61 രൂപയുടെ ഡാറ്റ വൗച്ചർ അപ്ഗ്രേഡ് ചെയ്ത് 5G അപ്ഗ്രേഡ് പ്ലാനുമായി ജിയോ
61 രൂപയുടെ പ്ലാനിൽ 10GB ഡാറ്റയാണ് ലഭ്യമാക്കുന്നത്
പ്രൈമറി പ്ലാനിന്റെ അതേ വാലിഡിറ്റി ഈ ഡാറ്റ ബൂസ്റ്റർ പ്ലാനിനും ലഭിക്കും
61 രൂപയുടെ പ്ലാനിൽ നേരത്തെ 6GB ഹൈ സ്പീഡ് ഡാറ്റയാണ് ലഭിച്ചിരുന്നത്
അൺലിമിറ്റഡ് 5G (Unlimited 5G) സേവനങ്ങളിലേക്ക് ആക്സസ് നൽകാൻ വേണ്ടി റിലയൻസ് ജിയോ (Reliance Jio) അവതരിപ്പിച്ച ഓഫറാണ് 5G അപ്ഗ്രേഡ് പ്ലാൻ (5G Upgrade Plan). 61 രൂപ നിരക്കിലുണ്ടായിരുന്ന ഡാറ്റ വൌച്ചറാണ് 5G അപ്ഗ്രേഡ് പ്ലാൻ എന്ന നിലയിലേക്ക് പരിഷ്കരിച്ചത്.
സാധാരണ ഗതിയിൽ ജിയോ 5G ( Jio 5G) സേവനങ്ങളിലേക്ക് ആക്സസ് ലഭിക്കണമെങ്കിൽ എറ്റവും കുറഞ്ഞത് 239 രൂപയ്ക്കും അതിന് മുകളിലുമുള്ള പ്ലാനുകൾ സബ്സ്ക്രൈബ് ചെയ്യണം. ജിയോ പ്രീപെയ്ഡ് പോസ്റ്റ്പെയ്ഡ് യൂസേഴ്സിനെല്ലാം ഈ നിബന്ധന ബാധകവുമാണ്. ഇവിടെയാണ് 61 രൂപയുടെ 5G അപ്‌ഗ്രേഡ് പ്ലാൻ ഉപയോഗപ്രദമാകുന്നത്. ഉയർന്ന റീചാർജ് പ്ലാനുകൾ (Jio Recharge Plans) സബ്സ്ക്രൈബ് ചെയ്യാൻ താത്പര്യമില്ലാത്തവർക്ക് 5G ആക്സസ് നൽകുമെന്നതാണ് ഈ ഓഫറിന്റെ സവിശേഷത. ഇപ്പോഴിതാ 61 രൂപയുടെ പ്ലാനിന് ഒപ്പം ലഭിക്കുന്ന ഡാറ്റയുടെ അളവ് കൂട്ടിയിരിക്കുകയാണ് കമ്പനി.
61 രൂപയുടെ പ്ലാനിൽ നേരത്തെ 6GB ഹൈ സ്പീഡ് ഡാറ്റയാണ് ലഭിച്ച് കൊണ്ടിരുന്നത്. ഇപ്പോൾ 4GB കൂടി ലാനിന് ഒപ്പം ജിയോ ആഡ് ചെയ്തിട്ടുണ്ട്. അങ്ങനെ ആകെ മൊത്തം 10GB ഡാറ്റയാണ് 61 രൂപയുടെ പ്ലാൻ ലഭ്യമാക്കുന്നത്. ജിയോ യൂസർ സബ്സ്ക്രൈബ് ചെയ്തിരിക്കുന്ന പ്രൈമറി പ്ലാനിന്റെ അതേ വാലിഡിറ്റി ഈ ഡാറ്റ ബൂസ്റ്റർ പ്ലാനിനും ലഭിക്കും.
119 രൂപ, 149 രൂപ, 179 രൂപ, 199 രൂപ, 209 രൂപ എന്നിങ്ങനെയുള്ള ബേസിക് പ്ലാനുകൾ ഉപയോഗിച്ച് ഫോൺ റീചാർജ് ചെയ്യുന്നവർക്ക് 61 രൂപയുടെ ഡാറ്റ ബൂസ്റ്റർ ഓഫർ ഉപയോഗപ്പെടുത്തി അൺലിമിറ്റഡ് 5G ആക്സസ് നൽകുന്ന ഓഫർ ലഭ്യമാക്കാൻ സാധിക്കും. ഇത് ജിയോയുടെ ഔദ്യോഗിക വെബ്സൈറ്റിൽ തന്നെ സൂചിപ്പിച്ചിട്ടുണ്ട്. ജിയോ മറ്റ് നിരവധി ഡാറ്റ ബൂസ്റ്ററുകളും ഓഫർ ചെയ്യുന്നുണ്ട്. എന്നാൽ ഈ ബൂസ്റ്റർ പായ്ക്കുകൾ ഒന്നും കമ്പനിയുടെ അൺലിമിറ്റഡ് 5G വെൽക്കം ഓഫർ നൽകുന്നില്ല. ആകെ ഒരൊറ്റ 5G അപ്ഗ്രേഡ് പ്ലാൻ മാത്രമാണ് റിലയൻസ് ജിയോ ഓഫർ ചെയ്യുന്നതെന്ന് സാരം. 61 രൂപ വില വരുന്ന ജിയോ 5G അപ്ഗ്രേഡ് പ്ലാൻ സബ്സ്ക്രൈബ് ചെയ്തു എന്ന് കരുതി 5G ആക്സസ് ലഭ്യമാകണം എന്നില്ല.
ജിയോ 5G നെറ്റ്വർക്ക് ലഭ്യമാകുന്ന സ്ഥലത്താണോ നിങ്ങൾ താമസിക്കുന്നത്, നിങ്ങളുടെ 5G സ്മാർട്ട്ഫോൺ എസ്എ നെറ്റ്വർക്കുകൾക്ക് സപ്പോർട്ട് നൽകുമോ എന്നത് അടക്കം പരിഗണന നൽകേണ്ട ഒരുപാട് ഘടകങ്ങൾ ഉണ്ട്. നിലവിൽ രാജ്യത്തെ 36 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലുമായുള്ള 4,333 സ്ഥലങ്ങളിൽ ജിയോ ട്രൂ 5G സർവീസ് ലഭ്യമാകുന്നുണ്ട്. ഈ വർഷം അവസാനത്തോടെ രാജ്യത്തിന്റെ മുക്കിലും മൂലയിലും ജിയോ 5G എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.