2.5GB നൽകുന്ന 2 Airtel പ്ലാനുകൾ, 3 Jio പ്ലാനുകൾ; ഏറ്റവും മികച്ചത് ഏത്?

Updated on 21-May-2023
HIGHLIGHTS

2.5GB പ്രതിദിന ഡാറ്റ നൽകുന്ന മികച്ച റീചാർജ് പ്ലാനുകൾ ജിയോയും എയർടെലും നൽകുന്നുണ്ട്

ദിവസം മുഴുവൻ അതിവേഗ ഇന്റർനെറ്റ് ആസ്വദിക്കാനാകുന്ന 5G സേവനം അടക്കമുള്ള പ്ലാനുകളാണ് ഇവ

ആര് ഏറ്റവും മികച്ച റീചാർജ് പ്ലാൻ തരുമെന്ന കാര്യത്തിൽ പരസ്പരം മത്സരത്തിലാണ് Reliance Jioയും Bharti Airtelഉം. ഇന്ത്യയിലെ മുൻനിര ടെലികോം ഓപ്പറേറ്റർമാരായ ഇരുവരും അതിനാൽ തന്നെ അൺലിമിറ്റഡ് ഡാറ്റയും പ്രീപെയ്ഡ് പ്ലാനുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. അൺലിമിറ്റഡ് ഡാറ്റ എന്നാൽ പ്രതിദിന ക്വാട്ടയുടെ നിബന്ധനകളോടെയാണ് വരുന്നത്. ഇത്തരത്തിൽ 2.5GB പ്രതിദിന ഡാറ്റ നൽകുന്ന മികച്ച റീചാർജ് പ്ലാനുകൾ ജിയോയും എയർടെലും നൽകി വരുന്നുണ്ട്.

ദിവസം മുഴുവൻ അതിവേഗ ഇന്റർനെറ്റ് ആസ്വദിക്കാനാകുന്ന 5G സേവനം അടക്കമുള്ള പ്ലാനാണ് ഇവ. ഇവയിൽ 1 മാസം മുതൽ 1 വർഷം വരെ വാലിഡിറ്റി വരുന്ന പ്ലാനുകളുണ്ട്. അൺലിമിറ്റഡായി ഡാറ്റ മാത്രമല്ല, കോളുകളിലും SMSകളിലും OTT സേവനങ്ങളിലുമെല്ലാം ആനുകൂല്യങ്ങൾ നൽകുന്നുണ്ട്. ഇങ്ങനെ 2.5 ജിബി ഡാറ്റ നൽകുന്ന ജിയോ, എയർടെൽ പ്ലാനുകൾ പരിചയപ്പെടാം.

Airtelന്റെ 2.5GB ഡാറ്റ പ്ലാൻ

1. 2.5 GB പ്രതിദിന ഡാറ്റയുള്ള എയർടെലിന്റെ പ്രീപെയ്ഡ് പ്ലാനിലൂടെ ദിവസേന അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 110 എസ്എംഎസ് എന്നിവയും ലഭിക്കുന്നു. 84 ദിവസമാണ് ഈ പ്ലാനിന്റെ കാലാവധി. 84 ദിവസത്തേക്കുള്ള ആമസോൺ പ്രൈം മെമ്പർഷിപ്പ്, Airtel Xstream App ആക്‌സസ് എന്നിവയും ഈ പ്ലാനിലുണ്ട്. 999 രൂപയാണ് റീചാർജ് പ്ലാനിന്റെ വില.

2. എയർടെലിന്റെ വാർഷിക റീചാർജ് പ്ലാനാണിത്.  365 ദിവസമാണ് ഈ Airtel പ്ലാനിന്റെ വാലിഡിറ്റി. 2.5 GB പ്രതിദിന ഡാറ്റയോടെ വരുന്ന ഈ പ്ലാനിന് കീഴിൽ അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ് എന്നിവ ലഭിക്കും. 1 വർഷത്തേക്കുള്ള ഈ പ്ലാനിൽ Disney+ Hotstar മൊബൈൽ സബ്‌സ്‌ക്രിപ്‌ഷനും, Apollo 24|7 സർക്കിൾ ആനുകൂല്യങ്ങളും ഒരു വർഷത്തേക്ക് തന്നെ ലഭിക്കുന്നതാണ്. 3359 രൂപയാണ് പ്ലാനിന്റെ വില.

Jioയുടെ 2.5GB ഡാറ്റ പ്ലാൻ

1. 30 ദിവസം വാലിഡിറ്റിയുള്ള Jioയുടെ ഈ റീചാർജ് പ്ലാനിൽ 2.5 GB പ്രതിദിന ഡാറ്റ ലഭിക്കുന്നു. അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് മറ്റ് ആനുകൂല്യങ്ങൾ. 75 ജിബി ഡാറ്റയാണ് മൊത്തത്തിൽ ലഭ്യമാകുക. വേറെ ഒരുപാട് ഒടിടി സേവനങ്ങളും ഇതിൽ ഉൾപ്പെടുന്നുണ്ട്. JioTV, JioCinema, JioCinema, Jio Cloud എന്നിങ്ങനെയുള്ള ജിയോ ആപ്പുകളിലേക്കുള്ള ആക്സസും ഈ പ്ലാനിൽ വരുന്നു. 5G ഇന്റർനെറ്റ് ലഭിക്കുന്ന ഈ ജിയോ റീചാർജ് പ്ലാൻ 349 രൂപയുടേതാണ്. 

2. 90 ദിവസത്തെ വാലിഡിറ്റി വരുന്ന ജിയോ പ്ലാൻ 2.5 GB ഡാറ്റ ദിവസേന നൽകുന്നു. 225 GBയാണ് മൊത്തമായി 3 മാസം കാലയളവിൽ ലഭിക്കുന്നത്. അൺലിമിറ്റഡ് കോളിങ്ങും, 100 SMS ആനുകൂല്യങ്ങളും ഇതിലുണ്ട്. JioCinema ഉൾപ്പെടെയുള്ള Jio ആപ്പുകളിലേക്കുള്ള സൗജന്യ ആക്‌സസും ഇതിൽ ഉൾപ്പെടുന്നു. 5G ഡാറ്റയും സൗജന്യമാണ്. 899 രൂപയാണ് പ്ലാനിന്റെ വില.

3. അര വർഷം അഥവാ ആറ് മാസക്കാലയളവിലേക്കുള്ള Jio Recharge പ്ലാനാണിത്. പ്രതിദിനം ഹൈ സ്പീഡിൽ 2.5 GB ഡാറ്റ ലഭിക്കുന്ന ഈ പാക്കേജിൽ നിങ്ങൾക്ക് അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ് എന്നിവയും ലഭിക്കുന്നു. Jio ആപ്പുകളിലേക്കും 5G ഡാറ്റയിലേക്കും സൗജന്യ ആക്‌സസ് ഉണ്ട്. മൊത്തം കാലയളവിൽ 630 ജിബി ലഭിക്കും. കൃത്യമായി പറഞ്ഞാൽ 252 ദിവസം വാലിഡിറ്റിയോടെ വരുന്ന ഈ പ്ലാനിന് 2023 രൂപയാണ് ചെലവാകുന്നത്.

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel.

Connect On :