JIO REMOVED 119 PLAN: ഏറ്റവും വില കുറഞ്ഞ പ്രീപെയ്ഡ് പ്ലാൻ പിൻവലിച്ചു ജിയോ

Updated on 24-Aug-2023
HIGHLIGHTS

ജിയോയുടെ ഏറ്റവും വില കുറഞ്ഞ പ്രീപെയ്ഡ് പ്ലാൻ പിൻവലിച്ചു

119 രൂപയുടെ പ്ലാനാണ് ജിയോ പിൻവലിച്ചത്

ഇനി മുതൽ 149 രൂപയുടെ പ്ലാൻ ഏറ്റവും വില കുറഞ്ഞ പ്ലാനാകും

ജിയോ തങ്ങളുടെ ഏറ്റവും വില കുറഞ്ഞ പ്രീപെയ്ഡ് പ്ലാൻ പിൻവലിച്ചു. 119 രൂപയുടെ പ്ലാനാണ് ജിയോ പിൻവലിച്ചത്. അധികം പണം മുടക്കാതെ മികച്ച ഡാറ്റ ആനുകൂല്യങ്ങളും സൗജന്യ കോളുകളും നൽകുന്ന പ്ലാനുകൾ ജിയോയുടെ പ്രത്യേകതയാണ്. ഇതിൽ ഏറ്റവും വില കുറഞ്ഞ ജനപ്രിയ പ്ലാനാണ് ജിയോ ഇപ്പോൾ പിൻവലിച്ചിരിക്കുന്ന 119 രൂപയുടെ പ്ലാൻ. 119 രൂപയുടെ പ്ലാനും പ്ലാനിന്റെ മറ്റു ആനുകൂല്യങ്ങളും എന്തൊക്കെയായിരുന്നു എന്ന് നോക്കാം 

119 രൂപ പ്ലാൻ

2021 അവസാനത്തോടെ ഉണ്ടായ താരിഫ് വർധവോടെയാണ് ജിയോ 119 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാൻ അവതരിപ്പിച്ചത്. ഈ പ്ലാൻ 14 ദിവസത്തെ വാലിഡിറ്റിയാണ് ഉപഭോക്താക്കൾക്ക് നൽകുന്നത്. ഈ പ്ലാനിലൂടെ ദിവസവും 1.5 ജിബി ഡാറ്റയാണ് നൽകിയിരുന്നത്. ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങളും ഈ പ്ലാൻ നൽകിയിരുന്നു. ദിവസവും 100 എസ്എംഎസുകളും 119 രൂപ പ്ലാനിലൂടെ ലഭ്യമായിരുന്നു.
ജിയോയുടെ 119 രൂപ പ്രീപെയ്ഡ് പ്ലാൻ ഇനി ഇന്ത്യയിലെ ഒരു ടെലിക്കോം സർക്കിളുകളിലും ലഭ്യമാകില്ല. 

149 രൂപയുടെ പ്ലാൻ ഏറ്റവും വില കുറഞ്ഞ പ്ലാനാകും

ഇനി മുതൽ 149 രൂപയുടെ പ്ലാൻ ഏറ്റവും വില കുറഞ്ഞ പ്ലാനാകും. ഈ പ്ലാനും നേരത്തെ തന്നെ നിലവിലുള്ളതാണ്. 20 ദിവസത്തെ വാലിഡിറ്റിയോടെയാണ് 149 രൂപ പ്രീപെയ്ഡ് പ്ലാൻ വരുന്നത്. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങൾ ലഭിക്കും. ദിവസവും 1GB ഡാറ്റയാണ് ഈ പ്ലാൻ നൽകുന്നത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി പ്ലാൻ 20 ജിബി ഡാറ്റയും വരിക്കാർക്ക് നൽകുന്നുണ്ട്.

ജിയോസിനിമ, ജിയോക്ലൌണ്ട്, ജിയോടിവി എന്നിവയിലേക്കുള്ള ആക്സസും 149 രൂപ വിലയുള്ള ജിയോയുടെ പ്രീപെയ്ഡ് പ്ലാൻ നൽകുന്നുണ്ട്. ദിവസവും 100 എസ്എംഎസുകളും ഈ പ്ലാൻ റീചാർജ് ചെയ്യുന്ന ആളുകൾക്ക് ലഭിക്കും. ജിയോയുടെ 5ജി വെൽക്കം ഓഫർ ഈ പ്ലാനിലൂടെ ലഭിക്കുകയില്ല. 239 രൂപ വിലയുള്ള പ്ലാനോ അതിന് മുകളിലുള്ള പ്ലാനോ റീചാർജ് ചെയ്യുന്നവർക്കാണ് ജിയോ 5ജി വെൽക്കം ഓഫർ ലഭിക്കുന്നത്. ഇതിലൂടെ ഉപഭോക്താക്കൾക്ക് അൺലിമിറ്റഡ് 5ജി ഡാറ്റ ആസ്വദിക്കാം.

വരുമാനം വർധിപ്പിക്കാൻ നീക്കം

ഉപയോക്താവിൽ നിന്നുമുള്ള ശരാശരി വരുമാനം ഉയർത്തുക എന്നതാണ് ജിയോയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായിട്ടാണ് വില കുറഞ്ഞ പ്രീപെയ്ഡ് പ്ലാൻ നിർത്തലാക്കിയിരിക്കുന്നത്. 2023-24 സാമ്പത്തിക വർഷത്തന്റെ ഒന്നാം പാദത്തിൽ 180.5 രൂപയായിരുന്നു എആർപിയു. ഇത് ഉയർത്താനാണ് കമ്പനിയുടെ ശ്രമം. എയർടെല്ലിന്റെ നിലവിലെ എആർപിയു 200 രൂപയോളമാണ്. എയർടെൽ നൽകുന്ന ഏറ്റവും വില കുറഞ്ഞ പ്ലാൻ 155 രൂപയുടേതുമാണ്.

Connect On :