JIO AIR FIBER: ജിയോഎയർഫൈബർ വിപണിവിലയെക്കാൾ വൻ ഡിസ്കൗണ്ടിൽ ഉടൻ അവതരിപ്പിക്കും
വിപണിവിലയെക്കാൾ 20 ശതമാനം ഡിസ്കൗണ്ടിൽ ഉടൻ അവതരിപ്പിക്കും
റിലയൻസ് വാർഷിക ജനറൽ മീറ്റിങ്ങിൽ ഈ ഡിവൈസ് അവതരിപ്പിക്കപ്പെടും
പോർട്ടബിൾ റൂട്ടറുകളേക്കാൾ വളരെ ശക്തമായിരിക്കും ജിയോയുടെ ഈ ഡിവൈസ്
ജിയോ തങ്ങളുടെ ഫിക്സഡ് വയർലെസ് ആക്‌സസ് ഡിവൈസ് ആയ ജിയോഎയർഫൈബർ വിപണിവിലയെക്കാൾ 20 ശതമാനം ഡിസ്കൗണ്ടിൽ ഉടൻ അവതരിപ്പിക്കുമെന്ന് റിപ്പോർട്ട്. ഉടൻ നടക്കുന്ന റിലയൻസ് വാർഷിക ജനറൽ മീറ്റിങ്ങിൽ ഈ ഡിവൈസ് അവതരിപ്പിക്കപ്പെടും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
കഴിഞ്ഞ വാർഷിക യോഗത്തിലാണ് ജിയോഎയർഫൈബറിന്റെ പ്രഖ്യാപനം ഉണ്ടായത്
കഴിഞ്ഞ വാർഷിക യോഗത്തിലാണ് ജിയോഎയർഫൈബർ സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്. തുടർന്ന് ഈ ഡിവൈസിനായുള്ള പ്രവർത്തനത്തിലായിരുന്നു ജിയോ. വൻ ഓഫറുകളോടെ പ്ലാനുകളും ഉൽപ്പന്നങ്ങളും അവതരിപ്പിച്ച് വിപണിപിടിക്കുന്ന തന്ത്രമാണ് ജിയോ കാലാകാലമായി ചെയ്തുവരുന്നത്. 5G വ്യാപനം നടത്തിയ ചില നഗരങ്ങളിൽ ജിയോ പുതിയ എയർഫൈബർ ഡിവൈസ് പരീക്ഷിച്ചതായാണ് റിപ്പോർട്ടുകൾ വരുന്നത്.
പോർട്ടബിൾ റൂട്ടറുകളേക്കാൾ വളരെ ശക്തമായിരിക്കും
പോർട്ടബിൾ റൂട്ടറുകളേക്കാൾ വളരെ ശക്തമായിരിക്കും ജിയോയുടെ ഈ ഡിവൈസ്. ജിയോ എഫ്ഡബ്ലുഎ ഡിവൈസ് കാരിയർ അഗ്രഗേഷൻ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പ്രവർത്തിക്കുക. അത് വ്യത്യസ്‌ത 5G എയർവേവുകൾ ഉപയോഗിച്ച് ഒരു "ഡാറ്റ പാത്ത്‌വേ" സൃഷ്‌ടിക്കും. വ്യത്യസ്‌ത 5G എയർവേവുകൾ ജിയോ എയർഫൈബർ ഉപയോഗിക്കും. സ്പെക്ട്രം ലേലത്തിൽ 700 MHz, 3300 MHz, 26GHz. 26 GHz ബാൻഡുകൾ ജിയോ സ്വന്തമാക്കിയിരുന്നു. ജിയോയുടെ ഹോം ബ്രോഡ്‌ബാൻഡ് ബിസിനസ് വൻ രീതിയിൽ വളർത്താൻ ജിയോ എയർഫൈബർ സഹായിക്കും.
വീടോ ഓഫീസോ ഗിഗാബിറ്റ് സ്പീഡ് ഇന്റർനെറ്റിലേക്ക് വേഗത്തിൽ ബന്ധിപ്പിക്കാം
എയർഫൈബർ ഉപയോഗിച്ച്, വീടോ ഓഫീസോ ഗിഗാബിറ്റ് സ്പീഡ് ഇന്റർനെറ്റിലേക്ക് വേഗത്തിൽ ബന്ധിപ്പിക്കാം. ആദ്യം കളത്തിലെത്തിയ എതിരാളിയെ മറികടന്ന് വിപണിയിൽ ആധിപത്യം നേടാൻ ജിയോ ഡിവൈസ് വിലയിൽ ഡിസ്കൗണ്ട് നൽകുകയോ, നിശ്ചിത കാലയളവിലേക്ക് സൗജന്യ ട്രയൽ വാഗ്ദാനം ചെയ്യുകയോ ചെയ്തേക്കാം എന്ന് വിദഗ്ധർ നിരീക്ഷിക്കുന്നു.