Jio Best Plans 2024: ഇന്ന് റീചാർജ് ചെയ്താൽ 2025 വരെ ഉപയോഗിക്കാം, ഈ Jio പ്ലാനുകൾ| TECH NEWS

Updated on 02-Jan-2024
HIGHLIGHTS

ഒരു വർഷം കാലാവധിയുള്ള നിറയെ പ്ലാനുകൾ Jio ഓഫർ ചെയ്യുന്നു

8 വാർഷിക പ്ലാനുകളാണ് Reliance Jio ലിസ്റ്റ് ചെയ്തിട്ടുള്ളത്

അൺലിമിറ്റഡ് കോളുകളും പ്രതിദിനം 100 SMSഉം ലഭിക്കുന്ന റീചാർജ് പാക്കേജുകളാണിവ

സൂപ്പർ ഡൂപ്പർ റീചാർജ് പ്ലാനുകളാണ് Reliance Jio അവതരിപ്പിക്കുന്നത്. അതിനാൽ തന്നെ ഇന്ത്യൻ ടെലികോം മേഖലയിലെ വമ്പന്മാരായി ജിയോ വളർന്നു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ജിയോ New Year പ്ലാൻ അവതരിപ്പിച്ചിരുന്നു. ഇതുകൂടാതെ ഒരു വർഷം കാലാവധിയുള്ള നിറയെ പ്ലാനുകൾ ജിയോയിലുണ്ട്. ഇങ്ങനെ വാർഷിക പ്ലാൻ തെരഞ്ഞെടുക്കുന്നവർക്കായി 8 പ്രീ പെയ്ഡ് പ്ലാനുകളാണുള്ളത്.

Jio Annual Plans വിശദമായി…

8 വാർഷിക പ്ലാനുകളാണ് റിലയൻസ് ജിയോയുടെ പക്കലുള്ളത്. 360 ദിവസത്തിൽ കൂടുതൽ വാലിഡിറ്റി ഈ പ്ലാനുകൾക്കുണ്ട്. 2545 രൂപയുടെ വാർഷിക പ്ലാനിൽ മാത്രമാണ് 336 ദിവസം കാലാവധി വരുന്നത്. OTT ആനുകൂല്യങ്ങളും അൺലിമിറ്റഡ് ഓഫറുകളും ചേർന്നതാണ് ഈ പ്ലാനുകൾ. ഇവയെല്ലാം അൺലിമിറ്റഡ് കോളുകളും പ്രതിദിനം 100 SMSഉം ലഭിക്കുന്ന റീചാർജ് പാക്കേജുകളാണ്. 5G ഫോണുകളിൽ അൺലിമിറ്റഡ് 5Gയും ഓഫർ ചെയ്യുന്നു.

Jio Annual Plans വിശദമായി

3000 രൂപയ്ക്ക് താഴെയുള്ള Jio പ്ലാനുകൾ

2999 രൂപയ്ക്കും, 2545 രൂപയ്ക്കും ജിയോയിൽ വാർഷിക പ്ലാനുകൾ വരുന്നു. നേരത്തെ പറഞ്ഞ പോലെ 2545 രൂപയ്ക്ക് 336 ദിവസം വാലിഡിറ്റി ലഭിക്കും. 365 ദിവസമാണ് 2999 രൂപ ജിയോ പ്ലാനിലുള്ളത്.

  1. Rs. 2999 ജിയോ പ്ലാൻ: പ്രതിദിനം 2.5 GB ഡാറ്റ ലഭിക്കുന്ന പ്ലാനാണിത്. 365 ദിവസമാണ് വാലിഡിറ്റി. ജിയോ ദീപാവലി പ്രമാണിച്ച് ഇതിന് 23 ദിവസത്തെ അധിക വാലിഡിറ്റി നൽകിയിരുന്നു. ഇതുവരെയും ആ എക്സ്ട്രാ ഓഫർ കമ്പനി പിൻവലിച്ചിട്ടില്ല. അതിനാൽ ഒരു വർഷത്തിൽ കൂടുതൽ നാളുകൾ ഈ റീചാർജിലൂടെ നേടാം. ജിയോസിനിമ പോലുള്ള ഒടിടി ആനുകൂല്യങ്ങളും ലഭിക്കും.
  2. Rs. 2545 ജിയോ പ്ലാൻ: 2545 രൂപ പ്ലാനിൽ 336 ദിവസത്തെ വാലിഡിറ്റി വരുന്നു. ദിവസേന 1.5 ജിബി ഡാറ്റയും ലഭിക്കും. എന്നാൽ അധികമായി OTT ആനുകൂല്യങ്ങൾ ലഭിക്കുന്നതല്ല.

