JIO AIR FIBER: ജിയോഎയർ​ഫൈബർ വിപണിവിലയെക്കാൾ വൻ ഡിസ്കൗണ്ടിൽ ഉടൻ അ‌വതരിപ്പിക്കും

Updated on 24-Aug-2023
HIGHLIGHTS

വിപണിവിലയെക്കാൾ 20 ശതമാനം ഡിസ്കൗണ്ടിൽ ഉടൻ അ‌വതരിപ്പിക്കും

റിലയൻസ് വാർഷിക ജനറൽ മീറ്റിങ്ങിൽ ഈ ഡി​​വൈസ് അ‌വതരിപ്പിക്കപ്പെടും

പോർട്ടബിൾ റൂട്ടറുകളേക്കാൾ വളരെ ശക്തമായിരിക്കും ജിയോയുടെ ഈ ഡി​വൈസ്

ജിയോ തങ്ങളുടെ ഫിക്സഡ് വയർലെസ് ആക്‌സസ് ഡിവൈസ് ആയ ജിയോഎയർ​ഫൈബർ വിപണിവിലയെക്കാൾ 20 ശതമാനം ഡിസ്കൗണ്ടിൽ ഉടൻ അ‌വതരിപ്പിക്കുമെന്ന് റിപ്പോർട്ട്. ഉടൻ നടക്കുന്ന റിലയൻസ് വാർഷിക ജനറൽ മീറ്റിങ്ങിൽ ഈ ഡി​​വൈസ് അ‌വതരിപ്പിക്കപ്പെടും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

കഴിഞ്ഞ വാർഷിക യോഗത്തിലാണ് ജിയോഎയർ​ഫൈബറിന്റെ പ്രഖ്യാപനം ഉണ്ടായത്

കഴിഞ്ഞ വാർഷിക യോഗത്തിലാണ് ജിയോഎയർ​ഫൈബർ സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്. തുടർന്ന് ഈ ഡി​വൈസിനായുള്ള പ്രവർത്തനത്തിലായിരുന്നു ജിയോ. വൻ ഓഫറുകളോടെ പ്ലാനുകളും ഉൽപ്പന്നങ്ങളും അ‌വതരിപ്പിച്ച് വിപണിപിടിക്കുന്ന തന്ത്രമാണ് ജിയോ കാലാകാലമായി ചെയ്തുവരുന്നത്. 5G വ്യാപനം നടത്തിയ ചില നഗരങ്ങളിൽ ജിയോ പുതിയ എയർ​ഫൈബർ ഡി​വൈസ് പരീക്ഷിച്ചതായാണ് റിപ്പോർട്ടുകൾ വരുന്നത്.

പോർട്ടബിൾ റൂട്ടറുകളേക്കാൾ വളരെ ശക്തമായിരിക്കും

പോർട്ടബിൾ റൂട്ടറുകളേക്കാൾ വളരെ ശക്തമായിരിക്കും ജിയോയുടെ ഈ ഡി​വൈസ്. ജിയോ എഫ്ഡബ്ലുഎ ഡി​​വൈസ് കാരിയർ അഗ്രഗേഷൻ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പ്രവർത്തിക്കുക. അത് വ്യത്യസ്‌ത 5G എയർവേവുകൾ ഉപയോഗിച്ച് ഒരു "ഡാറ്റ പാത്ത്‌വേ" സൃഷ്‌ടിക്കും. വ്യത്യസ്‌ത 5G എയർവേവുകൾ ജിയോ എയർ​ഫൈബർ ഉപയോഗിക്കും. സ്പെക്ട്രം ലേലത്തിൽ 700 MHz, 3300 MHz, 26GHz. 26 GHz ബാൻഡുകൾ ജിയോ സ്വന്തമാക്കിയിരുന്നു. ജിയോയുടെ ഹോം ബ്രോഡ്‌ബാൻഡ് ബിസിനസ് വൻ രീതിയിൽ വളർത്താൻ ജിയോ എയർ​ഫൈബർ സഹായിക്കും.

വീടോ ഓഫീസോ ഗിഗാബിറ്റ് സ്പീഡ് ഇന്റർനെറ്റിലേക്ക് വേഗത്തിൽ ബന്ധിപ്പിക്കാം

എയർ​ഫൈബർ ഉപയോഗിച്ച്, വീടോ ഓഫീസോ ഗിഗാബിറ്റ് സ്പീഡ് ഇന്റർനെറ്റിലേക്ക് വേഗത്തിൽ ബന്ധിപ്പിക്കാം. ആദ്യം കളത്തിലെത്തിയ എതിരാളിയെ മറികടന്ന് വിപണിയിൽ ആധിപത്യം നേടാൻ ജിയോ ഡി​വൈസ് വിലയിൽ ഡിസ്കൗണ്ട് നൽകുകയോ, നിശ്ചിത കാലയളവിലേക്ക് സൗജന്യ ട്രയൽ വാഗ്ദാനം ചെയ്യുകയോ ചെയ്തേക്കാം എന്ന് വിദഗ്ധർ നിരീക്ഷിക്കുന്നു.

Connect On :