

ഉപയോക്താക്കൾക്ക് പ്രിയപ്പെട്ട പ്ലാനാണ് ജിയോയുടെ 296 രൂപയുടെ പ്ലാൻ

കൃത്യം 30 ദിവസത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനിൽ ലഭിക്കുക

ഈ പ്ലാനിന്റെ മറ്റു ആനുകൂല്യങ്ങൾ പരിശോധിക്കാം

30 ദിവസ വാലിഡിറ്റി തികച്ച് ലഭ്യമാകുന്ന റീച്ചാർജ് പ്ലാനുകൾക്കായി ഉപയോക്താക്കളുടെ പരാതികളെത്തുടർന്ന് ഒടുവിൽ ട്രായി ഇടപെടുകയും 30 ദിവസ പ്ലാനുകൾ അ‌വതരിപ്പിക്കാൻ കമ്പനികളോട് നിർദേശിക്കുകയും ചെയ്തു. അ‌തോടെ വിവിധ കമ്പനികൾ 28 ദിവസ പ്ലാനുകൾക്കൊപ്പം 30 ദിവസം വാലിഡിറ്റിയുള്ള പ്ലാനുകളും അ‌വതരിപ്പിച്ചുതുടങ്ങി. ഇന്ത്യയിലെ ടെലിക്കോം കമ്പനികളിൽ ഒന്നാമനായ റിലൻസ് ജിയോയുടെ റീച്ചാർജ് പ്ലാനുകളുടെ പട്ടികയിലും 30 ദിവസ വാലിഡിറ്റിയുള്ള പ്രതിമാസ പ്ലാനുകൾ ഇടംപിടിച്ചു. ജിയോയിൽനിന്ന് ലഭ്യമാകുന്ന പ്രതിമാസ പ്ലാനുകൾ നിരവധിയുണ്ട്ഉപയോക്താക്കൾക്ക് ഏറെ പ്രിയപ്പെട്ട ഒരു പ്രതിമാസ പ്ലാൻ ആണ് Jio-യുടെ 296 രൂപയുടെ പ്ലാൻ. കൃത്യം 30 ദിവസത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനിലെ ആനുകൂല്യങ്ങൾ ലഭ്യമാകുക. പ്രതിദിന ഡാറ്റാ പരിധിയില്ലാതെ ഡാറ്റ ലഭിക്കുന്ന പ്രതിമാസ പ്ലാൻ എന്ന പ്രത്യേകതയും ഇതിനുണ്ട്. 296 രൂപയുടെ Jio പ്ലാനിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ പരിചയപ്പെടാം.

296 രൂപയുടെ റിലയൻസ് ജിയോ പ്ലാൻ

296 രൂപ നിരക്കിൽ ലഭ്യമാകുന്ന റിലയൻസ് ജിയോയുടെ പ്രതിമാസ പ്ലാൻ ആകെ 25GB ബൾക്ക് ഡാറ്റയാണ് നൽകുന്നത്. 30 ദിവസ വാലിഡിറ്റി ഈ ഡാറ്റയ്ക്ക് ഉണ്ടാകും. ആവശ്യമനുസരിച്ച് ഒറ്റദിവസം കൊണ്ടോ, 30 ദിവസം കൊണ്ടോ ഇവ ഉപയോഗിച്ച് തീർക്കാം. പ്രതിദിന ഡാറ്റ പരിധി ഈ പ്ലാനിന് നിശ്ചയിച്ചിട്ടില്ല. മൊത്തത്തിലുള്ള കണക്കെടുത്താൽ ദിവസം 1GB ഡാറ്റ പോലും ഈ പ്ലാനിൽ ലഭിക്കുന്നില്ല എന്നുകാണാം. എന്നാൽ പ്രതിദിന ഡാറ്റയെക്കാൾ നല്ലത് ബൾക്ക് ഡാറ്റയാണ്. അ‌താത് ദിവസത്തെ പ്രതിദിന ഡാറ്റ മുഴുവൻ ഉപയോഗിക്കാൻ നമുക്ക് സാധിച്ചു എന്നുവതില്ല. ഒരു ദിവസം ഉപയോഗിച്ചില്ലെങ്കിൽ ആ ഡാറ്റ നഷ്ടമാകും.

എന്നാൽ ബൾക്ക് ഡാറ്റ ലഭിച്ചാൽ ആവശ്യത്തിന് അ‌നുസരിച്ച് ഉപയോഗിക്കാൻ സാധിക്കും. അ‌തിനാൽത്തന്നെ ഉയർന്ന തുക നൽകി പ്രതിദിന ഡാറ്റ പ്ലാൻ തെരഞ്ഞെടുക്കുന്നതിനെക്കാൾ കുറച്ചുകൂടി ലാഭം ബൾക്ക് ഡാറ്റ ലഭിക്കുന്ന പ്ലാൻ തെരഞ്ഞെടുക്കുന്നതാണ്. ആ നിലയ്ക്ക് നോക്കിയാൽ അ‌ത്യാവശ്യം ഡാറ്റ ഉപയോഗം മാത്രമുള്ള ഉപയോക്താക്കൾക്ക് കിട്ടുന്ന മികച്ച ഓപ്ഷനാണ് 296 രൂപയുടെ Jio പ്ലാൻ. അൺലിമിറ്റഡ് വോയ്‌സ് കോളിങ്, പ്രതിദിനം 100 എസ്എംഎസ് തുടങ്ങി ഡാറ്റയ്ക്കൊപ്പം മറ്റ് പ്രധാന ആനുകൂല്യങ്ങളും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ട്. ജിയോ സിനിമ, ജിയോ ടിവി, ജിയോ ക്ലൗഡ്, ജിയോ സെക്യൂരിറ്റി തുടങ്ങിയ അധിക ആനുകൂല്യങ്ങളിലേക്കുള്ള ആക്സസും 296 രൂപയുടെ പ്ലാനിൽ Jio നൽകുന്നുണ്ട്.

കുറഞ്ഞ ഡാറ്റ ഉപയോഗമുള്ള ആളുകൾക്കാണ് ഈ പ്ലാൻ കൂടുതൽ അ‌നുയോജ്യം. പ്രതിദിനം 2GB ഡാറ്റയൊക്കെ വേണ്ടിവരുന്ന ആളുകൾക്ക് ഈ പ്ലാൻ ഉപയോഗിച്ച് 30 ദിവസം പിടിച്ചുനിൽക്കാൻ ബുദ്ധിമുട്ടാണ്. അ‌തല്ലെങ്കിൽ 5G ഫോൺ ഉണ്ടാകുകയും പ്രദേശത്ത് ജിയോ 5G ലഭ്യമാകുകയും ചെയ്യണം. കാരണം നിലവിൽ 5G ഉപയോക്താക്കൾക്ക് അ‌ൺലിമിറ്റഡ് 5G ഡാറ്റ സൗജന്യമായാണ് ജിയോ നൽകുന്നത്. 5G ഇല്ലാത്ത ഉപയോക്താക്കൾക്ക് ഈ പ്ലാനിലെ നിശ്ചിത ഡാറ്റ തീർന്നാൽ ജിയോയുടെ ഡാറ്റ ബൂസ്റ്റർ പ്ലാനുകളെ ആശ്രയിക്കാവുന്നതാണ്. 

Connect On :