3GB പ്രതിദിന ഡാറ്റ ലഭിക്കുന്ന ജിയോ, എയർടെൽ പ്രീപെയ്ഡ് പ്ലാനുകൾ

Updated on 31-May-2023
HIGHLIGHTS

എയർടെലും ജിയോയുമാണ് 5G സേവനങ്ങൾ കൂടുതൽ നൽകുന്നത്

പ്രതിദിനം 3GB ഡാറ്റ ലഭിക്കുന്ന ജിയോ എയർടെൽ പ്ലാനുകൾ പരിചയപ്പെടാം

ഈ പ്ലാനുകളുടെ വാലിഡിറ്റിയും മറ്റു ആനുകൂല്യങ്ങളും പരിശോധിക്കാം

ഡാറ്റ ആവശ്യങ്ങൾ വർധിച്ചതോടെ ഇതുവരെ ഉപയോഗിച്ച് വന്നിരുന്ന പ്രീപെയ്ഡ് പ്ലാനുകൾ മാറ്റി കൂടുതൽ പ്രതിദിന ഡാറ്റ നൽകുന്ന പ്ലാനുകൾ തെരഞ്ഞെടുക്കുന്നവരുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണ്. മികച്ച വേഗതയിൽ ഡാറ്റ സേവനങ്ങൾ ആസ്വദിക്കാൻ 5G ഫോണുകളിലേക്ക് ഉൾപ്പെടെ ആളുകൾ മാറിക്കൊണ്ടിരിക്കുന്നു. നിലവിൽ എയർടെലും ജിയോയുമാണ് 5G സേവനങ്ങൾ നൽകുന്നത്. 5G വ്യാപകമായി അ‌വതരിപ്പിക്കാൻ സാധിക്കാത്തതിനാൽ ഇപ്പോൾ സൗജന്യ 5G നൽകുന്ന ജിയോയും എയർടെലും ആളുകളുടെ ഡാറ്റ ഉപയോഗത്തെ പരമാവധി പ്രോത്സാഹിപ്പിക്കുന്നുണ്ട്. എന്നാൽ 5G ലഭ്യമല്ലാത്ത വരിക്കാരാണ് കൂടുതൽ പേരും. അ‌വരുടെ ഡാറ്റ ആവശ്യങ്ങൾ നിറവേറ്റണമെങ്കിൽ പരമാവധി ഡാറ്റ ലഭിക്കുന്ന പ്ലാനുകൾ തെരഞ്ഞെടുക്കുകതന്നെ വേണം. പ്രതിദിനം 3GB ഡാറ്റ ലഭിക്കുന്ന ജിയോ എയർടെൽ പ്ലാനുകൾ പരിചയപ്പെടാം. പ്രതിദിനം 3GB ഡാറ്റയുള്ള ജിയോ പ്ലാനുകൾ: 219 രൂപ, 399 രൂപ, 999 രൂപ എന്നീ നിരക്കുകളിലുള്ള ജിയോ പ്ലാനുകൾ പ്രതിദിനം 3GB ഡാറ്റ വാഗ്ദാനം ചെയ്യുന്നു.

219 രൂപയുടെ ജിയോ പ്ലാൻ

ഈ പ്ലാനിൽ 14 ദിവസത്തെ വാലിഡിറ്റിയിൽ ഡാറ്റയ്ക്ക് പുറമേ അ‌ൺലിമിറ്റഡ് കോളിങ്, 100 എസ്എംഎസ് എന്നിവയും ജിയോ ആപ്പ് സേവനങ്ങളും ലഭിക്കും.

399 രൂപയുടെ ജിയോ പ്ലാൻ

ഈ ജിയോ പ്ലാനിൽ 3GB പ്രതിദിന ഡാറ്റയും മറ്റ് ആനുകൂല്യങ്ങളും 28 ദിവസ വാലിഡിറ്റിയിൽ ലഭിക്കും. അ‌​ൺലിമിറ്റഡ് വോയിസ് കോളിങ് സൗകര്യം, ദിവസം 100 സൗജന്യ എസ്എംഎസ് എന്നിവയാണ് ഡാറ്റയ്ക്ക് പുറമേയുള്ള പ്രധാന ആനുകൂല്യങ്ങൾ. ജിയോയുടെ വിവിധ ആപ്പുകളുടെ സേവനങ്ങളിലേക്കുള്ള ആക്സസും ഈ പ്ലാൻ നൽകുന്നുണ്ട്.

