ഇന്ത്യയിൽ ഏറ്റവുമധികം വരിക്കാരുള്ള ടെലികോം കമ്പനിയാണ് ജിയോ (Jio). ഉപയോക്താക്കൾക്ക് കുറഞ്ഞ നിരക്കിൽ ആവശ്യമായ സേവനങ്ങൾ ഉൾപ്പെടുന്ന പ്ലാനുകൾ തിരഞ്ഞെടുക്കാൻ ജിയോ (Jio) അവസരം നൽകാറുണ്ട്. നിലവിൽ ഡാറ്റ, കോളിങ്, ഒടിടി, നിരക്ക്, വാലിഡിറ്റി തുടങ്ങി വിവിധ ഘടകങ്ങളെ അടിസ്ഥാനമാക്കി തെരഞ്ഞെടുക്കാവുന്ന നിരവധി പ്ലാനുകൾ ജിയോയ്ക്കുണ്ട്. ഇതിൽ ജിയോ (Jio) യുടെ പ്രീപെയ്ഡ് പ്ലാൻ പട്ടികയിലെ ട്രെൻഡിങ്ങായിട്ടുള്ള മികച്ച ഏഴ് പ്ലാനുകൾ പരിചയപ്പെടാം.
ജിയോയുടെ ട്രെൻഡിങ് പ്ലാനുകളുടെ പട്ടികയിലെ ഏറ്റവും നിരക്കുകുറഞ്ഞ പ്ലാൻ ആണ് 299 രൂപയുടേത്. 28 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാൻ ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നത്. ഇതോടൊപ്പം അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 2ജിബി ഡാറ്റയും 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങളും ലഭ്യമാകും. കൂടാതെ ജിയോ ടിവി, ജിയോ സിനിമ, ജിയോ സെക്യൂരിറ്റി, ജിയോ ക്ലൗഡ് എന്നീ സേവനങ്ങൾ ഉപയോഗിക്കാനുള്ള അവസരവും ജിയോ ഈ പ്ലാനിനൊപ്പം നൽകുന്നുണ്ട്. ഏതാണ്ട് ഒരുമാസത്തിനടുത്ത് വാലിഡിറ്റിയിൽ പ്രതിദിനം 2ജിബി ഡാറ് ലഭ്യമാകുന്നു എന്നതാണ് ഈ ജിയോ പ്ലാനിനെ ജനപ്രിയമാക്കുന്നത്.
അടുത്തിടെ മാത്രം പുറത്തിറങ്ങിയ ജിയോയുടെ റീച്ചാർജ് പ്ലാൻ ആണ് 349 രൂപയുടേത്. കുറഞ്ഞ നിരക്കിൽ സാധാരണക്കാരന് ഒരുമാസത്തേക്ക് ആവശ്യമായ സേവനങ്ങൾ ആണ് ഈ പ്ലാൻ നൽകുന്നത്. 30 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാൻ അവകാശപ്പെടുന്നത്. പ്രതിദിനം 2.5 ജിബി ഡാറ്റ, എല്ലാ നെറ്റ്‌വർക്കുകളിലേക്കും അൺലിമിറ്റഡ് വോയ്സ് കോൾ, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിലുള്ള പ്രധാന ആനുകൂല്യങ്ങൾ.
30 ദിവസത്തേക്ക് ആകെ 75 ജിബി ഡാറ്റ ഈ പ്ലാൻ ഉപയോക്താവിന് നൽകുന്നുണ്ട്. കൂടാതെ ജിയോ ടിവി, ജിയോ സിനിമ, ജിയോ സെക്യൂരിറ്റി, ജിയോ ക്ലൗഡ് തുടങ്ങിയ സേവനങ്ങളിലേക്കുകള്ള ആക്സസും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ട്.
56 ദിവസത്തെ വാലിഡിറ്റി വാഗ്ദാനം ചെയ്യുന്ന ജിയോ പ്ലാൻ ആണ് 479 രൂപയുടേത്. 56 ദിവസത്തേക്ക് പ്രതിദിനം 1.5 ജിബി ഡാറ്റയാണ് ഈ പ്ലാനിൽ ലഭിക്കുന്നത്. അൺലിമിറ്റഡ് വോയ്സ്കോൾ, പ്രതിദിനം 100 എസ്എംഎസ് എന്നീ പതിവ് ആനുകൂല്യങ്ങളും ഈ പ്ലാനിലുണ്ട്. ആകെ 84 ജിബി ഡാറ്റയാണ് ഈ പ്ലാനിൽ ലഭിക്കുന്നത്. ഇതിനുപുറമേ വിവിധ ജിയോ ആപ്പുകൾ ഉപയോഗിക്കാനുള്ള അവസരവും ഈ പ്ലാൻ നൽകുന്നു.
