300mbpsന്റെ ജിയോ, എയർടെൽ, ബിഎസ്എൻഎൽ പ്ലാനുകൾ

300mbpsന്റെ ജിയോ, എയർടെൽ, ബിഎസ്എൻഎൽ പ്ലാനുകൾ
HIGHLIGHTS

ഹൈ-സ്പീഡ് ബ്രോഡ്‌ബാൻഡ് ഡാറ്റയ്ക്കു 300 എംബിപിഎസ് പ്ലാനുകൾ മികച്ചതാണ്

BSNL, ജിയോ, എയർടെൽ എന്നിവയെല്ലാം 300 എംബിപിഎസ് പ്ലാനുകൾ അ‌വതരിപ്പിച്ചിട്ടുണ്ട്

അവയുടെ പ്ലാൻ നിരക്കുകളും മറ്റു ആനുകൂല്യങ്ങളും പരിശോധിക്കാം

കുറഞ്ഞ വേഗതയുള്ള ബ്രോഡ്ബാൻഡ് പ്ലാനുകൾ തെരഞ്ഞെടുക്കുന്നത് പലപ്പോഴും ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്. നമ്മുടെ ഡാറ്റ ഉപയോഗത്തെപ്പറ്റി വ്യക്തമായ ധാരണയുണ്ടെങ്കിൽ അ‌തിനനുസരിച്ചുള്ള ബ്രോഡ്ബാൻഡ് പ്ലാനുകൾ തെരഞ്ഞെടുക്കാൻ വളരെ എളുപ്പമാണ്.

ജിയോ (Jio), എയർടെൽ (Airtel), ബിഎസ്എൻഎൽ (BSNL) തുടങ്ങിയവയ്ക്ക് എല്ലാം നിരവധി ബ്രോഡ്ബാൻഡ് പ്ലാനുകൾ അ‌വതരിപ്പിച്ചിട്ടുണ്ട്. അ‌തിൽ ഹൈ- സ്പീഡ് ബ്രോഡ്‌ബാൻഡ് ആവശ്യമുള്ളവർക്ക് പരിഗണിക്കാവുന്ന മികച്ച പ്ലാനുകളിൽ ഒന്നാണ് 300 എംബിപിഎസ് വേഗതയുള്ള പ്ലാനുകൾ. ബി‌എസ്‌എൻ‌എൽ, ജിയോ (Jio) എയർടെൽ എന്നിവയെല്ലാം 300 എംബിപിഎസ് വേഗമുള്ള പ്ലാനുകൾ അ‌വതരിപ്പിച്ചിട്ടുണ്ട്.

വേഗത ഒരേപോലെയാണ് എങ്കിലും ഈ മൂന്ന് കമ്പനികളുടെയും 300 എംബിപിഎസ് പ്ലാനിനൊപ്പം ലഭിക്കുന്ന ആനുകൂല്യങ്ങളും പ്ലാൻ നിരക്കുകളും തികച്ചും വ്യത്യസ്തമാണ്. ഈ കമ്പനികൾ നൽകുന്ന 300 എംബിപിഎസ് പ്ലാനുകളെപ്പറ്റിയും ഏത് കമ്പനിയുടെ പ്ലാൻ ആണ് മികച്ചത് എന്നും പരിചയപ്പെടാം.

ബിഎസ്എൻഎൽ 300 എംബിപിഎസ് പ്ലാൻ

1,799 രൂപ നിരക്കിലാണ് ബിഎസ്എൻഎല്ലി (BSNL)ന്റെ 300 എംബിപിഎസ് പ്ലാൻ അവതരിപ്പിക്കുന്നത്. ബിഎസ്എൻഎല്ലിന്റെ ഏറ്റവും നിരക്കു കൂടിയ ബ്രോഡ്ബാൻഡ് പ്ലാൻ എന്ന പ്രത്യേകതയും ഈ പ്ലാനിനുണ്ട്. 4000GB ഡാറ്റയാണ് ഈ പ്ലാനിൽ ലഭ്യമാകുക. ഡാറ്റ പരിധിയുടെ ലിമിറ്റ് കഴിഞ്ഞാൽ വേഗത 15 Mbps ആയി കുറയും. അൺലിമിറ്റഡ് ഡാറ്റ ഡൗൺലോഡും അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി കോളുകളും പ്ലാൻ വാഗ്ദാനം ചെയ്യുന്നു. ഡിസ്നി+ ഹോട്ട്സ്റ്റാർ, സോണി ലിവ്, ലയൺസ്ഗേറ്റ് എന്നിങ്ങനെയുള്ള ഒടിടി സബ്സ്ക്രിപ്ഷനുകളും ഈ ബിഎസ്എൻഎൽ (BSNL) പ്ലാനിൽ അ‌ടങ്ങിയിരിക്കുന്നു.

