Reliance jio വീണ്ടും Happy Diwali Offer പ്രഖ്യാപിച്ചു. എപ്പോഴും പ്രീ-പെയ്ഡ് വരിക്കാർക്ക് വേണ്ടിയാണ് പ്ലാനുകൾ അവതരിപ്പിക്കുന്നത്. ഇത്തവണ ജിയോ പോസ്റ്റ്‌പെയ്ഡ് കണക്ഷനെടുക്കുന്നവർക്കാണ് ഓഫർ നൽകുന്നത്.
ജിയോ ഫൈബർ ബ്രോഡ്‌ബാൻഡ് കസ്റ്റമേഴ്സിന് വേണ്ടിയാണ് ദീപാവലി ഓഫർ. ഫാസ്റ്റ് ഇന്റർനെറ്റ്, വൈ-ഫൈ സേവനങ്ങൾക്കായി ഫൈബർ കണക്ഷൻ എടുക്കേണ്ടവർക്ക് ഈ പ്ലാൻ ഉപകരിക്കും. സെപ്റ്റംബറിൽ ജിയോ എയർഫൈബർ സേവനങ്ങൾക്കായി ദീപാവലി ധമാക്ക ഓഫർ കൊണ്ടുവന്നു. ഇപ്പോഴിതാ ജിയോ ഫൈബർ കണക്ഷനുകൾക്ക് വേണ്ടിയും പുതിയ പ്ലാൻ നിലവിൽ വന്നു.
പുതിയ പോസ്റ്റ്‌പെയ്ഡ് കണക്ഷൻ തിരഞ്ഞെടുക്കുന്നവർക്ക് വേണ്ടി ഇത് ഉപയോഗിക്കാം. ശ്രദ്ധിക്കേണ്ടത്, ജിയോ ഫൈബർ ഉപയോക്താക്കൾക്ക് മാത്രമേ ഈ ഓഫർ ലഭ്യമാകൂ.
ഇതുവരെ 6-ഉം 12-ഉം മാസത്തെ പ്ലാനുകളായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഇനി 3 മാസ കാലാവധിയിലും പുതിയ പ്ലാൻ അവതരിപ്പിക്കുകയാണ്. 3 മാസത്തെ വാലിഡിറ്റിയിൽ 30 Mbps, 100 Mbps പ്ലാനുകൾ ലഭിക്കുന്നു. ഡാറ്റ സ്പീഡ് കുറഞ്ഞതും കൂടിയതുമായ ഫൈബർ പ്ലാനുകളാണിവ. നിങ്ങളുടെ ആവശ്യം അനുസരിച്ച് പ്ലാൻ തെരഞ്ഞെടുക്കാവുന്നതാണ്.
30 Mbps പോസ്റ്റ്‌പെയ്ഡ് പ്ലാനിൽ 3 മാസത്തെ വാലിഡിറ്റി വരുന്നു. അതായത് ഈ ബില്ലിങ് സൈക്കിളിന് 2,222 രൂപയാണ് വില. 30 Mbps വേഗതയിൽ ഇന്റർനെറ്റ് ഉപയോഗിച്ച് ഡൗൺലോഡിങ് അനുവദിക്കുന്നു. 30 Mbps അപ്‌ലോഡ് വേഗതയും ലഭിക്കും.
സൗജന്യ വോയ്‌സ് കോളുകളും 800-ലധികം ടിവി ചാനലുകളിലേക്കുള്ള ആക്‌സസുമുണ്ട്. ഇതിന് പുറമെയാണ് അൺലിമിറ്റഡ് ഡാറ്റ കൂടി ഉൾപ്പെടുത്തിയിട്ടുള്ളത്.
ഇതിനെല്ലാം പുറമെ മറ്റൊരു സൌജന്യ ഓഫറും അംബാനി ഇതിനൊപ്പം ചേർത്തിട്ടുണ്ട്. 90 ദിവസത്തേക്ക് 100GB അധിക ഡാറ്റ ഇതിൽ ലഭിക്കുന്നു. ഈ 100ജിബി എന്നത് 101 രൂപ വിലയുള്ള പ്ലാനാണ്. ഇത് തികച്ചും സൗജന്യമായി ലഭിക്കുന്നതാണ്. (റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.)
