Jio Vs Airtel: ജിയോ എയർടെൽ എയർഫൈബർ സേവനങ്ങളിൽ ഏതാണ് മികച്ചത്‌

Jio Vs Airtel: ജിയോ എയർടെൽ എയർഫൈബർ സേവനങ്ങളിൽ ഏതാണ് മികച്ചത്‌
HIGHLIGHTS

രണ്ട് എയർ ഫൈബറുകളും ലഭിക്കുന്ന നഗരങ്ങൾ താഴെ നൽകുന്നു

എയർ ഫൈബറിനായി രണ്ട് കമ്പനികളും വിവിധ പ്ലാനുകളും പുറത്തിറക്കിയിട്ടുണ്ട്

ജിയോ എയർടെൽ എയർഫൈബർ സേവനങ്ങൾ ഒന്ന് താരതമ്യം ചെയ്യാം

ജിയോയുടെ എയർഫൈബർ സേവനം ആരംഭിച്ചിരിക്കുകയാണ്. എയർടെൽ ഇതിനകം തന്നെ തങ്ങളുടെ എയർഫൈബർ സേവനം ആരംഭിച്ചുകഴിഞ്ഞു. സൂപ്പർ-ഹൈ-സ്പീഡ് ബ്രോഡ്‌ബാൻഡ് കണക്റ്റിവിറ്റിയിലേക്കും തടസ്സങ്ങളില്ലാത്ത ഇന്റർനെറ്റ് അനുഭവത്തിലേക്കും എയർഫൈബർ കൂട്ടിക്കൊണ്ടുപോകുന്നു.ഉയർന്ന 5ജി വേഗതയിലാണ് ജിയോയുടെയും എയർടെലിന്റെയും എയർഫൈബറുകൾ ഡാറ്റ എത്തിക്കുക. ജിയോയും എയർടെലും എയർഫൈബർ സേവനങ്ങൾ ആരംഭിച്ചിട്ടുണ്ട്. അ‌തിലേതാണ് മെച്ചമെന്ന് പ്രത്യേകതകൾ താരതമ്യം ചെയ്ത് നോക്കാം.

രണ്ട് എയർഫൈബറുകളും ലഭിക്കുന്ന നഗരങ്ങൾ

എയർടെൽ എയർഫൈബർ സേവനം രണ്ട് നഗരങ്ങളിൽ മാത്രമാണ് ആദ്യ ഘട്ടത്തിൽ ലഭ്യമായിരിക്കുന്നത്. ഡൽഹിയും മുംബൈയുമാണ് അ‌വ. എന്നാൽ ജിയോ ആദ്യഘട്ടത്തിൽ എട്ട് ഇന്ത്യൻ നഗരങ്ങളിൽ എയർഫൈബർ സേവനം ആരംഭിച്ചിട്ടുണ്ട്. അഹമ്മദാബാദ്, ബെംഗളൂരു, ചെന്നൈ, ഡൽഹി, ഹൈദരാബാദ്, കൊൽക്കത്ത, മുംബൈ, പുണെ എന്നിവയാണ് അ‌വ. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കേരളത്തെ ജിയോ പരിഗണിച്ചിട്ടില്ല. എയർഫൈബർ ഉപയോഗിച്ച്, ഉപഭോക്താക്കൾക്ക് അവരുടെ എന്റർടെയ്ൻമെന്റ് മെച്ചപ്പെടുത്താനും വീടിന്റെ സുരക്ഷാ സംവിധാനം (സിസിടിവി ക്യാമറകൾ), ക്ലൗഡ് പിസി, ഐഒടി (ഇന്റർനെറ്റ് ഓഫ് തിങ്സ്) എന്നിവയും മറ്റും ശക്തിപ്പെടുത്താനും കഴിയും. എയർ ഫൈബറിനായി രണ്ട് കമ്പനികളും വിവിധ പ്ലാനുകളും പുറത്തിറക്കിയിട്ടുണ്ട്.

