Reliance Jio ഏറ്റവും തുച്ഛമായ വിലയ്ക്ക് 12 OTT തരുന്ന പ്ലാനിനെ കുറിച്ചറിയാമോ? 200 രൂപയ്ക്കും താഴെയാണ് ഈ Jio Plan-ന് വിലയാകുന്നത്. ഒരു മാസം വാലിഡിറ്റി വരുന്ന Prepaid Plan ആണിത്. ഈ ജിയോ പ്ലാനിന്റെ ആനുകൂല്യങ്ങളും പ്രത്യേകതയും അറിയാം.
അവിശ്വസനീയമായ ഒരു റീചാർജ് പ്ലാനാണിത്. കാരണം, 148 രൂപയ്ക്ക് 12 OTT പ്ലാറ്റ്ഫോമുകൾ ഫ്രീയായി കിട്ടും. 150 രൂപയ്ക്കും താഴെയാണ് ഈ പ്രീ-പെയ്ഡ് പ്ലാനിന് ചെലവാകുന്നത്. ഒപ്പം ആവശ്യത്തിന് ഡാറ്റ ഓഫർ കൂടി ലഭിക്കുന്നുണ്ട്. SonyLIV, Zee5 പോലുള്ള ജനപ്രിയ ഒടിടികളാണ് ഈ പ്ലാനിലുള്ളത്.
OTT ബണ്ടിൽഡ് പ്രീപെയ്ഡ് പ്ലാനിൽ റീചാർജ് ചെയ്യാൻ താൽപ്പര്യമുള്ളവർക്ക് ഇത് ബെസ്റ്റ് ഓപ്ഷനാണ്. JioCinema പ്രീമിയം സബ്സ്ക്രിപ്ഷനും ഇതിലുണ്ട്. IPL ആരാധകർക്ക് ഹൈ-ക്വാളിറ്റിയിൽ ക്രിക്കറ്റ് കാണാനും ഇത് ബെസ്റ്റ് ചോയിസാണ്.
ഈ പ്ലാനിൽ 10GB ഡാറ്റയാണ് ലഭിക്കുന്നത്. ഇത് ജിയോയുടെ ഡാറ്റ വൗച്ചർ പ്ലാനാണ്, 28 ദിവസമാണ് പ്ലാനിന്റെ വാലിഡിറ്റി വരുന്നത്. ഇതൊരു വൌച്ചർ പ്ലാനായതിനാൽ തന്നെ ഒരു ബേസിക് പ്ലാനിൽ റീചാർജ് ചെയ്തിരിക്കണം. 10ജിബി ഹൈ-സ്പീഡ് ഡാറ്റ ഉപയോഗിച്ച് കഴിഞ്ഞാൽ 64 കെബിപിഎസ് ആയി കുറയുന്നു.
ഇതിലെ ഏറ്റവും വലിയ ആനുകൂല്യം ജിയോ ടിവി പ്രീമിയം ആക്സസാണ്. 28 ദിവസത്തേക്കാണ് ജിയോടിവി വാലിഡിറ്റി വരുന്നത്. 148 രൂപ പ്ലാനിൽ ലഭിക്കുന്ന OTT സബ്സ്ക്രിപ്ഷനുകൾ നോക്കാം.
സോണിലിവ്, ZEE5, JioCinema Premium എന്നിവയാണ് എടുത്തുപറയേണ്ടവ. കൂടാതെ Lionsgate Play, ഡിസ്കവറി+, SunNXT എന്നിവയുമുണ്ട്. Kanchha Lanka, പ്ലാനറ്റ് മറാത്തി പോലുള്ള പ്രാദേശിക ഒടിടികൾ ലഭിക്കും. Chaupal, DocuBay, EPIC On, Hoichoi എന്നിവയാണ് മറ്റുള്ളവ. ഈ ഒടിടികളിലേക്ക് എല്ലാമുള്ള വാലിഡിറ്റി 28 ദിവസമാണ്.
Read More: Vi 5G: ആറോ ഒമ്പതോ മാസത്തിനുള്ളിൽ 5G Network വരുമോ! Vodafone Idea പറയുന്നതെന്ത്? TECH NEWS
ജിയോസിനിമ പ്രീമിയം ആക്സസിനുള്ള കൂപ്പൺ മൈജിയോ ആപ്പിലേക്ക് ക്രെഡിറ്റാകും. ശേഷം രജിസ്റ്റർ ചെയ്ത ജിയോ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്‌ത് ഉപയോഗിക്കാം. വീട്ടിൽ വൈ-ഫൈ കണക്ഷനുള്ളവർക്ക് ഒരു മാസം മുഴുവൻ 10ജിബി അത്യാവശ്യഘട്ടത്തിൽ ഉപയോഗിക്കാം. മലയാളത്തിന്റെ ക്ലാസിക് ചിത്രങ്ങളെല്ലാം ജിയോസിനിമയിൽ ആസ്വദിക്കാം. അതിനാൽ ഇതൊരു ബെസ്റ്റ് ജിയോ പ്രീ-പെയ്ഡ് പ്ലാനാണ്.