500 രൂപയിൽ താഴെയുള്ള Jio, Airtel പ്ലാനുകൾ ഇതാ…
എയർടെലും ജിയോയും 500 രൂപയിൽ താഴെയുള്ള പോസ്റ്റ്‌പെയ്ഡ് പ്ലാനുകൾ അവതരിപ്പിക്കുന്നു
വ്യത്യസ്ത ആനുകൂല്യങ്ങളും ഈ പ്ലാനുകൾക്ക് ഒപ്പം കമ്പനികൾ ലഭ്യമാക്കുന്നുണ്ട്
ഈ പ്ലാനുകളുടെ ആനുകൂല്യങ്ങളും മറ്റു പ്രത്യേകതകളും എന്തൊക്കെയാണെന്ന് നോക്കാം
ജിയോ (Jio)യും എയർടെല്ലും(Airtel)പ്രീപെയ്ഡ്, പോസ്റ്റ്‌പെയ്ഡ്, ബ്രോഡ്‌ബാൻഡ് ഫൈബർ എന്നിങ്ങനെ വിവിധ സർവീസുകൾ ഓഫർ ചെയ്യുന്നുണ്ട്. ഏത് സെഗ്മെന്റിലാണെങ്കിലും ഏറ്റവും മികച്ച പ്ലാനുകൾ നൽകി കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാൻ കമ്പനികൾ എപ്പോഴും ശ്രദ്ധ പുലർത്തുന്നു. രണ്ട് കമ്പനികളിൽ റിലയൻസ് ജിയോയാണ് കൂടുതൽ പ്ലാനുകൾ ഓഫർ ചെയ്യുന്നത്. എയർടെലാകട്ടെ തങ്ങളുടെ റീചാർജ് പ്ലാനുകളിൽ കൂടുതൽ ആനുകൂല്യങ്ങൾ ഉൾപ്പെടുത്തി പ്ലാനിന്റെ മൂല്യം വർധിപ്പിക്കുകയാണ് ചെയ്യാറുള്ളത്. പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് സെഗ്മെന്റുകളിലെല്ലാം മത്സരാധിഷ്ടിതമായ പ്ലാനുകളാണ് രണ്ട് സ്ഥാപനങ്ങളും നൽകുന്നത്.
എണ്ണം പറഞ്ഞ പ്ലാനുകളുമായി പോസ്റ്റ്പെയ്ഡ് സെഗ്മെന്റിൽ കമ്പനികൾ മത്സരം നിലനിർത്തുന്നുണ്ട്. നിരവധി ആനുകൂല്യങ്ങൾ നൽകുന്ന ഓഫറുകളാണ് പോസ്റ്റ്പെയ്ഡ് സെഗ്മെന്റിലെ സവിശേഷത. ഒന്ന് ഒന്നിനേക്കാൾ മികച്ചതെന്ന് പറയാവുന്ന വിധത്തിലാണ് ഈ പ്ലാനുകളെല്ലാം കമ്പനികൾ നൽകുന്നതും. ഇക്കൂട്ടത്തിൽ 500 രൂപയിൽ താഴെ വില വരുന്ന പ്ലാനുകളും ലഭിക്കുന്ന ആനുകൂല്യങ്ങളും ഏതൊക്കെയാണെന്ന് ഒന്ന് നോക്കാം. 500 രൂപയിൽ താഴെയുള്ള പോസ്റ്റ്പെയ്ഡ് ഓഫറുകളിൽ ഡാറ്റ, കോളിങ് ആനുകൂല്യങ്ങളുടെ കാര്യത്തിൽ ഏതാണ്ട് സമാനമായ ആനുകൂല്യങ്ങളാണ് ഉപഭോക്താവിന് ലഭിക്കുന്നത്. ഓരോ ഉപയോക്താവിനും വ്യത്യസ്തമായ ആവശ്യങ്ങളുണ്ടാകും. അതിന് ചേരുന്ന വിധത്തിലുള്ള വ്യത്യസ്ത ആനുകൂല്യങ്ങളും ഈ പ്ലാനുകൾക്ക് ഒപ്പം കമ്പനികൾ ലഭ്യമാക്കുന്നുണ്ട്. എയർടെലും (Airtel) ജിയോ (Jio)യും ഓഫർ ചെയ്യുന്ന 500 രൂപയിൽ താഴെയുള്ള എല്ലാ പോസ്റ്റ്‌പെയ്ഡ് പ്ലാനുകളെക്കുറിച്ചും വിശദമായി അറിയാം.
