രണ്ട് പുതിയ പ്രീപെയ്ഡ് പ്ലാനുകളുമായി Jio

Updated on 22-Jan-2023
HIGHLIGHTS

ജിയോയുടെ രണ്ട് പുതിയ പ്ലാനുകളും അൺലിമിറ്റഡ് കോളിങ് നൽകുന്നു

349 രൂപ വിലയുള്ള പ്ലാൻ 30 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്

899 രൂപ പ്ലാനിന് 90 ദിവസത്തെ വാലിഡിറ്റയുണ്ട്

രാജ്യത്തെ എറ്റവും വരിക്കാരുള്ള ടെലിക്കോം കമ്പനിയായ റിലയൻസ് ജിയോ (Jio) പുതിയ രണ്ട് പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ചു. ആകർഷകമായ ആനുകൂല്യങ്ങൾ നൽകുന്ന പ്ലാനുകളാണ് ജിയോ പുറത്തിറക്കിയിരിക്കുന്നത്. 899രൂപയും 349 രൂപയും വില വരുന്നതാണ് ഈ പ്ലാനുകൾ. കൂടുതൽ ഡാറ്റ ഉപയോഗിക്കുന്ന ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന പ്ലാനുകളാണ് ഇവ.പുതിയ ജിയോ പ്ലാനുകൾ ദിവസവും 2.5 ജിബി ഡാറ്റയും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും ഉൾപ്പെടെ മികച്ച ആനുകൂല്യങ്ങൾ നൽകുന്നു. എയർടെല്ലും വോഡാഫോൺ ഐഡിയയും പ്രീപെയ്ഡ് പ്ലാനുകൾക്ക് വില വർധിപ്പിക്കണമെന്ന് വാദിച്ച് രംഗത്തെത്തിയ അവസരത്തിലാണ് ജിയോ അത്തരം വാദങ്ങളൊന്നും ഇല്ലാതെ കുറഞ്ഞ വിലയ്ക്ക് മികച്ച ആനുകൂല്യങ്ങൾ നൽകുന്ന പുതിയ പ്ലാനുകൾ അവതരിപ്പിച്ചിരിക്കുന്നത്.

ജിയോ 349 രൂപ പ്ലാൻ

349 രൂപ വിലയുള്ള പുതിയ ജിയോ പ്രീപെയ്ഡ് പ്ലാനിൽ ദിവസവും 2.5 ജിബി ഡാറ്റ നൽകുന്നു. ഈ പ്ലാനിന് 30 ദിവസത്തെ വാലിഡിറ്റിയാണുള്ളത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി നിങ്ങൾക്ക് 75 ജിബി ഡാറ്റയും പ്ലാനിലൂടെ ലഭിക്കും. പ്ലാൻ ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും നൽകുന്നുണ്ട്.

ദിവസവും 100 എസ്എംഎസുകളാണ് ജിയോയുടെ പുതിയ 349 രൂപ പ്ലാനിലൂടെ ലഭിക്കുനന്ത്. അധിക ആനുകൂല്യങ്ങളായി ഈ പ്ലാൻ ജിയോ ടിവി, ജിയോ സിനിമ, ജിയോ സെക്യൂരിറ്റി, ജിയോ ക്ലൌഡ് എന്നിവയിലേക്കുള്ള ആക്സസ് സൌജന്യമായി നൽകുന്നുണ്ട്. കുറഞ്ഞ നിരക്കിൽ ഒരു മാസം വാലിഡിറ്റിയും മികച്ച ഡാറ്റ ആനുകൂല്യങ്ങളും ആവശ്യമുള്ള ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാനാണ് ഇത്.

ജിയോ 899 രൂപ പ്ലാൻ

899 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാനിലൂടെ റിലയൻസ് ജിയോ ഉപയോക്താക്കൾക്ക് 90 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. 349 രൂപ പ്ലാനിനെക്കാൾ മൂന്നിരട്ടി വാലിഡിറ്റി ദിവസങ്ങൾ ഈ പ്ലാനിലൂടെ അധികമായി ലഭിക്കും. ഈ പ്ലാനും 2.5 ജിബി ഡാറ്റയാണ് ദിവസവും നൽകുന്നത്. പ്ലാൻ മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 225 ജിബി ഡാറ്റ നൽകും.ജിയോ അവതരിപ്പിച്ച പുതിയ 899 രൂപ പ്ലാൻ ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും സൌജന്യ കോളിങ് ആനുകൂല്യങ്ങൾ നൽകുന്നുണ്ട്. ഈ പ്ലാൻ ദിവസവും 100 എസ്എംഎസുകളും നൽകുന്നു. 349 രൂപ പ്ലാനിന് സമാനമായി ഈ പ്ലാനിലൂടെയും നിങ്ങൾക്ക് ജിയോ ടിവി, ജിയോ സിനിമ, ജിയോ സെക്യൂരിറ്റി, ജിയോ ക്ലൌഡ് എന്നിവയിലേക്ക് സൌജന്യ ആക്സസ് ലഭിക്കും.

ജിയോയുടെ 2023 പ്ലാൻ

റിലയൻസ് ജിയോ നേരത്തെ തന്നെ ദിവസവും 2.5 ജിബി ഡാറ്റയും മികച്ച വാലിഡിറ്റിയും നൽകുന്ന കിടിലനൊരു പ്ലാൻ നൽകുന്നുണ്ട്. ഈ പ്ലാനിന് 2023 രൂപയാണ് വില. പുതുവത്സരത്തോട് അനുബന്ധിച്ചാണ് ഈ പ്ലാൻ അവതരിപ്പിച്ചത്. ഈ പ്ലാനിലൂടെ 252 ദിവസത്തെ വാലിഡിറ്റിയാണ് ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. ദിവസവും 2.5 ജിബി ഡാറ്റയും ഈ പ്ലാനിലൂടെ ലഭിക്കുന്നു.

2023 രൂപ പ്ലാൻ മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 630 ജിബി ഡാറ്റയാണ് നൽകുന്നത്. ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും ഈ പ്ലാനിലൂടെ ലഭ്യമാണ്. ദിവസവും 10 എസ്എംഎസുകളും ജിയോ പ്ലാറ്റ്ഫോമുകളിലേക്കുള്ള കോപ്ലിമെന്ററി ആക്സസും ഈ പ്ലാനിലൂടെ ലഭിക്കും. കൂടുതൽ വാലിഡിറ്റിയും ദിവസവു 2.5 ജിബി ഡാറ്റയും വേണ്ടവർക്ക് ഈ പ്ലാൻ തിരഞ്ഞെടുക്കാം.

Connect On :