Jio 30 Days Extra Validity Offer: ഒരു മാസത്തെ അധിക വാലിഡിറ്റി സൗജന്യമായി നൽകി Jio ഫൈബർ

Jio 30 Days Extra Validity Offer: ഒരു മാസത്തെ അധിക വാലിഡിറ്റി സൗജന്യമായി നൽകി Jio ഫൈബർ
HIGHLIGHTS

ജിയോ ഉപയോക്താക്കൾക്ക് സൗജന്യമായി അ‌ധിക വാലിഡിറ്റി വാഗ്ദാനം ചെയ്യുന്നുണ്ട്

ഒരു മാസത്തെ ജിയോ ​ഫൈബർ സേവനം തികച്ചും സൗജന്യമായി ലഭിക്കുന്നു

12 മാസത്തെ പ്ലാനാണെങ്കിൽ 13 മാസത്തെ ആനുകൂല്യം ഉപയോക്താക്കൾക്ക് ലഭിക്കും

Jio ഉപയോക്താക്കൾക്ക് സൗജന്യമായി അ‌ധിക വാലിഡിറ്റി വാഗ്ദാനം ചെയ്യുന്നുണ്ട്. 12 മാസത്തെ പ്ലാൻ തെരഞ്ഞെടുത്താൽ 13 മാസത്തെ ആനുകൂല്യം ഉപയോക്താക്കൾക്ക് ലഭിക്കും. ഒരു മാസത്തെ ജിയോ ​ഫൈബർ സേവനം തികച്ചും സൗജന്യമായി ലഭിക്കുന്നു. ഉപയോക്താക്കളെ സംബന്ധിച്ച് ഇത് വളരെ മികച്ച ഒരു ഓപ്ഷനാണ്.

പ്ലാനിലെ ആനുകൂല്യങ്ങൾ 30 ദിവസത്തേക്ക് സൗജന്യമായി ഉപയോഗിക്കാൻ ജിയോയുടെ ഈ ഓഫർ സഹായിക്കും. ഒരു വർഷത്തേക്ക് ഒരു ജിയോ പ്ലാൻ തെരഞ്ഞെടുക്കുക എന്നതാണ് ജിയോ വരിക്കാർ ചെയ്യേണ്ടത്. ഒരു വർഷ പ്ലാനിൽ മാത്രമല്ല ആറ് മാസത്തേക്കുള്ള ജിയോ പ്ലാൻ തെരഞ്ഞെടുക്കുമ്പോഴും ഈ ഓഫർ ലഭിക്കും. ആറ് മാസത്തെ പ്ലാനിൽ 15 ദിവസത്തെ അ‌ധിക വാലിഡിറ്റിയാണ് ലഭിക്കുക.

JIO FIBER 30 DAYS EXTRA VALIDITY OFFER
JIO FIBER 30 DAYS EXTRA VALIDITY OFFER

999 രൂപയുടെ Jio വാർഷിക പ്ലാൻ

പ്രതിമാസം 999 രൂപ മുതൽ ആരംഭിക്കുന്ന OTT ബണ്ടിൽഡ് പ്ലാൻ ഒരു വർഷത്തേക്ക് തിരഞ്ഞെടുക്കുന്നത് ജിയോ വരിക്കാരെ സംബന്ധിച്ചിടത്തോളം നല്ലൊരു ഓപ്ഷനായിരിക്കും. കൂടാതെ ജിയോയിൽ നിന്ന് സൗജന്യ സെറ്റ്-ടോപ്പ് ബോക്‌സും (STB) ഈ പ്ലാനിനൊപ്പം നേടാം. ഈ സെറ്റ്-ടോപ്പ് ബോക്‌സ് ഉപയോഗിച്ച്, ഇന്ത്യയ്ക്കുള്ളിൽ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന എല്ലാ പ്രധാന പ്ലാറ്റ്‌ഫോമുകളിൽ നിന്നുമുള്ള ഒടിടി സബ്‌സ്‌ക്രിപ്‌ഷൻ സൗജന്യമായി ലഭിക്കും.

കൂടുതൽ വായിക്കൂ: മോട്ടോയുടെ 2 സ്റ്റോറേജ് ഫോണുകൾ, ഇന്നാണ് ആദ്യ വിൽപ്പന! 3000 രൂപ കിഴിവ്

ഔദ്യോഗിക വെബ്​സൈറ്റ് വഴിയോ അടുത്തുള്ള ജിയോ റീട്ടെയിൽ സ്റ്റോർ വഴിയോ ഉപയോക്താക്കൾക്ക് ജിയോ ​ഫൈബർ കണക്ഷൻ .ആറുമാസത്തെയോ ഒരു വർഷത്തെയോ പണം അ‌ടയ്ക്കാൻ സാധിക്കുന്നവർക്ക് മാത്രമേ ഈ ഓഫർ ലഭിക്കൂ. ഈ വാർഷിക പ്ലാൻ വളരെ ലാഭകരമാണ്.

ഒന്നിച്ച് ഒരു വർഷത്തേക്കുള്ള തുക അ‌ടയ്ക്കുമ്പോൾ ഒരു മാസത്തെ സേവനം സൗജന്യമായി ലഭിക്കുന്നു. 999 രൂപയുടെ പ്ലാൻ ഒരു വർഷത്തേക്ക് തെരഞ്ഞെടുക്കുന്ന ഉപയോക്താവിന് ഇതുവഴി ഒരു വർഷത്തെ ഇന്റർനെറ്റ് ചെലവിൽ 999 രൂപ ലാഭിക്കാം.

Digit.in
Logo
Digit.in
Logo