എയർടെൽ എക്‌സ്ട്രീം എയർഫൈബർ പ്ലാൻ

എയർടെൽ എക്‌സ്ട്രീം എയർഫൈബർ ഇന്ത്യയിൽ 7,733 രൂപയ്ക്ക് ലഭ്യമാണ്. ഇതിൽ 6 മാസത്തെ എക്സ്ട്രീം എയർഫൈബറും റീഫണ്ടബിൾ സെക്യൂരിറ്റി ഡെപ്പോസിറ്റായ 2,500 രൂപയും ഉൾപ്പെടുന്നു. Wi-Fi 6 സാങ്കേതികവിദ്യയെ പിന്തുണയ്‌ക്കുന്ന ഒരു പ്ലഗ്-ആൻഡ്- പ്ലേ ഡിവൈസ് ആണ് എയർടെൽ എക്സ്ട്രീം എയർഫൈബർ. എയർടെൽ എക്സ്ട്രീം എയർഫൈബറിന് തുടക്കത്തിൽ 100 എംബിപിഎസിന്റെ ഒരു ഹൈ-സ്പീഡ് പ്ലാൻ മാത്രമാണ് ലഭ്യമായിട്ടുള്ളത്. 100 എംബിപിഎസിനഐ ഈ എയർടെൽ എക്‌സ്ട്രീം എയർഫൈബർ പ്ലാനിന് പ്രതിമാസം 799 രൂപയാണ് നിരക്ക്.എയർടെൽ എയർഫൈബർ തുടക്കത്തിൽ 6 മാസത്തേക്കുള്ള പ്ലാൻ മാത്രമേ ലഭ്യമാകൂ.

ജിയോയുടെ എയർഫൈബർ പ്ലാൻ

ജിയോ എയർഫൈബർ, ജിയോ എയർഫൈബർ മാക്സ് എന്നിങ്ങനെ രണ്ട് വിഭാഗത്തിലായാണ് ജിയോ തങ്ങളുടെ എയർഫൈബർ പ്ലാനുകൾ അ‌വതരിപ്പിച്ചിരിക്കുന്നു. 100എംബിപിഎസിൽ താഴെയുള്ള പ്ലാനുകളാണ് ജിയോ എയർഫൈബറിൽ വരുന്നത്. നൂറ് എംബിപിഎസിന് മുകളിലുള്ള പ്ലാനുകളാണ് ജിയോ എയർഫൈബർ മാക്സിൽ ഉൾപ്പെടുന്നത്. ജിയോ ഇന്ന് പുറത്തുവിട്ട ജിയോ എയർഫൈബറിൽ 30 എംബിപിഎസിന്റെയും 100 എംബിപിഎസിന്റെയും വേഗതയിൽ മൂന്ന് വ്യത്യസ്ത പ്ലാനുകളാണ് അ‌വതരിപ്പിച്ചിരിക്കുന്നത്.

599 രൂപ, 899 രൂപ, 1199 രൂപ എന്നിങ്ങനെയാണ് ഈ ജിയോ എയർഫൈബർ പ്ലാനുകളുടെ നിരക്ക്. 599 രൂപയുടെ ജിയോ എയർഫൈബർ പ്ലാനിൽ 30 എംബിപിഎസ് വേഗതയും 899 രൂപ, 1199 രൂപ നിരക്കുകളുടെ പ്ലാനിൽ 100 എംബിപിഎസ് വേഗതയുമാണ് ലഭിക്കുക. എല്ലാ പ്ലാനുകളിലും ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് ഡാറ്റ ലഭിക്കും. 599 രൂപ പ്ലാനിൽ ഉപയോക്താക്കൾക്ക് 550+ ഡിജിറ്റൽ ചാനലുകളും 14 ഒടിടി ആപ്പ് സബ്‌സ്‌ക്രിപ്‌ഷനുകളും സൗജന്യമായി ലഭിക്കും.

Nisana Nazeer
Digit.in
Logo
Digit.in
Logo