ജിയോയുടെ ഏറ്റവും ജനപ്രിയമായ പ്രീപെയ്ഡ് പ്ലാനുകളുടെ മുന്നിലുള്ള പ്ലാൻ ആണ് 666 രൂപയുടേത്. 84 ദിവസ വാലിഡിറ്റിയാണ് ഈ പ്ലാൻ ഉപയോക്താവിന് നൽകുന്നത്. പ്രതിദിനം 1.5ജിബി ഡാറ്റയാണ് ഈ പ്ലാനിൽ ലഭിക്കുക. അൺലിമിറ്റഡ് വോയ്സ് കോൾ, പ്രതിദിനം 100 എസ്എംഎസ് എന്നീ സേവനങ്ങളും ഉൾപ്പെടുന്നതിനാൽ ഏതാണ്ട് മൂന്നുമാസത്തേക്ക് അത്യാവശ്യം ഡാറ്റ ഉപയോഗമുള്ള ഒരു ഉപയോക്താവിന്റെ ആവശ്യങ്ങൾ നിറവേറ്റാൻ ഈ പ്ലാൻ തിരഞ്ഞെടുക്കപ്പെടുന്നു. സ്ഥിരം ആനുകൂല്യങ്ങൾക്കൊപ്പം ജിയോ ആപ്പുകളുടെ സേവനങ്ങളും ഈ പ്ലാനിൽ ലഭ്യമാണ്.
ജിയോയുടെ ട്രെൻഡിങ് പ്ലാനുകളുടെ പട്ടികയിൽ 90 ദിവസം വാലിഡിറ്റി നൽകുന്ന പ്ലാൻ ആണ് 749 രൂപയുടേത്. പ്രതിദിനം 2ജിബി ഡാറ്റയാണ് ഈ പ്ലാനിൽ എത്തുന്നത്. ഒപ്പം അൺലിമിറ്റജ് കോളിങ്, പ്രതിദിനം 100 എസ്എംഎസ് എന്നീ സേവനങ്ങളും മൂന്നുമാസത്തേക്ക് ലഭിക്കും. ആകെ 180 ജിബി ഡാറ്റ ഈ പ്ലാനിൽ അടങ്ങിയിരിക്കുന്നു. പ്രതിദിന ഉപയോഗ പരിധി പിന്നിട്ടാൽ ഡാറ്റ വേഗത 64 കെബിപിഎസ് ആയി കുറയും.
ജിയോ അടുത്തിടെ പുറത്തിറക്കിയ ഏറ്റവും മികച്ച പ്ലാൻ ആണ് 899 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ. 90 ദിവസത്തെ വാലിഡിറ്റിയോടെ അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 2.5 ജിബി ഡാറ്റ, 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിൽ ഉപയോക്താക്കൾക്ക് ലഭ്യമാകുക. ആകെ 225 ജിബി ഡാറ്റ ഈ പ്ലാൻ ഉപയോക്താവിന് നൽകുന്നുണ്ട്. ജിയോ ടിവി, ജിയോ സിനിമ, ജിയോ സെക്യൂരിറ്റി, ജിയോ ക്ലൗഡ് തുടങ്ങിയ സേവനങ്ങളിലേക്കുകള്ള ആക്സസും ഈ 349 രൂപ പ്ലാൻ ഉപയോക്താവിന് വാഗ്ദാനം ചെയ്യുന്നുണ്ട്.
ദീർഘകാല പ്ലാനുകൾ ആഗ്രഹിക്കുന്ന ഉപയോക്താക്കൾ കൂടുതലായി തിരഞ്ഞെടുക്കുന്ന ജിയോ പ്ലാൻ ആണ് 2999 രൂപയുടേത്. 365 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. എന്നാൽ ജിയോ ഹാപ്പി ന്യൂഇയർ പ്രത്യേക ഓഫറിന്റെ ഭാഗമായി 23 ദിവസത്തെ എക്സ്ട്രാ വാലിഡിറ്റി കൂടി ജിയോ ഈ പ്ലാനിനോട് കൂട്ടിച്ചേർത്തിട്ടുണ്ട്.
അങ്ങനെ ആകെ 388 ദിവസത്തെ വാലിഡിറ്റി ഈ പ്ലാൻ ഉപയോക്താവിന് നൽകുന്നു. പ്രതിദിനം 2.5ജിബി ഡാറ്റയാണ് ഈ പ്ലാനിൽ ഉപയോക്താക്കൾക്ക് ലഭിക്കുക. അധികമായി വാലിഡിറ്റി കൂട്ടിച്ചേർത്ത ദിവസങ്ങളിലും ഈ ഡാറ്റ ലഭിക്കും. അൺലിമിറ്റഡ് കോളിങ്, 100 എസ്എംഎസ് എന്നിവയും ഈ പ്ലാനിൽ ലഭ്യമാണ്.