നെറ്റ്‌വർക്ക് കവറേജ് ഇല്ലാത്ത സ്ഥലങ്ങളിൽ നിന്ന് ഫോൺ കോൾ വന്നാൽ എന്ത് ചെയ്യും? അത്യാവശ്യ ഘട്ടങ്ങളിൽ കോൾ സേവനം ലഭിക്കാൻ Jio-യിൽ സംവിധാനമുണ്ട്. Jio Missed Call Alert എന്നാണ് ഇതിനെ വിളിക്കുന്നത്.
ഫോൺ സ്വിച്ച് ഓഫ് ആയാലും, കണക്റ്റിവിറ്റി ഇല്ലാത്തപ്പോഴും ഇത് ഉപയോഗിക്കാം. എന്താണ് ഈ മിസ്ഡ് കോൾ അലേർട്ടെന്ന് നോക്കാം.
സ്‌മാർട് ഫോൺ സ്വിച്ച് ഓഫ് ആയ കേസുകളിൽ ഇത് പ്രയോജനപ്പെടുത്താം. നെറ്റ്‌വർക്ക് കവറേജ് ഇല്ലാത്തപ്പോഴും മിസ്ഡ് കോൾ സേവനം ഉപകരിക്കും. കൂടാതെ കോൾ വെയിറ്റിങ്ങിലാണെങ്കിലും ഈ അലേർട്ട് സഹായിക്കും. പ്രിയപ്പെട്ടവരുടെയും അത്യവശ്യകോളുകളും മിസ്സാകാതിരിക്കാനാണ് മിസ്ഡ് കോൾ അലേർട്ട്.
മിസ്ഡ് കോൾ അലേർട്ട് ആക്ടീവാക്കി ആൾക്ക് ആരാണ് വിളിച്ചതെന്ന് തിരിച്ചറിയാനാകും. സബ്‌സ്‌ക്രൈബർമാർക്ക് തങ്ങളെ വിളിച്ച നമ്പറേതെന്ന് എളുപ്പത്തിൽ കണ്ടെത്താനാകും. ഈ ജിയോ സർവ്വീസ് ഫോണിലെ ഇൻകമിങ് കോളുകളെ കുറിച്ച് SMS അയക്കുന്നു. ഫോൺ സ്വിച്ച് ഓഫ് ആയിരുന്നപ്പോഴും, കവറേജിന് പുറത്തായിരുന്നപ്പോഴുമുള്ള കോളുകൾ ഇങ്ങനെ തിരിച്ചറിയാം.
ഒരുപക്ഷേ ജോലിയിലേക്കോ മറ്റോ ഒരു ഇന്റർവ്യൂ കോളായിരിക്കും നിങ്ങൾ മിസ് ചെയ്തത്. അല്ലെങ്കിൽ നിങ്ങളുടെ അടുത്ത ആരെങ്കിലും ആയിരിക്കും ഫോൺ ചെയ്തത്. ഇവയൊന്നും ഇനി മിസ് ചെയ്യാതിരിക്കാൻ മിസ്ഡ് കോൾ അലേർട്ട് ആക്ടീവാക്കാം. ജിയോ മിസ്ഡ് കോൾ അലേർട്ട് സേവനത്തെ കുറിച്ച് വിശദമായി ഇവിടെ കൊടുക്കുന്നു.
ഇത് ആക്ടീവാക്കാൻ നിങ്ങൾക്ക് സ്പെഷ്യലായി ഒരു USSD കോഡും ആവശ്യമില്ല. കാരണം, എല്ലാ ജിയോ നമ്പറുകളിലും ഇത് മുൻകൂട്ടി ആക്ടീവാക്കിയിട്ടുണ്ട്. കൂടാതെ, ഇതിന് ടെലികോം കമ്പനി ഒരു ചാർജും ഈടാക്കുന്നുമില്ല. ജിയോ ഇന്റർനാഷണൽ റോമിങ്ങിലുള്ളവർക്ക് പോലും മിസ്ഡ് കോൾ അലേർട്ട് ഉപയോഗിക്കാം. അതും പുറംദേശത്തുള്ളവർക്ക് ഇത് സൗജന്യമായി തന്നെ ലഭിക്കുന്നു.
സാധാരണ തടസ്സമില്ലാതെ ഈ സർവ്വീസ് ലഭിക്കുന്നതാണ്. എങ്കിലും നിങ്ങളുടെ നമ്പറിൽ പ്രവർത്തിക്കുന്നില്ലെങ്കിൽ, അതിന് ചില പോംവഴികളുണ്ട്. ജിയോയുടെ കസ്റ്റമർ സപ്പോർട്ടിനെ ബന്ധപ്പെട്ട് പ്രശ്‌നം പരിഹരിക്കാം.
ജിയോ മിസ്ഡ് കോൾ സേവനം ആവശ്യമില്ലാത്തവർക്ക് ഇനാക്ടീവ് ചെയ്യാനും സാധിക്കുന്നതാണ്. എങ്ങനെയാണ് ഈ അലേർട്ട് സേവനം നിർത്തലാക്കുന്നതെന്ന് നോക്കാം.
ജിയോ മിസ്ഡ് കോൾ അലേർട്ട് സേവനം സൗജന്യമാണ്. ഇത് വരിക്കാർക്ക് കൂടുതൽ സുഗമമായ സേവനം നൽകാനാണ് കൊണ്ടുവന്നത്. നിലവിൽ ഈ സേവനം നിർത്തലാക്കാൻ പ്രത്യേക മാർഗങ്ങളില്ല. സേവനം നിങ്ങളെ ബുദ്ധിമുട്ടിക്കുന്നില്ല. അതിനാൽ ജിയോ നമ്പറിൽ ഇത് ഡീആക്ടിവേറ്റ് ചെയ്യാൻ ഓപ്ഷൻ ലഭ്യമല്ല.
Read More: Realme GT Neo 3 deals: 150W ഫാസ്റ്റ് ചാർജിങ് 12 GB ഫോൺ 14,000 രൂപ വില കുറച്ച് വിൽക്കുന്നു