ചില ഒടിടി പ്ലാറ്റ്ഫോമുകളിലേക്കുള്ള ആക്സസുമുണ്ട്. ഡിസ്നി+ ഹോട്ട്സ്റ്റാർ, സോണി ലിവ്, ZEE5 ആക്സസ് ഇതിലുണ്ട്. ജിയോസിനിമ പ്രീമിയം, സൺ NXT എന്നീ ഒടിടി പ്ലാറ്റ്ഫോമുകളും ലഭിക്കുന്നതാണ്. Hoichoi, Discovery+, ALTBalaji, Eros Now തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലേക്കുള്ള സബ്‌സ്‌ക്രിപ്ഷനും നേടാം.
ജിയോഫൈബറിൽ അവതരിപ്പിച്ചിട്ടുള്ള മറ്റൊന്ന് 100 Mbps പ്ലാനുകളാണ്. ഇതിൽ 2 പ്ലാനുകളാണുള്ളത്. 3,333 രൂപയുടേതും 4,444 രൂപയുടേതുമാണ്. 3333 രൂപയുടെ പ്ലാനിൽ 3 മാസത്തെ വാലിഡിറ്റിയുണ്ട്. ഇത് 100 Mbps ഡൗൺലോഡ്, 100 Mbps അപ്‌ലോഡ് സ്പീഡ് തരുന്നു. സൗജന്യ വോയ്‌സ് കോളുകളും 800-ലധികം ടിവി ചാനലുകളിലേക്കുള്ള ആക്‌സസും ലഭിക്കും. അൺലിമിറ്റഡ് ഡാറ്റ കൂടാതെ ഇതിലും ജിയോ ഫ്രീ ഓഫർ ഉൾപ്പെടുത്തിയിരിക്കുന്നു. 150 രൂപ വിലയുള്ള 150GB അധിക ഡാറ്റ ഇതിലുണ്ട്. 90 ദിവസത്തേക്കാണ് ഈ പ്ലാൻ ലഭിക്കുക.
ഇതിലും ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ ഉൾപ്പെടെയുള്ള ഒടിടികളുണ്ട്. സോണിലിവ, ZEE5,ജിയോസിനിമ പ്രീമിയം, സൺനെക്സ്റ്റ് സബ്സ്ക്രിപ്ഷനുകളുണ്ട്. Hoichoi, Discovery+, ALTBalaji, Eros Now ആക്സസും ജിയോ തരുന്നു. Lionsgate Play, ShemarooMe, ETV Win എന്നിവ JioTV+ വഴി നേടാം.
4,444 രൂപയുടെ പ്ലാനിലും 100 Mbps ഇന്റർനെറ്റ് സ്പീഡ് കിട്ടും. 100 Mbps ഡൗൺലോഡിലും 100 Mbps അപ്‌ലോഡ് വേഗതയിലുമാണ് ഡാറ്റ ലഭിക്കുക. 3 മാസത്തെ വാലിഡിറ്റിയും 800-ലധികം ടിവി ചാനലുകളിലേക്കുള്ള ആക്‌സസുമുണ്ട്. ഇതിൽ നിങ്ങൾക്ക് 200GB അധിക ഡാറ്റയും ഫ്രീയായി ഉൾപ്പെടുത്തിയിരിക്കുന്നു. 199 രൂപ വിലയുള്ള 90 ദിവസത്ത പ്ലാനാണിങ്ങനെ ഫ്രീയായി നൽകുന്നത്.
Read More: Onam Bumper: 25 കോടിയുടെ ഭാഗ്യവാനെ അറിയാൻ 2 നാൾ, Lottery നറുക്കെടുപ്പ് Live ആയി കാണാം
ഇതിൽ ലഭിക്കുന്ന പ്രധാന ഒടിടി ആക്സസ് ആമസോൺ പ്രൈം ലൈറ്റാണ്. 2 വർഷത്തെ വാലിഡിറ്റിയിൽ പ്രൈം ലൈറ്റ് ലഭിക്കും. അതുപോലെ നെറ്റ്ഫ്ലിക്സ് ബേസിക് സബ്സ്ക്രിപ്ഷനും നേടാം. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ, സോണിലിവ, ZEE5, ജിയോസിനിമ Premium ആക്സസുകളുണ്ട്. സൺ NXT, Hoichoi, Discovery+ തുടങ്ങിയവയും ഈ പ്ലാനിലുണ്ട്.