കൊച്ചി നഗരത്തിന് പിന്നാലെ തിരുവനന്തപുരത്തും 5ജി(5G) സേവനം എത്തിയിരിക്കുകയാണ്. ബുധനാഴ്‌ച മുതൽ തിരുവനന്തപുരത്തെ ജിയോ(Jio) ഉപയോക്താക്കള്‍ക്ക് അധിക ചെലവുകളൊന്നുമില്ലാതെ 1 Gbps+ വേഗതയില്‍ അണ്‍ലിമിറ്റഡ് ഡാറ്റ ഉപയോഗിക്കാനുള്ള ജിയോ വെല്‍ക്കം ഓഫര്‍ ലഭിക്കുന്നതാണ്.
കൊച്ചിയ്ക്കും ഗുരുവായൂരിനും പിന്നാലെ 5ജി (5G) സേവനം തിരുവനന്തപുരത്തും (Thiruvananthapuram) തുടക്കമായി. തമ്പാനൂര്‍, വിമാനത്താവളം, ടെക്‌നോപാര്‍ക്ക് ഉള്‍പ്പടെയുള്ള 120 സ്ഥലങ്ങളിലാണ് ജിയോ ട്രൂ 5ജി (Jio True 5G) ലഭ്യമാകുന്നത്. തിരുവനന്തപുരം കോര്‍പറേഷന്‍ പരിധിയിലും നെയ്യാറ്റിന്‍കര നഗരസഭാ പ്രദേശങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട പ്രദേശങ്ങളിലുമാണ് തുടക്കത്തില്‍ 5ജി ലഭിച്ചു തുടങ്ങിയത്. ഇതോടെ തലസ്ഥാനമടക്കമുള്ള കേരളത്തിലെ മൂന്ന് നഗരങ്ങളില്‍ 5 ജി സേവനം ലഭിച്ചു തുടങ്ങി.
അടുത്ത ഒരു മാസത്തിനുള്ളില്‍ തന്നെ കേരളത്തിലെ പ്രധാനപ്പെട്ട നഗരങ്ങളിലേക്കും 5 ജി വ്യാപിപ്പിക്കാനാണ് ജിയോയുടെ തീരുമാനം. തിരഞ്ഞെടുത്ത മേഖലകളില്‍ മാത്രമാകും ആദ്യഘട്ടത്തില്‍ 5 ജി സേവനം ലഭ്യമാക്കുക. കോഴിക്കോട്, മലപ്പുറം, ആലപ്പുഴ ജില്ലകളില്‍ ജനുവരിയോട് കൂടി 5 ജി ആരംഭിക്കാനാണ് തീരുമാനം. 2023ല്‍ കേരളത്തിലെ എല്ലാ താലൂക്കുകളിലും സേവനം എത്തിക്കാനാണ് നിലവില്‍ പദ്ധതിയിട്ടിരിക്കുന്നത്. ഏറ്റവും ഉയര്‍ന്ന സ്പീഡില്‍ ഇന്റര്‍നെറ്റ് ആളുകളിലേക്ക് എത്തുമെന്നതാണ് 5 ജി സേവനത്തിന്റെ പ്രധാന ഗുണം.
കൂടുതൽ വാർത്തകൾ: 10% നിരക്ക് വർധനവിനൊരുങ്ങി ടെലികോം കമ്പനികൾ
കൊച്ചിയിൽ ജിയോ 5G സേവനമായ ജിയോ ട്രൂ 5G യുടെ, കേരളത്തിലെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ, ഓൺലൈനായി നിർവഹിച്ചിരുന്നു. ജിയോ ട്രൂ 5G കേരളത്തിൽ വരുന്നതോടെ, സംസ്ഥാനത്തിന്റെ വ്യവസായം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ ഉൾപ്പെടെ വിവിധ രംഗങ്ങളിൽ വലിയ പരിവർത്തനത്തിന് അരങ്ങൊരുങ്ങുമെന്ന് അദ്ദേഹം പറഞ്ഞു. കൊച്ചി നഗരവും നെടുമ്പാശ്ശേരി മുതൽ അരൂർ വരെയും, പറവൂർ, പുത്തൻ കുരിശ് പ്രദേശങ്ങളിലും കൊച്ചിയിലെ 5G സേവനങ്ങൾ ലഭിക്കുന്നുണ്ട്. ഇവിടങ്ങളിൽ ജിയോ 5G ഉപയോഗിക്കുന്നവർക്ക് ജിയോ വെൽക്കം ഓഫറായി അൺലിമിറ്റഡ് ഡാറ്റ എക്സ്പീരിയൻസ് ചെയ്യാൻ അവസരമുണ്ട്. 1ജിബിപിഎസ് സ്പീഡ് വരെ ഇത്തരത്തിൽ ലഭ്യമാവും. ഇതിന് അധിക തുക ഒന്നും നൽകേണ്ടതില്ലെന്നും കമ്പനി അറിയിച്ചു.
5G സപ്പോർട്ടുള്ള ഫോണിൽ നിലവിൽ സേവനം സൗജന്യമാണ്. സേവനം ലഭിക്കാൻ സിം കാർഡ് മാറ്റേണ്ടതില്ല. പോസ്റ്റ് പെയ്ഡ് പ്ലാൻ ഉള്ളവർക്കോ, 239 രൂപയോ അതിനു മുകളിലോ ഉള്ള പ്രീപെയ്ഡ് പ്ലാൻ ഉള്ളവർക്കും സേവനങ്ങൾ ഉപയോഗിക്കാം. ഇതാണ് ജിയോ വെൽക്കം ഓഫർ ലഭിക്കാനുള്ള യോഗ്യത. 5G യിൽ, ഒരു സെക്കൻഡിൽ 1GB വരെ വേഗം ലഭിക്കുമെന്നാണ് ജിയോ അവകാശപ്പെടുന്നത്. 5G പിന്തുണയ്ക്കുന്ന ഫോണിൽ മാത്രമാണ് സേവനങ്ങൾ ലഭിക്കുക