4000 രൂപയ്ക്ക് താഴെയുള്ള Jio പ്ലാനുകൾ

  1. Rs. 3178 ജിയോ പ്ലാൻ: ഒരു വർഷത്തെ വാലിഡിറ്റി വരുന്ന റീചാർജ് പ്ലാനാണിത്. ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷൻ ഇതിൽ ലഭിക്കും. 3178 രൂപ പ്ലാനിൽ ദിവസവും 2 GB ഡാറ്റയുമുണ്ട്.
  2. Rs. 3225 റീചാർജ് പ്ലാൻ: ജിയോയുടെ ഈ പ്ലാനിൽ ദിവസവും 2 GB ഡാറ്റ ലഭിക്കും. 365 ദിവസമാണ് കാലാവധി. 3225 രൂപയ്ക്ക് റീചാർജ് ചെയ്താൽ JioTV വഴി ZEE5 ആക്‌സസ് നേടാം.
  3. Rs. 3226 റീചാർജ് പ്ലാൻ: ഈ റീചാർജ് ഓപ്ഷനും ദിവസവും 2 GB ഡാറ്റ നൽകുന്നു. 365 ദിവസം വാലിഡിറ്റിയുണ്ട്. JioTV ആപ്പ് വഴി SonyLIV ആക്സസ് ഫ്രീയായി ലഭിക്കുമെന്നതാണ് അധിക നേട്ടം.
  4. Rs. 3227 റീചാർജ് പ്ലാൻ: 3227 രൂപയ്ക്ക് റീചാർജ് ചെയ്താൽ 2GB പ്രതിദിന ഡാറ്റ ലഭിക്കും. 365 ദിവസമാണ് കാലാവധി. ഈ പ്ലാനിലൂടെ നിങ്ങൾക്ക് ആമസോൺ പ്രൈം വീഡിയോ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷൻ ഫ്രീയായി ലഭിക്കും. അതും ഒരു വർഷത്തേക്കാണ് സൌജന്യമായി ആക്സസ് നേടാനാവുന്നത്.
  5. Rs. 3662 ജിയോ പ്ലാൻ: 2 വലിയ OTT ആക്സസ് ലഭിക്കുന്ന റീചാർജ് പ്ലാനാണിത്. 365 ദിവസമാണ് ഇതിന്റെ വാലിഡിറ്റി. 2.5GB ഓരോ ദിവസവും ലഭിക്കുന്നു. SonyLIV, ZEE5 എന്നീ 2 ഒടിടി ആക്സസും JioTV ആപ്പ് വഴി നേടാം. ഈ റീചാർജിലൂടെ 2025 വരെ നിങ്ങൾ വേറെ പ്ലാൻ അന്വേഷിക്കേണ്ടതില്ല.

4500 രൂപയ്ക്ക് താഴെ Jio പ്ലാൻ

READ MORE: ഇതാ റെഡ്മിയുടെ HAPPY NEW YEAR ഓഫർ, 7000 രൂപ ഡിസ്കൗണ്ടിൽ Redmi Note 12

  1. Rs. 4498 റീചാർജ് പ്ലാൻ: ഈ റീചാർജ് പ്ലാൻ ഒരു ധമാക്ക ഓഫറാണ്. കാരണം, ഒന്നല്ല 14 ഒടിടി ആപ്പുകളാണ് ഫ്രീയായി ജിയോ നൽകുക. ഇവയിൽ ആമസോൺ പ്രൈം വീഡിയോ, ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ എന്നീ വമ്പന്മാരുണ്ട്. സോണിലിവ്, സീ5, സൺനെക്സ്റ്റ് എന്നിവയും ഈ പ്ലാനിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഡിസ്കവറി പ്ലസ്, എപ്പിക് ഓൺ തുടങ്ങി 14 ഒടിടികളാണ് പ്ലാനിലൂടെ അധികമായി ലഭിക്കുക. ദിവസവും 2GB ഡാറ്റ ലഭിക്കുന്ന പ്രീ-പെയ്ഡ് പ്ലാനാണിത്. 365 ദിവസമാണ് ഇതിന്റെയും വാലിഡിറ്റി.
Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel.

Connect On :