999 രൂപയുടെ ജിയോ പ്ലാൻ

പ്രതിദിനം 3GB ഡാറ്റ 84 ദിവസത്തേക്ക് ലഭിക്കുന്ന ജിയോ പ്ലാൻ ആണ് 999 രൂപയുടേത്. ഡാറ്റയ്ക്ക് പുറമേ അ‌ൺലിമിറ്റഡ് കോളിങ്, എസ്എംഎസ് എന്നീ ആനുകൂല്യങ്ങളും പ്ലാനിലുണ്ട്. അ‌ധിക ആനുകൂല്യമായി ജിയോ ടിവി, ജിയോ സിനിമ, ജിയോ ക്ലൗഡ്, ജിയോ സെക്യൂരിറ്റി എന്നിവയിലേക്കുള്ള ആക്സസും ലഭിക്കും. 

3GB പ്രതിദിന ഡാറ്റയുള്ള എയർടെൽ പ്ലാനുകൾ

പ്രതിദിനം 3ജിബി ഡാറ്റ നൽകുന്ന മൂന്ന് പ്രീപെയ്ഡ് പ്ലാനുകളാണ് എയർടെലിനുള്ളത്. 399 രൂപ, 499 രൂപ, 699 രൂപ നിരക്കുകളിലാണ് ഈ പ്ലാനുകളെത്തുന്നത്. ഈ മൂന്ന് പ്ലാനുകളും അ‌ൺലിമിറ്റഡ് കോളിങ്, എസ്എംഎസ്, 3ജിബി പ്രതിദിന ഡാറ്റ എന്നീ ആനുകൂല്യങ്ങൾ ഒരേപോലെയാണ് നൽകുന്നത്.

399 രൂപയുടെ എയർടെൽ പ്ലാൻ

28 ദിവസ വാലിഡിറ്റിയാണ് 399 രൂപയുടെ എയർടെൽ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. എയർടെൽ താങ്ക്സ് ആപ്പ് വഴി ഉപയോക്താക്കൾക്ക് അധിക ആനുകൂല്യങ്ങൾ ആക്സസ് ചെയ്യാൻ സാധിക്കും. ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ മൊബൈൽ, ആമസോൺ പ്രൈം പോലുള്ള കൂടുതൽ അധിക ആനുകൂല്യങ്ങൾ നൽകുന്നതിനാൽ എയർടെലിന്റെ 3GB പ്രതിദിന പ്ലാനുകൾ മികച്ച ഓപ്ഷനാണ്.

499 രൂപയുടെ എയർടെൽ പ്ലാൻ

28 ദിവസ വാലിഡിറ്റിയാണ് ഈ പ്ലാനിലുള്ളത്. എന്നാൽ മൂന്ന് മാസത്തേക്ക് ഡിസ്നി + ഹോട്ട്‌സ്റ്റാർ മൊബൈൽ സബ്സ്ക്രിപ്ഷനും 499 രൂപയുടെ പ്ലാനിൽ അ‌ധിക ആനുകൂല്യമായി ലഭിക്കുന്നുണ്ട്. എയർടെൽ താങ്ക്സ് ആപ്പ് വഴി ഉപയോക്താക്കൾക്ക് അധിക ആനുകൂല്യങ്ങൾ ആക്സസ് ചെയ്യാൻ സാധിക്കും. ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ മൊബൈൽ, ആമസോൺ പ്രൈം പോലുള്ള കൂടുതൽ അധിക ആനുകൂല്യങ്ങൾ നൽകുന്നതിനാൽ എയർടെലിന്റെ 3ജിബി പ്രതിദിന പ്ലാനുകൾ മികച്ച ഓപ്ഷനാണ്.

699 രൂപയുടെ എയർടെൽ പ്ലാൻ

699 രൂപയുടെ പ്ലാനിന് 56 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. 699 രൂപയുടെ എയർടെൽ പ്ലാനിൽ അ‌ധിക ആനുകൂല്യമായി ആമസോൺ ​പ്രൈം സബ്സ്ക്രിപ്ഷൻ ലഭിക്കുന്നുണ്ട്. 

Connect On :