Jio ഉപയോക്താക്കൾക്ക് വർഷം മുഴുവനും പരിധിയില്ലാത്ത ആനുകൂല്യങ്ങൾ നൽകുന്ന നിരവധി മികച്ച പ്ലാനുകൾ അവതരിപ്പിച്ചിട്ടുണ്ട്. OTT-പ്ലാറ്റുഫോമുകൾക്കു സൗജന്യ സബ്‌സ്‌ക്രിപ്‌ഷൻ വാഗ്ദാനം ചെയ്യുന്ന മികച്ച പ്ലാനുകളും ഇതിൽ ഉൾപ്പെടുന്നു. ഈ ഒരു വർഷത്തെ പ്ലാനുകളിൽ റിലയൻസ് കൂടുതൽ ഓഫർ ചെയ്യുന്നത് മികച്ച പ്രീപെയ്ഡ് പ്ലാനുകളും അവ നൽകുന്ന ആനുകൂല്യങ്ങളും ആണ്. കൂടുതൽ ആനുകൂല്യങ്ങളുമായി വരുന്ന ജിയോയുടെ പുതിയ പ്ലാനുകൾ നമുക്ക് ഒന്ന് നോക്കാം.
ജിയോയുടെ ഈ മികച്ച ഒരു വർഷത്തെ പ്ലാൻ അൺലിമിറ്റഡ് കോളിംഗ്, 5G അൺലിമിറ്റഡ് ഡാറ്റ, 365 ദിവസത്തേക്ക് ദിവസേന 100 എസ്എംഎസ് ആനുകൂല്യങ്ങൾ എന്നിവ വാഗ്ദാനം ചെയ്യുന്നു. എന്നിരുന്നാലും, നിങ്ങൾ 4G നെറ്റ്‌വർക്കിലാണെങ്കിൽ പ്രതിദിനം 2GB ഡാറ്റ ലഭിക്കും. ഈ പ്ലാനിൽ 1 വർഷത്തെ പ്രൈം വീഡിയോ മൊബൈൽ പതിപ്പ് സൗജന്യമായി ലഭിക്കും.
ജിയോയുടെ ഈ പ്ലാനിലൂടെ നിങ്ങൾക്ക് 365 ദിവസത്തേക്ക് അൺലിമിറ്റഡ് കോളിംഗ്, 5G അൺലിമിറ്റഡ് ഡാറ്റ, ദിവസേന 100 എസ്എംഎസ് എന്നിവയുടെ ആനുകൂല്യങ്ങൾ ലഭിക്കും. ഒരു വർഷം മുഴുവനും നിങ്ങൾക്ക് പ്രതിദിനം 2GB ഡാറ്റ ലഭിക്കും. കൂടാതെ, ഈ പ്ലാനിലൂടെ നിങ്ങൾക്ക് 1 വർഷത്തെ ഡിസ്നി + ഹോട്ട്‌സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷൻ സൗജന്യമായി ലഭിക്കും.
ജിയോ Rs. 3,662 പ്ലാനിൽ നിങ്ങൾക്ക് അൺലിമിറ്റഡ് കോളിംഗ്, 5G അൺലിമിറ്റഡ് ഡാറ്റ, 365 ദിവസത്തേക്ക് ദിവസേന 100 എസ്എംഎസ് ആനുകൂല്യങ്ങൾ എന്നിവയും ലഭിക്കും. ഒരു വർഷം മുഴുവൻ 4G നെറ്റ്‌വർക്കിൽ പ്രതിദിനം 2.5GB ഡാറ്റ നേടുക. ഈ പ്ലാനിലൂടെ നിങ്ങൾക്ക് രണ്ട് OTT ആപ്പുകളിലേക്കുള്ള സബ്‌സ്‌ക്രിപ്‌ഷൻ ലഭിക്കും. JioTV ആപ്പ് വഴി സോണി LIV, ZEE5 എന്നിവയിലേക്കുള്ള സൗജന്യ സബ്‌സ്‌ക്രിപ്ഷനോടുകൂടിയാണ് ഈ പ്ലാൻ വരുന്നത്.
കൂടുതൽ വായിക്കൂ: WhatsApp latest feature: യൂട്യൂബിൽ നിന്ന് അടിച്ചുമാറ്റി WhatsApp പുതിയ ഫീച്ചർ കൊണ്ടുവരുന്നു!
മുകളിൽ സൂചിപ്പിച്ച മൂന്ന് ഒരു വർഷത്തെ പ്ലാനുകൾക്ക് ജിയോ സിനിമ, ജിയോ ടിവി, ജിയോ ക്ലൗഡ് ആപ്പുകൾ എന്നിവയിലേക്ക് സൗജന്യ ആക്‌സസ് ലഭിക്കും