ഇപ്പോൾ കേരളത്തിലെ എല്ലായിടത്തും Jio AirFiber ലഭിക്കുന്നു. ഇതിലൂടെ Reliance കേരളത്തെയും അതിവേഗ കണക്റ്റിവിറ്റിയിലാക്കി. ടെലികോം സേവനങ്ങൾക്ക് എത്തിപ്പെടാത്ത ഇടങ്ങളിലും എയർഫൈബർ സേവനം ലഭ്യമാകും.
ഫൈബർ സർവ്വീസ് സ്പർശിക്കാത്ത പ്രദേശങ്ങളിൽ വരെ അതിവേഗ ഇന്റർനെറ്റ് നൽകാൻ ഇതിന് സാധിക്കും. കാരണം എയർഫൈബർ കണക്ഷനുകൾ വയർലെസ് സേവനമാണ്.
കണക്റ്റിവിറ്റി എത്താത്ത പ്രദേശങ്ങൾ മാത്രമല്ല, വയർഡ് കണക്ഷനുകൾ സ്ഥാപിക്കാൻ ചെലവ് കൂടുതലായാലും ഇതാണ് ബദൽ മാർഗം. ഇങ്ങനെ അത്യാധുനിക ടെക്നോളജി ഉപയോഗിക്കുന്ന നെറ്റ് വർക്ക് നിങ്ങളുടെ വീട്ടിലും എത്തിക്കാം. എങ്ങനെയാണ് Jio AirFiber കണക്ഷൻ എടുക്കുന്നതെന്ന് മനസിലാക്കാം.
ഒരു പുതിയ ജിയോ എയർ ഫൈബർ കണക്ഷൻ ബുക്ക് ചെയ്യുന്ന രീതി ചുവടെ വിവരിക്കുന്നു. ഇതിനായി ആദ്യം My Jio ആപ്പ് ഓപ്പൺ ചെയ്യുക. ശേഷം Jio AirFiber കണക്ഷന്റെ ലഭ്യത പരിശോധിക്കുക. നിങ്ങളുടെ ഏരിയയിൽ കണക്ഷൻ ലഭ്യമാണെന്ന് കണ്ടാൽ അഭ്യർത്ഥന സമർപ്പിക്കാം.
ഇതിന് ശേഷം ജിയോ ടീം നിങ്ങളുടെ മേൽവിലാസം സ്ഥിരീകരിക്കുകയും ഇൻസ്റ്റാളേഷൻ ഷെഡ്യൂളും ചെയ്യുന്നു. ജിയോ എയർഫൈബറിന് നിങ്ങൾ മുൻകൂർ പേയ്മെന്റ് നൽകണം. ചില പ്ലാനുകൾക്ക്, അതായത് 6 മാസം വാലിഡിറ്റി പ്ലാനുകൾക്ക് ഇൻസ്റ്റലേഷൻ ഫീസുണ്ട്.
READ MORE: OnePlus 12 Launch: വില ഇങ്ങനെയോ? എന്തുകൊണ്ടാണ് OnePlus 12-ന് ഇത്ര ഹൈപ്പ്!
എന്തെങ്കിലും ടെക്നിക്കൽ പ്രശ്നങ്ങളാൽ ബുക്കിങ് തടസ്സപ്പെട്ടാൽ അതിനും പോംവഴിയുണ്ട്. ബുക്കിങ് കാൻസൽ ചെയ്ത് വീണ്ടും ബുക്കിങ് നടത്താം. കാൻസൽ ചെയ്ത ബുക്കിങ്ങിന്റെ പേയ്മെന്റ് റീഫണ്ട് ചെയ്യപ്പെടും.
ബുക്കിങ് കഴിഞ്ഞാൽ അടുത്തത് ഇൻസ്റ്റലേഷനാണ്. പുതിയ കണക്ഷൻ ബുക്ക് ചെയ്താൽ നിശ്ചയിച്ച തീയതിയിൽ ജിയോ എയർഫൈബർ ടെക്നീഷ്യന്മാർ വീട്ടിലെത്തും. ഇവർ നിങ്ങൾക്ക് എയർഫൈബർ കണക്റ്റ് ചെയ്ത് തരും.
സ്‌മാർട്ട് ടിവിയ്‌ക്കായി എയർഫൈബർ റൂട്ടർ, റിസീവർ, സെറ്റ്-ടോപ്പ് ബോക്‌സ് എന്നിവയാണ് ആവശ്യമുള്ളത്. ഇത് ടെക്നീഷ്യന്മാർ സെറ്റ് ചെയ്ത് തരും. കൂടാതെ, മേൽക്കൂരയിൽ ഒരു റിസീവർ സെറ്റ് ചെയ്യുന്നു. ഇങ്ങനെ അടുത്തുള്ള നെറ്റ്‌വർക്ക് ടവറുകളിലേക്ക് ഓറിയന്റേഷൻ നടക്കും.
ഇതിന് ശേഷം നിങ്ങൾക്ക് ജിയോ എയർഫൈബർ കണക്ഷൻ ലഭിക്കും. 100Mbps വേഗതിയിൽ ആദ്യം ഡാറ്റ ലഭിക്കും. എന്നാൽ 130Mbps വരെ വേഗത ലഭിച്ചതായി കസ്റ്റമേഴ്സ് പറയുന്നുവെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
6 മാസത്തേക്കും, 12 മാസത്തേക്കുമുള്ള പ്ലാനുകളിൽ മുൻകൂർ പേയ്‌മെന്റ് നിർബന്ധമാണ്. എന്നാൽ, 6 മാസത്തെ പ്ലാനിൽ 1,000 രൂപ ഇൻസ്റ്റലേഷൻ ഫീസ് കൂടി വരുന്നുണ്ട്.
നിലവിൽ രാജ്യത്തെ 3939 പട്ടണങ്ങളിൽ എയർഫൈബർ സർവ്വീസ് ലഭ്യമാണെന്ന് റിലയൻസ് പറയുന്നു. ഹൈ-സ്പീഡ് ഡാറ്റ കിട്ടാത്ത സ്ഥലങ്ങളിൽ ജിയോയുടെ എയർഫൈബർ മികച്ച ഓപ്ഷനാണെന്നാണ് അഭിപ്രായം. 599 രൂപ മുതലാണ് ജിയോ എയർഫൈബർ പ്ലാൻ തുടങ്ങുന്നത്. ഇത് ഒരു മാസത്തെ പ്ലാനാണ്.