Reliance Jio New Year Offer: ഇന്ത്യൻ ടെലികോം സേവന ദാതാക്കളിലെ മുൻനിരക്കാരനാണ് Reliance Jio. ഇപ്പോഴിതാ, ജിയോ വരിക്കാർക്കായി New Year ഓഫർ പ്രഖ്യാപിച്ചിരിക്കുകയാണ്. അധിക ആനുകൂല്യങ്ങൾ കൂട്ടിച്ചേർത്താണ് ജിയോയുടെ ന്യൂ ഇയർ ഓഫർ. പഴയ പ്ലാനിൽ കൂടുതൽ വാലിഡിറ്റി നൽകുന്നതാണ് ജിയോ ന്യൂഇയർ 2024 ഓഫർ.
2999 രൂപയുടെ പ്രീപെയ്ഡ് പ്ലാനിലാണ് ഓഫർ ലഭ്യമാകുക. വാർഷിക അടിസ്ഥാനത്തിൽ റീചാർജ് ചെയ്യുന്നവർക്ക് ഇത് നേട്ടമാണ്. കാരണം, 2999 രൂപയുടേത് ഒരു ദീർഘകാല വാലിഡിറ്റി പ്ലാനാണ്. അതായത് 365 ദിവസം. ഈ പ്ലാനിലേക്ക് ജിയോ എക്സ്ട്രാ ആയി ഓഫർ ചെയ്യുന്നത് എന്തെന്ന് നോക്കാം.
2999 രൂപ റീചാർജ് പ്ലാനിൽ ഇപ്പോൾ 24 ദിവസം അധികമായി ചേർക്കുന്നു. ഇങ്ങനെ മൊത്തം 389 ദിവസം വാലിഡിറ്റിയാണ് ലഭിക്കുക. വാലിഡിറ്റി കൂട്ടിയതോടെ പ്ലാനിന്റെ ചെലവും കുറയുകയാണ്. അതായത്, 2999 രൂപയ്ക്ക് 389 ദിവസം വാലിഡിറ്റി ലഭിക്കും. ഇതോടെ പ്രതിദിന ചെലവ് 7.70 രൂപയാകും. ഇങ്ങനെ 2999 രൂപയ്ക്ക് റീചാർജ് ചെയ്താൽ 24 ദിവസത്തേക്ക് ഫ്രീ സേവനം ലഭിക്കും.
ദിവസേന 2.5GB ഡാറ്റ ലഭിക്കുന്ന പ്ലാനാണിത്. ഡാറ്റ ഉപയോഗിച്ച് കഴിഞ്ഞാൽ വേഗത 64 Kbps ആയി കുറയുന്നു. ഇതുവരെ മൊത്തം 912.5GB ഡാറ്റയായിരുന്നു ലഭിച്ചിരുന്നത്. ഇതിനേക്കാൾ 60 GB കൂടുതലായി ഡാറ്റ ഇനി ലഭിക്കും. 5G ഫോണുകളിൽ അൺലിമിറ്റഡ് 5G ഡാറ്റ ഓഫറുണ്ട്.
കൂടാതെ, അൺലിമിറ്റഡ് വോയിസ് കോളുകളും 100 ഫ്രീ എസ്എംഎസും ദിവസേന ലഭിക്കും. ജിയോടിവി, ജിയോസിനിമ, ജിയോCloud എന്നീ OTT ആനുകൂല്യങ്ങളും ഇതിലുണ്ട്. എങ്കിലും ജിയോസിനിമ പ്രീമിയം അംഗത്വം ഈ പ്ലാനിൽ ലഭിക്കില്ല. പ്രീമിയം സബ്സ്ക്രിപ്ഷന് 1499 രൂപ ചെലവാക്കി മെമ്പർഷിപ്പ് വാങ്ങേണ്ടതാണ്.
വരിക്കാർക്ക് ന്യൂ ഇയർ സമ്മാനമായാണ് ഈ പ്ലാൻ അവതരിപ്പിച്ചത്. പഴയ പ്ലാനിൽ പുതിയ ആനുകൂല്യങ്ങൾ ചേർത്താണ് ജിയോയുടെ പുതുവർഷ സമ്മാനം. 2023 ഡിസംബർ 20 മുതൽ പ്ലാൻ വരിക്കാർക്ക് ലഭ്യമായി തുടങ്ങി. എന്നാൽ ഈ സ്പെഷ്യൽ ഓഫർ എന്ന് അവസാനിക്കുമെന്ന് കമ്പനി അറിയിച്ചിട്ടില്ല.
READ MORE: BSNL ലാൻഡ്‌ലൈൻ വരിക്കാരുടെ ഡാറ്റ ഹാക്ക് ചെയ്തു| TECH NEWS
ടെലികോം രംഗത്ത് വലിയ കുതിപ്പാണ് ജിയോ നടത്തുന്നത്. ഇനി ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറുമായി കൈകോർക്കുകയാണ് ടെലികോം ഭീമൻ. ജിയോയുടെ ഒടിടി പ്ലാറ്റ്ഫോമാണ് ജിയോസിനിമ. ഡിസ്നി ഹോട്ട്സ്റ്റാറെന്ന ഒടിടി വമ്പനുമായി ചേർന്ന് ഒറ്റ OTT-യായി ജിയോ പ്രവർത്തിക്കും. ഇതിനായി വാൾട്ട് ഡിസ്നി കോയുമായി റിലയൻസ് കരാറിൽ ഏർപ്പെട്ടുവെന്നാണ് വാർത്ത.