എയർടെൽ, വോഡഫോൺ ഐഡിയ, റിലയൻസ് ജിയോ എന്നിവ തങ്ങളുടെ Prepaid നിരക്കുകൾ ഉയർത്തിയിരുന്നു.എല്ലാ പ്രീപെയ്ഡ് പ്ലാനുകൾ ഓഫർ ചെയ്യുന്നത് മൂന്ന് വാലിഡിറ്റിയിലാണ് 28 ദിവസം, 56 ദിവസം, 84 ദിവസം എന്നിങ്ങനെ. 6GB വരെയുള്ള ഡാറ്റയും ഒടിടി പ്ലാറ്റ്‌ഫോം ആക്‌സസ് ഓഫറുകളും ഈ ഓഫറുകൾക്കൊപ്പം ലഭിക്കുന്നു. ഉപയോക്താക്കൾക്ക് ജിയോ, എയർടെൽ, വി എന്നിവയിൽ നിന്ന് 84 ദിവസത്തെ വാലിഡിറ്റിയിൽ പ്രീപെയ്ഡ് പ്ലാനുകൾ
6GB ഡാറ്റയും 900 എസ്എംഎസും അൺലിമിറ്റഡ് കോളുകളും 84 ദിവസത്തേക്ക് ലഭിക്കും. 900 എസ്എംഎസുകൾ കഴിഞ്ഞാൽ ലോക്കൽ എസ്എംഎസിന് 1 രൂപയും എസ്ടിഡി ടെക്സ്റ്റ് മെസേജുകൾക്ക് 1.50 രൂപയും എയർടെൽ ഈടാക്കും. 6GB പരിധിക്ക് ശേഷം 1MB ഡാറ്റയ്ക്ക് 50 പൈസ വീതവും കമ്പനി ഈടാക്കും.
30 ദിവസത്തെ ആമസോൺ പ്രൈം മൊബൈൽ സബ്‌സ്‌ക്രിപ്‌ഷൻ സൗജന്യ ട്രയലും എയർടെൽ താങ്ക്സ് ആപ്പ് ആനുകൂല്യങ്ങളും പ്ലാനിന് ഒപ്പം ലഭിക്കും.
ഏറ്റവും വില കുറഞ്ഞ പ്ലാൻ നൽകുന്നത് റിലയൻസ് ജിയോയാണ്. 395 രൂപയ്ക്കാണ് ജിയോയുടെ പ്ലാൻഎത്തുന്നത്. 6GB ഡാറ്റ തന്നെയാണ് ജിയോയും ഈ പ്ലാനിൽ ഓഫർ ചെയ്യുന്നത്. ഈ പരിധി കഴിഞ്ഞാൽ ഡാറ്റ സ്പീഡ് 64 കെബിപിഎസ് ആയിക്കുറയുമെന്ന് മാത്രം. 1,000 എസ്എംഎസുകളും അൺലിമിറ്റഡ് വോയിസ് കോളുകളും പ്ലാനിന് ഒപ്പം ലഭിക്കും. ജിയോ ടിവി, ജിയോ സിനിമ എന്നിവയിലേക്കുള്ള ആക്സസ് ആണ് പ്ലാനിനൊപ്പം അവതരിപ്പിക്കുന്ന ഒടിടി ആനുകൂല്യങ്ങൾ.
459 രൂപയ്ക്കാണ് വിഐ തങ്ങളുടെ പ്ലാൻ അവതരിപ്പിക്കുന്നത്. 6GB ഡാറ്റ 84 ദിവസത്തേക്ക് വിഐ ഓഫർ ചെയ്യുന്നു. അൺലിമിറ്റഡ് വോയിസ് കോളുകളും 1,000 എസ്എംഎസുകളും പ്ലാനിനൊപ്പം ഉപയോക്താക്കൾക്ക് ലഭ്യമാകും. വിഐ മൂവീസ് ആൻഡ് ടിവിയിലേക്കുള്ള ആക്സസ് ആണ് പ്ലാനിനൊപ്പം ലഭ്യമാകുന്ന ഒടിടി സർവീസ്, മറ്റ് ആനുകൂല്യങ്ങളൊന്നും ഈ പ്ലാനിനൊപ്പം കമ്പനി നൽകുന്നുമില്ല.
