BSNL 4G Delay: കേന്ദ്ര സർക്കാർ 6000 കോടി രൂപ കൂടി അനുവദിച്ചേക്കും!

Updated on 04-Sep-2024
HIGHLIGHTS

പൊതുമേഖല ടെലികോം സർവ്വീസാണ് Bharat Sanchar Nigam Limuted

കേന്ദ്ര സർക്കാർ BSNL 4G-യ്ക്കായി വീണ്ടും ഫണ്ട് നൽകാൻ പദ്ധതിയിടുന്നു

വളരെ കാലതാമസം നേരിടുന്ന 4G നെറ്റ്‌വർക്ക് ഗിയറിനായാണിത് വിനിയോഗിക്കുക

BSNL 4G കണക്ഷനുകൾക്ക് വീണ്ടും 6,000 കോടി രൂപ ധനസഹായം. സാധാരണക്കാരിലേക്കും അതിവേഗ കണക്റ്റിവിറ്റി എത്തിക്കാനുള്ള ശ്രമത്തിലാണ് ബിഎസ്എൻഎൽ. ഇതിന്റെ ഭാഗമായി അധിക ധനസഹായം കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചേക്കും.

പൊതുമേഖല ടെലികോം സർവ്വീസാണ് Bharat Sanchar Nigam Limuted. കേന്ദ്ര സർക്കാർ ബിഎസ്എൻഎൽ 4ജിയ്ക്കായി വീണ്ടും ഫണ്ട് നൽകാൻ പദ്ധതിയിടുന്നു. വളരെ കാലതാമസം നേരിടുന്ന 4G നെറ്റ്‌വർക്ക് ഗിയറിനായാണിത് വിനിയോഗിക്കുക.

BSNL 4G വേഗത്തിലാക്കാൻ 6000 കോടി രൂപ

4G ഗിയറിനുള്ള കാപെക്‌സിന്റെ കുറവ് നികത്താനാണ് 6000 കോടി രൂപ അനുവദിക്കാൻ ആലോചിക്കുന്നത്. പ്രാദേശികമായി വികസിപ്പിച്ചെടുത്ത സ്റ്റാക്ക് വഴിയാണ് 4ജി റോൾ ഔട്ട് നടത്തുന്നത്. (റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.)

ഇതുവരെയും 2G,3G വേഗതയിലാണ് ബിഎസ്എൻഎൽ സേവനങ്ങൾ നൽകുന്നത്. എന്നാലും ചില പ്രദേശങ്ങളിൽ ഇതിനകം സർക്കാർ കമ്പനി 4G വിന്യസിച്ചു. 4G ഇല്ലാത്തതിനാൽ വരിക്കാരെ ചേർക്കാനും നിലനിർത്താനും കമ്പനി പാടുപെടുന്നു. എന്നാലും സ്വകാര്യ കമ്പനികൾ നിരക്ക് കൂട്ടിയത് ബിഎസ്എൻഎല്ലിന് അനുകൂലമായി. നിരവധി പേർ, സാധാരണക്കർ സിം പോർട്ട് ചെയ്ത് ബിഎസ്എൻഎല്ലിലേക്ക് എത്തി.

BSNL-ൽ ഇതുവരെ 13,000 കോടി രൂപ ഓർഡർ

കഴിഞ്ഞ വർഷം 19,000 കോടി രൂപയുടെ അഡ്വാൻസ് പർച്ചേസ് ഓർഡർ നൽകിയിരുന്നു. 100,000 4G സൈറ്റുകൾ പുറത്തിറക്കുന്നതിനായാണ് ഈ ഫണ്ട് അനുവദിച്ചത്. എന്നാൽ നെറ്റ്‌വർക്ക് ഗിയറിന്റെ യഥാർഥ പർച്ചേസ് ഓർഡർ 13000 കോടിയായി.

TCS,ഐടിഐക്കും ഓർഡർ നൽകിയപ്പോൾ ഏകദേശം 13,000 കോടി രൂപയായി. സർക്കാർ ടെലികോം ഉപകരണ നിർമാതാക്കളാണ് ഐടിഐ.
ശേഷിക്കുന്നത് 6000 കോടി രൂപയാണ്.

ധനസഹായത്തിന് സർക്കാരിനോട് അഭ്യർഥിക്കും

പ്രാദേശിക ടെക്നോളജി ഉപയോഗിച്ച് കൊണ്ടാണ് ബിഎസ്എൻഎൽ 5ജി വിന്യസിക്കുന്നത്. 4G റോൾഔട്ടിന് മുഴുവൻ ചിലവും സർക്കാർ വഹിക്കാൻ സമ്മതിച്ചിരുന്നു. 4G നെറ്റ്‌വർക്ക് ഉപകരണങ്ങൾക്ക്19,000 കോടി രൂപയിലധികം ചിലവ് വന്നേക്കുമെന്നാണ് റിപ്പോർട്ട്. അതിനാൽ ഇനിയും അധിക ധനസഹായം സർക്കാർ നൽകേണ്ടി വരും.

Read More: Good News! സ്പീഡ് കൂട്ടി, എന്നാൽ Price കൂട്ടിയില്ല, ബിഎസ്എൻഎൽ ശരിക്കും വേറെ ലെവലായി…

4G-യ്ക്ക് വേണ്ടിയുള്ള കാപെക്സിനായി ഫണ്ട് ആവശ്യപ്പെടാനാണ് ടെലികമ്മ്യൂണിക്കേഷൻ ഡിപ്പാർട്മെന്റ് ആലോചിക്കുന്നത്. അനുമതിക്കായി DoT ഉടൻ തന്നെ മന്ത്രിസഭയെ സമീപിക്കുമെന്നാണ് എക്കണോമിക്സ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel.

Connect On :