നിങ്ങൾ Reliance Jio വരിക്കാരനാണോ? എങ്കിൽ നിങ്ങൾക്ക് വേണ്ടി ഏറ്റവും മികച്ച ഒടിടി പ്ലാനുകൾ പറഞ്ഞുതരാം. അതും വമ്പൻ ഒടിടി പ്ലാറ്റ്ഫോമുകളുടെ ആക്സസ് ഫ്രീയായി കിട്ടുന്ന പ്ലാനുകളാണിവ.
ഇപ്പോൾ റീചാർജ് ചെയ്യുന്നത് വെറുതെ ഡാറ്റയ്ക്കും കോളിങ്ങിനും വേണ്ടി മാത്രമല്ല. ഫ്രീയായി ഒടിടി പ്ലാറ്റ്ഫോമുകളും റീചാർജ് പ്ലാനുകളിലൂടെ നേടാം. റിലയൻസ് ജിയോ ഇത്തരത്തിൽ ഒട്ടനവധി പ്ലാനുകൾ അവതരിപ്പിക്കുന്നു.
ഇന്ത്യയിലെ ജനപ്രിയ ഒടിടികളായ Netflix, Prime Video പ്ലാനുകളും ജിയോയിലുണ്ട്. നെറ്റ്ഫ്ലിക്സ് ഉൾപ്പെടെ മിക്ക ഒടിടി പ്ലാറ്റ്ഫോമുകളും സബ്സ്ക്രിപ്ഷൻ തുക ഉയർത്തിയിട്ടുണ്ട്. ഒടിടി റിലീസുകൾ ഇഷ്ടപ്പെടുന്നവർക്ക് ഈ സബ്സ്ക്രിപ്ഷൻ പ്ലാനുകൾ ചെലവേറിയതാണ്. ഇതിനായി നിങ്ങൾക്ക് ജിയോ തരുന്ന പ്രീ-പെയ്ഡ് പ്ലാനുകൾ തെരഞ്ഞെടുക്കാം.
ജിയോയിൽ ആമസോൺ പ്രൈം ഉൾപ്പെടുത്തിയ രണ്ട് പ്ലാനുകളാണുള്ളത്. നെറ്റ്ഫ്ലിക്സ്, ഹോട്ട്സ്റ്റാർ എന്നിവയെല്ലാം ഒരുമിച്ച് കിട്ടുന്ന ചില പ്ലാനുകളിലും പ്രൈം വീഡിയോയുണ്ട്. ഇവ കൂടാതെയുള്ള രണ്ട് പ്ലാനുകളാണ് ഇവിടെ വിശദമാക്കുന്നത്. 857 രൂപയ്ക്കും, 3227 രൂപയ്ക്കുമാണ് റിലയൻസ് ജിയോ പ്ലാനുകൾ അനുവദിച്ചിട്ടുള്ളത്.
84 ദിവസം വാലിഡിറ്റിയുള്ള ജിയോ പ്ലാനാണിത്. പ്രതിദിനം 2 GB ഡാറ്റയാണ് ഈ പ്ലാനിലുള്ളത്. അൺലിമിറ്റഡ് കോളിങ്, ദിവസവും 100SMS-ഉം ഇതിലുണ്ട്. ഈ പ്ലാനിലൂടെ 84 ദിവസത്തെ പ്രൈം വീഡിയോ മൊബൈൽ സബ്സ്ക്രിപ്ഷൻ ലഭിക്കും.
ജിയോയുടെ ഈ വാർഷിക പ്ലാനിൽ അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളുണ്ട്. ദിവസവും 2GB ഡാറ്റയും, 100 എസ്എംഎസ്സും ലഭിക്കും. ഒരു വർഷത്തേക്ക് ആമസോൺ പ്രൈം വീഡിയോ സബ്സ്ക്രിപ്ഷൻ നേടാം.
ഈ പ്ലാനിലൂടെ നെറ്റ്ഫ്ലിക്സ് മൊബൈൽ സബ്സ്ക്രിപ്ഷൻ സ്വന്തമാക്കാം. 84 ദിവസത്തെ ബേസിക് വാലിഡിറ്റിയാണ് ഇതിനുള്ളത്. ദിവസവും 2GB ഡാറ്റ ലഭിക്കും. 100 എസ്എംഎസ്, അൺലിമിറ്റഡ് കോളുകളും ഇതിലുണ്ട്.
Read More: T20 Men’s World Cup: Free Hotstar കിട്ടാൻ ബെസ്റ്റ് Airtel പ്ലാൻ ഇതാണ്!
ഈ റീചാർജ് പ്ലാനിലും ജിയോ 84 ദിവസം വാലിഡിറ്റി തരുന്നു. ദിവസവും 3 GB ഡാറ്റ ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. അൺലിമിറ്റഡ് കോളുകളും 100 എസ്എംഎസ്സും ലഭിക്കുന്നതാണ്. 1499 രൂപയ്ക്ക് റീചാർജ് ചെയ്യുമ്പോൾ നെറ്റ്ഫ്ലിക്സ് ബേസിക് സബ്സ്ക്രിപ്ഷനും സ്വന്തമാക്കാം.