84 ദിവസം വാലിഡിറ്റിയുള്ള പ്ലാനുകളും ഈ മൂന്ന് ടെലികോം കമ്പനികളും ഓഫർ ചെയ്യുന്നുണ്ട്. 500 മുതൽ 1000 രൂപ വരെ വിലയുള്ള 84 ദിവസത്തെ വാലിഡിറ്റിയിൽ വരുന്ന പ്രീപെയ്ഡ് പ്ലാനുകൾ ഏതൊക്കെയാണെന്ന് നോക്കാം.
719 രൂപ പ്ലാനിൽ പ്രതിദിനം 1.5GB ഡാറ്റയാണ് കമ്പനി ഓഫർ ചെയ്യുന്നത്. പരിധി കഴിഞ്ഞാൽ ഡാറ്റ സ്പീഡ് 64 കെബിപിഎസ് ആയിക്കുറയും. പ്രതിദിനം 100 എസ്എംഎസുകളും അൺലിമിറ്റഡ് വോയിസ് കോളുകളും പ്ലാനിനൊപ്പം ലഭ്യമാകും. ആമസോൺ പ്രൈം മൊബൈൽ സൗജന്യ ട്രയലും എയർടെൽ താങ്ക്സ് ആപ്പ് ആനുകൂല്യങ്ങളും അല്ലാതെ പ്ലാനിനൊപ്പം മറ്റു ഒടിടി സബ്‌സ്‌ക്രിപ്‌ഷനൊന്നും വരുന്നില്ല.
കൂടുതൽ വായിക്കൂ: UPI Payment through Phone Call: ഒരു ഫോൺ കോളിലൂടെ UPI പണമിടപാട് നടത്താം
84 ദിവസത്തെ വാലിഡിറ്റിയിൽ പ്രതിദിനം 2GB ലഭ്യമാക്കുന്ന പ്ലാൻ ആണ് 839 രൂപയ്ക്ക് ലഭിക്കുന്നത്. മറ്റ് ആനുകൂല്യങ്ങളെല്ലാം ഈ പ്ലാനിലും ഇല്ല.
719 രൂപ പ്ലാനിൽ ദിവസവും 1.5GB ഡാറ്റയും 100 എസ്എംഎസുകളും പിന്നെ അൺലിമിറ്റഡ് കോളുകളും കമ്പനി വാഗ്ദാനം ചെയ്യുന്നു. വിഐയുടെ ഐക്കണിക്ക് ആനുകൂല്യങ്ങളായ രാത്രി 12 മുതൽ 6 വരെ സൗജന്യ ഡാറ്റ, വാരാന്ത്യ ഡാറ്റ റോൾഓവർ എന്നിവ ഈ പ്ലാനുകളിൽ ലഭ്യമാണ്. ഒപ്പം വിഐ മൂവീസ് ആൻഡ് ടിവിയിലേക്കുള്ള ആക്സസ്, അധികമായി രണ്ട് ജിബി ഡാറ്റ ബാക്കപ്പ് എന്നിവയൊക്കെ വിഐ പ്ലാനുകളെ ഏറെ മികച്ചതാക്കുന്നു.
പ്രതിദിനം 1.5GB അതിവേഗ ഡാറ്റയും പരിധി കഴിഞ്ഞാൽ 64 കെബിപിഎസ് വേഗത്തിൽ അൺലിമിറ്റഡ് ഡാറ്റയും ലഭിയ്ക്കും. പ്രതിദിനം 100 എസ്എംഎസുകൾ, അൺലിമിറ്റഡ് വോയിസ് കോളുകൾ എന്നിവയും പ്ലാനിന്റെ പ്രത്യേകതകൾ ആണ്. ജിയോ ടിവി ജിയോ സിനിമ തുടങ്ങിയ ആനുകൂല്യങ്ങളും പ്ലാനിന് ഒപ്പം ലഭിക്കും.
719 രൂപയ്ക്ക് പ്രതിദിനം 2GB ഡാറ്റ പായ്ക്ക് ജിയോ നൽകുന്നു. പരിധി കഴിഞ്ഞാൽ ഡാറ്റ സ്പീഡ് 64 കെബിപിഎസ് ആയിക്കുറയും. പ്രതിദിനം 100 എസ്എംഎസുകളും അൺലിമിറ്റഡ് വോയിസ് കോളുകളും ജിയോ ആപ്പുകളിലേക്കുള്ള ആക്സസും പ്ലാനിന് ഒപ്പം ലഭിക്കും. ഈ കാറ്റഗറിയിൽ പ്രതിദിനം 2GB ഡാറ്റ വാഗ്ദാനം ചെയ്യപ്പെടുന്ന വില കുറഞ്ഞ ഓഫർ ആണ് ജിയോയുടേത്.