നിരക്ക് വർധിപ്പിച്ചെങ്കിലും അടുത്തിടെ Jio ചില പ്ലാനുകൾ പുതിയതായി അവതരിപ്പിച്ചു
തുച്ഛ വിലയും കൂടുതൽ ആനുകൂല്യങ്ങളുമുള്ള പ്ലാനുകൾ ഇതിലുണ്ടായിരുന്നു
200 രൂപയ്ക്ക് താഴെ മാത്രമാണ് ഈ ജിയോ പ്ലാനിന് വില വരുന്നത്
ഇന്ത്യയിൽ Reliance Jio തന്നെയാണ് വലിയ ടെലികോം ഓപ്പറേറ്റർ. ഏകദേശം 49 കോടി വരിക്കാരാണ് Ambani-യുടെ ജിയോയ്ക്ക് നിലവിലുള്ളത്. മാസങ്ങൾക്ക് മുമ്പ് താരിഫ് പ്ലാനുകൾ നിരക്ക് കൂട്ടിയിരുന്നു.
എങ്കിലും വേഗത്തിലുള്ള സേവനം ഉറപ്പുനൽകുന്ന സ്വകാര്യ ടെലികോം കമ്പനിയാണ് ജിയോ. അതിനാൽ തന്നെ ഇപ്പോഴും ടെലികോം മേഖലയിൽ ദശലക്ഷക്കണക്കിന് വരിക്കാരാണ് ജിയോയ്ക്കുള്ളത്.
Jio പുതിയ പ്ലാനുകൾ
നിരക്ക് വർധിപ്പിച്ചെങ്കിലും അടുത്തിടെ ജിയോ ചില പ്ലാനുകൾ പുതിയതായി അവതരിപ്പിച്ചു. തുച്ഛ വിലയും കൂടുതൽ ആനുകൂല്യങ്ങളുമുള്ള പ്ലാനുകൾ ഇതിലുണ്ടായിരുന്നു. ഇവയിൽ സാധാരണക്കാർക്ക് ഇണങ്ങുന്ന പ്ലാനുകളും അംബാനി കൊണ്ടുവന്നിരുന്നു. ഈ വൈവിധ്യമാർന്ന റീചാർജ് പ്ലാനുകൾ വരിക്കാരുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായി തെരഞ്ഞെടുക്കാം.
ഇങ്ങനെയുള്ള ഒരു ബജറ്റ്-ഫ്രണ്ട്ലി ജിയോ പ്ലാനിനെ കുറിച്ചാണ് വിശദീകരിക്കുന്നത്. ഈ പ്ലാനിന് വെറും 186 രൂപ മാത്രമാണ് ചെലവാകുന്നത്. അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 1GB തുടങ്ങിയ ആനുകൂല്യങ്ങൾ ലഭിക്കുന്ന പ്ലാനാണിത്. ജിയോ ആയതിനാൽ ഹൈ സ്പീഡ് ഡാറ്റയും ഉറപ്പാണ്.
Jio 186 രൂപ പ്ലാൻ
200 രൂപയ്ക്ക് താഴെ മാത്രമാണ് ഈ ജിയോ പ്ലാനിന് വില വരുന്നത്. അതിവേഗ ഇന്റർനെറ്റ്, കോളിങ് ആനുകൂല്യങ്ങൾ ഈ പ്ലാനിൽ നിന്ന് ലഭിക്കും. താങ്ങാനാവുന്ന വിലയിൽ മികച്ച വാലിഡിറ്റി തന്നെ ഈ പ്ലാനിലൂടെ ലഭിക്കും. അതായത് 28 ദിവസത്തെ വാലിഡിറ്റിയാണ് ജിയോ വാഗ്ദാനം ചെയ്യുന്നത്. പ്രതിദിനം 100 എസ്എംഎസ് അയയ്ക്കാനും സാധ്യമാണ്. റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.
ഈ റീചാർജ് പ്ലാനിന്റെ മറ്റൊരു നേട്ടം ഇവയിൽ ബേസിക് ആനുകൂല്യങ്ങൾ മാത്രമല്ല ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിൽ ജിയോയുടെ കോംപ്ലിമെന്ററി ആനുകൂല്യങ്ങളും ലഭ്യമാണ്. അതായത് ജിയോ ടിവി, ജിയോ സിനിമ, ജിയോ ക്ലൗഡ് ആക്സസ് നേടാം. മികച്ച എന്റർടെയിൻമെന്റ് പരിപാടികളുള്ള ജിയോസിനിമ സൗജന്യമായി സബ്‌സ്‌ക്രൈബ് ചെയ്യാം.
Read More: PhoneCall AI: Jio വരിക്കാർക്ക് മാത്രം ഈ സംവിധാനം, കോളിനിടയിൽ AI സേവനവുമായി Ambani
അംബാനി പ്രഖ്യാപിച്ച ഓഫറുകൾ
ജിയോ അടുത്തിടെ വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ചിരുന്നു. ജിയോ 47-ാമത് വാർഷിക പൊതുയോഗത്തിൽ PhoneCall AI അവതരിപ്പിച്ചു. ജിയോ ബ്രെയിൻ പോലുള്ള നൂതന ടെക്നോളജികളും കമ്പനി പ്രഖ്യാപിച്ചു.
അതുപോലെ 100GB ഫ്രീ ക്ലൗഡ് സ്റ്റോറേജ് തരുന്ന ഓഫറും അംബാനി പ്രഖ്യാപിച്ചു. ഇങ്ങനെ ഡിജിറ്റൽ ഫയലുകൾ വളരെ സുരക്ഷിതമായി സ്റ്റോറേജ് ചെയ്യാനാകും. ഇതിന് പുറമെ ജിയോ എട്ടാം വാർഷികത്തിലും ഗംഭീര ഓഫറുകൾ നൽകി.
Anju M U
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile