Jio വരിക്കാർക്കായി മുകേഷ് അംബാനി പ്രഖ്യാപിച്ച December Offer മിസ്സാക്കരുത്. വീട്ടിൽ ഫാസ്റ്റ് വൈ-ഫൈ നൽകുന്ന ടെലികോം സേവനമാണ് Ambani പ്രഖ്യാപിച്ചത്. 1111 രൂപ വില വരുന്ന ഈ ഓഫർ അംബാനിയുടെ വക Christmas Gift ആണെന്ന് കണക്കാക്കാം.
റിലയൻസ് ജിയോയുടെ 5G Offer ആണിത്. ഡിസംബർ 31 വരെയാണ് ഈ ഓഫർ ലഭ്യമാകുക എന്നത് ശ്രദ്ധിക്കുക. Jio AirFiber വരിക്കാർക്ക് വേണ്ടിയാണ് പ്ലാൻ അവതരിപ്പിച്ചിരിക്കുന്നത്. ഫ്രീ ഇൻസ്റ്റലേഷൻ ഉൾപ്പെടെ ഗംഭീര ആനുകൂല്യങ്ങൾ ഈ ജിയോ എയർഫൈബർ പ്ലാനിൽ ലഭിക്കും.
വെറും 1111 രൂപ മാത്രം വിലയാകുന്ന പുതിയ എയർ ഫൈബർ പാക്കേജാണിത്. ഈ പ്ലാനിൽ നിങ്ങൾക്ക് 50 ദിവസത്തേക്ക് ഇന്റർനെറ്റ്, ഒടിടി സേവനങ്ങൾ ആസ്വദിക്കാം. പുതിയ കണക്ഷൻ എടുക്കാൻ പ്ലാനുള്ളവർ ഡിസംബർ 31-നകം ബുക്ക് ചെയ്താൽ 1111 രൂപയ്ക്ക് എയർഫൈബർ കിട്ടും. അതും രണ്ട് മാസത്തിന് അടുപ്പിച്ച് സേവനങ്ങൾ ലഭിക്കുന്നു.
എന്നാൽ എയർഫൈബർ 5G വരിക്കാർക്ക് വേണ്ടി മാത്രമാണ് ഓഫർ. ജനുവരി 1 മുതൽ പ്ലാൻ ലഭ്യമാകില്ല.
ഈ പ്ലാനിലെ മറ്റൊരു പ്രധാന സവിശേഷത ഫ്രീ ഇൻസ്റ്റലേഷനാണ്. സാധാരണ എയർഫൈബർ കണക്ഷൻ സ്ഥാപിക്കാൻ 1000 രൂപയാണ് ചെലവ്. എന്നാൽ ഈ തുക ജിയോ ഒഴിവാക്കിയിരിക്കുന്നു.
1111 രൂപയുടെ പ്ലാനെടുക്കുന്നവർക്ക് 1000 രൂപ ഇൻസ്റ്റലേഷൻ ഫീയും നൽകേണ്ടതില്ല. അങ്ങനെ വില കുറഞ്ഞ എയർഫൈബർ പ്ലാനും സൌജന്യ ഇൻസ്റ്റലേഷനും ഒരു വെടിയ്ക്ക് കിട്ടുന്നു. (റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.)
ആദ്യം ജിയോ എയർഫൈബർ ബേസിക് പ്ലാനുകൾ പരിചയപ്പെടാം.
Rs 599 പ്ലാൻ: 30 ദിവസം വാലിഡിറ്റി, 1000GB ഡാറ്റ, 30Mbps സ്പീഡ്
Rs 899 പ്ലാൻ: 30 ദിവസം വാലിഡിറ്റി, 1000GB ഡാറ്റ, 100Mbps സ്പീഡ്
Rs 1199 പ്ലാൻ: 30 ദിവസം വാലിഡിറ്റി, 1000GB ഡാറ്റ, 100Mbps സ്പീഡ്
13 ഒടിടികളും
Rs 699 പ്ലാൻ: 30 ദിവസം വാലിഡിറ്റി, 1000GB ഡാറ്റ, 100Mbps സ്പീഡ്
Rs 799 പ്ലാൻ: 30 ദിവസം വാലിഡിറ്റി, 1000GB ഡാറ്റ, 100Mbps സ്പീഡ്
Rs 899 പ്ലാൻ: 30 ദിവസം വാലിഡിറ്റി, 1000GB ഡാറ്റ, 100Mbps സ്പീഡ്
ഇവയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഒടിടി, ചാനലുകളിലാണ് വ്യത്യാസം വരുന്നത്.