Happy Diwali ഓഫറുമായി BSNL! 600GB ഡാറ്റ പ്ലാനിന് വില കുറച്ചു, 365 ദിവസം റീചാർജ് വേണ്ടവർ മിസ്സാക്കരുത്…

Updated on 29-Oct-2024
HIGHLIGHTS

BSNL തങ്ങളുടെ വരിക്കാർക്കായി Happy Diwali ഓഫർ പ്രഖ്യാപിച്ചു

ബിഎസ്എൻഎല്ലിന്റെ ജനപ്രിയ പ്ലാനിലാണ് ഓഫറും ലഭ്യമാക്കിയിരിക്കുന്നത്

ഒക്ടോബർ 28 നും നവംബർ 7 നും ഇടയിൽ മാത്രമാണ് BSNL ഓഫർ ലഭിക്കുക

BSNL തങ്ങളുടെ വരിക്കാർക്കായി Happy Diwali ഓഫർ പ്രഖ്യാപിച്ചു. നിലവിലുള്ള റീചാർജ് പ്ലാനിന്റെ വില വെട്ടിക്കുറച്ചാണ് ഓഫർ അവതരിപ്പിച്ചത്. അതും ബിഎസ്എൻഎല്ലിന്റെ ജനപ്രിയ പ്ലാനിലാണ് ഓഫറും ലഭ്യമാക്കിയിരിക്കുന്നത്.

BSNL Happy Diwali ഓഫർ

Bharat Sanchar Nigam Limited-ൽ ആകർഷകമായ വാർഷിക പ്ലാനുകളുണ്ട്. ഇവയിൽ ഏറ്റവും പ്രധാനപ്പെട്ടത് 1999 രൂപയുടെ പ്രീ-പെയ്ഡ് പ്ലാനാണ്. 2024-ലെ ദീപാവലി സമ്മാനമായി ഈ പ്ലാനിന്റെ വില വെട്ടിക്കുറച്ചു.

1999 രൂപ പ്ലാനിന് ഇപ്പോൾ 100 രൂപ കിഴിവോടെ1899 രൂപയാക്കി. വില മാറ്റം BSNL ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും കാണിക്കുന്നുണ്ട്. കൂടാതെ ടെലികോം കമ്പനിയുടെ ഔദ്യോഗിക ട്വിറ്റർ പേജുകളിലും ഇത് കാണാം. ഒക്ടോബർ 28 മുതലാണ് ബിഎസ്എൻഎൽ ദീപാവലി ഓഫർ ലഭ്യമാകുക. 2024 നവംബർ 7 വരെ ഈ വിലയിൽ പ്രീ-പെയ്ഡ് പ്ലാൻ ലഭ്യമാകുന്നതാണ്.

Happy Diwali ആഘോഷിക്കാം BSNL-നൊപ്പം

Rs 1999 രൂപ പ്ലാൻ 1899 രൂപയ്ക്ക് കിട്ടുമെന്നതാണ് പ്രധാന നേട്ടം. ഈ പ്ലാനിൽ ടെലികോം കമ്പനി 600GB ഡാറ്റയാണ് അനുവദിച്ചിട്ടുള്ളത്. ഇത് ഒരു വാർഷിക പ്ലാനാണെന്നത് എല്ലാവർക്കും അറിയാം. 365 ദിവസത്തേക്ക് വേറെ പ്ലാനുകളെ കുറിച്ച് ആലോചിക്കുകയേ വേണ്ട.

ഇതിൽ ടെലികോം കമ്പനി അൺലിമിറ്റഡ് വോയ്‌സ് കോളുകൾ അനുവദിച്ചിട്ടുണ്ട്. 100 എസ്എംഎസ് ദിവസവും ലഭിക്കുന്ന പ്ലാനാണിത്. അതുപോലെ ബേസിക് എസ്എംഎസ് ഓഫറും ബിഎസ്എൻഎൽ തരുന്നു. വില കുറഞ്ഞ ഈ വാർഷിക പ്ലാനുകളിൽ അധികമായി ചില ആനുകൂല്യങ്ങൾ കൂടിയുണ്ട്. ഗെയിമുകളും മ്യൂസിക്കുമെല്ലാം ഈ പ്രീപെയ്ഡ് പ്ലാനിലൂടെ നിങ്ങൾക്ക് നേടാം. 1899 രൂപയ്ക്ക് ലഭിക്കുന്ന ഏറ്റവും മികച്ച വാർഷിക പ്രീപെയ്ഡ് പ്ലാനെന്ന് തന്നെ പറയാം.

ദീപാവലി ഓഫർ 2024

ഒക്ടോബർ 28 നും നവംബർ 7 നും ഇടയിൽ മാത്രമാണ് ഓഫർ ലഭിക്കുക. സ്വകാര്യ ടെലികോം കമ്പനികളുടെ ഓഫറുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് ശരിക്കും ധമാക്ക ഓഫർ തന്നെ. ഇനി ബിഎസ്എൻഎൽ അതിവേഗ കണക്റ്റിവിറ്റി കൂടി തന്നാൽ സാധാരണക്കാരന് ഇതിൽ കൂടുതൽ ഒന്നും വേണ്ട.  (റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.)

കാരണം സിം ഒരു വർഷത്തേക്ക് സജീവമായി നിലനിർത്താൻ കൂടിയുള്ളതാണ് പ്ലാൻ. വർഷം മുഴുവനും 600GB ഡാറ്റയുള്ളതിനാൽ ഇന്റർനെറ്റ് ബ്രൗസിങ്ങിനും ആശങ്ക വേണ്ട.

Also Read: BSNL: ലക്ഷദ്വീപ് ഇനി High Speed-ൽ! സർക്കാർ സേവനങ്ങൾക്കും ഡിജിറ്റൽ ബാങ്കിങ്ങിനും വികസനം…

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel.

Connect On :