എയർടെൽ 300 എംബിപിഎസ് പ്ലാൻ

എയർടെലി (Airtel)ന്റെ 300 എംബിപിഎസ് അൺലിമിറ്റഡ് ഡാറ്റ പ്ലാനിനെ പ്രൊഫഷണൽ' പ്ലാൻ എന്നാണ് വിശേഷിപ്പിക്കുന്നത്. ഒരു മാസത്തേക്ക് 1,498 രൂപയ്ക്ക് 300 എംബിപിഎസ് അതിവേഗ ഇന്റർനെറ്റ് ഡാറ്റ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. 3300GB  (3.3ടിബി ) ഡാറ്റ ആണ് ഈ പ്ലാനിൽ ലഭ്യമാകുക.
പ്രതിമാസ ഡാറ്റയ്ക്ക് പുറമേ അ‌ധിക ആനുകൂല്യം എന്ന നിലയിൽ ആമസോൺ പ്രൈം വീഡിയോ, ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ, വിങ്ക് മ്യൂസിക് എന്നിവയുടെ സബ്‌സ്‌ക്രിപ്‌ഷനും എയർടെൽ 'പ്രൊഫഷണൽ' പ്ലാനിൽ ലഭ്യമാക്കിയിരിക്കുന്നു. ജിഎസ്ടി കൂടാതെയുള്ള നിരക്കാണ് 1498 എന്നത്. അ‌തിവേഗ ഇന്റർനെറ്റ് ആഗ്രഹിക്കുന്നവർക്ക് തെരഞ്ഞെടുക്കാവുന്ന മികച്ച പ്ലാനുകളിലൊന്നാണ് ഇത്.

ജിയോ (Jio) ഫൈബർ 300 എംബിപിഎസ് പ്ലാൻ

ജിയോ (Jio)യുടെ ബ്രോഡ്ബാൻഡ് വിഭാഗമായ ജിയോ ഫൈബറും ആകർഷകമായ അ‌ധിക ആനുകൂല്യങ്ങളോടെ 300 എംബിപിഎസ് പ്ലാൻ അ‌വതരിപ്പിച്ചിട്ടുണ്ട്. പ്രതിമാസം 1,499 രൂപയ്ക്ക് 3300 GB ഡാറ്റയാണ് ഈ പ്ലാനിൽ ലഭിക്കുന്നത്. അൺലിമിറ്റഡ് കോളിംഗും 300 എംബിപിഎസിൽ അപ്‌ലോഡ്, ഡൗൺലോഡ് വേഗതയും വാഗ്ദാനം ചെയ്യുന്നു.

നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം വീഡിയോ, ഡിസ്നി + ഹോട്ട്സ്റ്റാർ എന്നിവ ഉൾപ്പെടെ പതിമൂന്ന് ഒടിടി പ്ലാറ്റ്ഫോമുകളിലേക്കുള്ള ആക്സസ് ഉൾപ്പെടുന്നു എന്നതാണ് ജിയോയുടെ 300 എംബിപിഎസ് പ്ലാനിന്റെ  പ്രത്യേകത. 1,499 രൂപ ജിഎസ്ടി കൂടാതെയുള്ള പ്ലാൻ നിരക്കാണ് എന്നത് പ്രത്യേകം ശ്രദ്ധിക്കുക. ജിയോയുടെ ഔദ്യോഗിക വെബ്സൈറ്റിൽനിന്ന് ഈ പ്ലാൻ ആക്സസ് ചെയ്യാം.

Nisana Nazeer
Digit.in
Logo
Digit.in
Logo