399 രൂപയുടെ എയർടെൽ പോസ്റ്റ്പെയ്ഡ് പ്ലാൻ
40GB ഡാറ്റ, അൺലിമിറ്റഡ് വോയ്സ് കോളിങ് സൗകര്യം, പ്രതിദിനം 100 എസ്എംഎസുകൾ, എയർടെൽ താങ്ക്സ് റിവാർഡുകൾ എന്നിവയെല്ലാം 399 രൂപയുടെ എയർടെൽ പോസ്റ്റ്പെയ്ഡ് പ്ലാൻ ഓഫർ ചെയ്യുന്നുണ്ട്. ഏതെങ്കിലും വിധത്തിലുള്ള ഫാമിലി ആഡ് ഓണുകളോ ഒടിടി സബ്സ്ക്രിപ്ഷനുകളോ 399 രൂപയുടെ എയർടെൽ പോസ്റ്റ്പെയ്ഡ് പ്ലാൻ പായ്ക്ക് ചെയ്യുന്നില്ലെന്നതും ഉപഭോക്താവ് അറിഞ്ഞിരിക്കണം.
499 രൂപയുടെ എയർടെൽ പോസ്റ്റ്പെയ്ഡ് പ്ലാൻ
75GB ഡാറ്റയും അൺലിമിറ്റഡ് കോളിങും ഡെയിലി 100 എസ്എംഎസുകളും എയർടെൽ താങ്ക്സ് റിവാർഡ്സും പ്ലാനിനൊപ്പമുണ്ട്. 6 മാസത്തേക്കുള്ള ആമസോൺ പ്രൈം മെമ്പർഷിപ്പും ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ മൊബൈൽ ആനുവൽ സബ്സ്ക്രിപ്ഷനും വിങ്ക് പ്രീമിയം ആക്സസും യൂസേഴ്സിന് ലഭിക്കും. കേടുപാടുകളുണ്ടാകുമ്പോൾ റിപ്പയറിങ് ചിലവിന്റെ 60 ശതമാനം വരെ വഹിക്കുന്ന ഹാൻഡ്‌സെറ്റ് പ്രൊട്ടക്ഷൻ സർവീസും പ്ലാനിലുണ്ട്. സൗജന്യ ഫാമിലി ആഡ് ഓണുകളൊന്നും പ്ലാനിനൊപ്പമില്ല.
299 രൂപയുടെ ജിയോ പോസ്റ്റ്‌പെയ്ഡ് പ്ലാൻ
ഈ പ്രതിമാസ പ്ലാൻ 30GB ഡാറ്റയും അൺലിമിറ്റഡ് വോയ്‌സ് കോളിങും ഡെയിലി 100 എസ്എംഎസുകളും ലഭ്യമാക്കുന്നു. ജിയോ ടിവി, ജിയോ സിനിമ, ജിയോ സെക്യൂരിറ്റി, ജിയോ ക്ലൌഡ് എന്നിങ്ങനെയുള്ള ജിയോ ആപ്പുകളിലേക്ക് ഫ്രീ ആക്സസും ലഭിക്കും. അൺലിമിറ്റഡ് 5ജി ഡാറ്റ ആനുകൂല്യങ്ങളും പ്ലാനിനൊപ്പമുണ്ട്.
399 രൂപയുടെ ജിയോ പോസ്റ്റ്‌പെയ്ഡ് പ്ലാൻ
75GB ഡാറ്റ, അൺലിമിറ്റഡ് വോയ്സ് കോളിങ്, പ്രതിദിനം 100 എസ്എംഎസുകൾ എന്നിവയാണ് ഈ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. കൂടാതെ മൂന്ന് അഡീഷണൽ സിം കാർഡുകളും യൂസേഴ്സിന് ലഭിക്കും. ഓരോ സിം കാർഡിലും 5 ജിബി ഡാറ്റയും സൌജന്യമായി ലഭിക്കും. പ്രതിമാസ ക്വാട്ട കഴിഞ്ഞാൽ ഓരോ ജിബി ഡാറ്റയ്ക്കും 10 രൂപ വീതവും ഈടാക്കും. ജിയോ ആപ്പുകളിലേക്കും 5ജിയിലേക്കും ആക്സസ് ലഭിക്കും.