Jioയാണ് രാജ്യത്ത് അൺലിമിറ്റഡ് ഡാറ്റ നൽകുന്നതിലെ പ്രഗത്ഭനായ ടെലികോം കമ്പനിയെന്ന് പറയാം. വരിക്കാർക്ക് എങ്ങനെയുള്ള പ്ലാനാണ് ആവശ്യമെന്നും, ഡാറ്റയിലാണോ കോളിങ് ഓഫറിലാണോ അവർ കൂടുതൽ പ്രാധാന്യം നൽകുന്നതെന്നും മനസിലാക്കിയാണ് Jio ഓരോ റീചാർജ് പ്ലാനും അവതരിപ്പിക്കുന്നത്.
ഇങ്ങനെ ജിയോ കൊണ്ടുവന്നിരിക്കുന്ന ഒരു Recharge planൽ നിങ്ങൾക്ക് 25 GBയുടെ ഡാറ്റ ലഭിക്കുന്നു. ഇതിന് 300 രൂപ പോലും ചിലവാകില്ല എന്നതും മികച്ച ഓഫറാണ്. പ്രതിദിന ഡാറ്റ പരിധിയില്ലാത്തതിനാൽ നിങ്ങൾക്ക് എപ്പോൾ ആവശ്യമാണോ അപ്പോഴെല്ലാം ഉപയോഗിക്കാം. ഒരു ദിവസത്തേക്ക് നിശ്ചിത ഡാറ്റ ഇല്ലെന്നതിനാൽ വല്ലപ്പോഴും ഇന്റർനെറ്റ് ഉപയോഗിക്കുന്നവർക്ക് സൌകര്യപ്രദമാണ്.
ഡാറ്റ ലിമിറ്റ് പ്ലാൻ അല്ലാത്തതിനാൽ ഡാറ്റ എത്ര വേണമെങ്കിലും ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. അതിനാൽ തന്നെ ജിയോയുടെ ഈ പ്ലാനിനെ ഫ്രീഡം പ്ലാൻ എന്നാണ് അറിയപ്പെടുന്നത്. ഈ ഫ്രീഡം പ്ലാനിന്റെ വില 296 രൂപയാണ്. ഈ പ്ലാനിൽ അൺലിമിറ്റഡ് വോയ്‌സ് കോളിങ്ങും മറ്റ് പല ആനുകൂല്യങ്ങളും ലഭിക്കുന്നു. 30 ദിവസമാണ് Freedom planന്റെ വാലിഡിറ്റി വരുന്നത്. അതിനാൽ ഈ ഡാറ്റ 30 ദിവസത്തിനുള്ളിൽ എപ്പോഴെങ്കിലും ഉപയോഗിച്ച തീർത്താൽ മതിയാകും.
അൺലിമിറ്റഡ് വോയ്‌സ് കോളിംഗും 100 എസ്എംഎസും മാത്രമല്ല, ജിയോ ഈ പ്ലാനിന് കീഴിൽ തരുന്നത്. ജിയോ ടിവി, ജിയോ സിനിമ, ജിയോ സെക്യൂരിറ്റി, ജിയോ ക്ലൗഡ് എന്നിവയുടെ സബ്‌സ്‌ക്രിപ്‌ഷനും ഇതിൽ ഉൾപ്പെടുന്നുണ്ട്.
മുമ്പും ജിയോ ഇത്തരത്തിൽ ഫ്രീഡം പ്ലാനുകൾ അവതരിപ്പിച്ചിരുന്നു. 127 രൂപയ്ക്ക് 15 ദിവസം വാലിഡിറ്റിയും, 247 രൂപയ്ക്ക് 30 ദിവസം വാലിഡിറ്റിയും, 447 രൂപയ്ക്ക് 60 ദിവസം വാലിഡിറ്റിയുമുള്ള പ്ലാനുകളായിരുന്നു അവ. ഏറ്റവും വിലക്കുറവിൽ റീചാർജ് ചെയ്യാവുന്ന പാക്കേജുകളും ജിയോയുടെ പക്കലുണ്ട്.
2999 രൂപയ്ക്ക് ഒരു വർഷം മുഴുവൻ റീചാർജ് ആനുകൂല്യം ലഭിക്കുന്ന പ്ലാനാണ് ഇവയിൽ ഏറ്റവും ലാഭകരം. 365 ദിവസമാണ് ഇതിന്റെ വാലിഡിറ്റി. എങ്കിലും, 23 ദിവസത്തെ അധിക വാലിഡിറ്റിയോടെ 388 ദിവസത്തേക്കും Rs. 2999ന്റെ പ്ലാൻ സാധുവായിരിക്കും. 2.5GB ഡാറ്റ പ്രതിദിനം ലഭിക്കുന്ന റീചാർജ് ഓപ്ഷനാണ്. ഒരു വർഷം മുഴുവൻ അൺലിമിറ്റഡ് കോളുകളും, SMS ഓഫറുകളും ഒപ്പം ഓരോ ദിവസവും രണ്ടര ജിബി ഇന്റർനെറ്റും കിട്ടിയാൽ സംഗതി കുശാലല്ലേ… അതും 3000 രൂപയ്ക്ക് അകത്താണ് ഈ വാർഷിക പ്ലാൻ വരുന്നതെന്നും ശ്രദ്ധിക്കുക.