BSNL 4G എത്തിക്കാനുള്ള പരിശ്രമത്തിലാണ്. ഇന്ത്യയിലെ പൊതുമേഖല ടെലികോം കമ്പനിയാണ് Bharat Sanchar Nigam Limited. സർക്കാർ ഓപ്പറേറ്റർക്ക് അടുത്തിടെ പറയാനുള്ളതെല്ലാം നേട്ടങ്ങളുടെ കഥയാണ്.
ഇപ്പോഴിതാ ബിഎസ്എൻഎൽ ടവറുകളിലൂടെ എങ്ങനെയാണ് ടെലികോം 4ജിയിലേക്ക് കുതിക്കുന്നതെന്ന് അറിയാം. ബിഎസ്എൻഎൽ രാജ്യവ്യാപകമായി 50,000-ലധികം 4G ടവറുകളാണ് സ്ഥാപിച്ചിരിക്കുന്നത്. അതും കമ്പനിയുടെ സ്വന്തം തദ്ദേശീയ 4ജി സെറ്റുകളാണിവ.
ഒക്ടോബർ 29 വരെയുള്ള കണക്കുകളാണിത്. ബിഎസ്എൻഎൽ 4ജി എന്നത് വാക്കുകളിൽ മാത്രമാണെന്ന് പലരും പരാതി ഉയർത്തുന്നുണ്ടായിരുന്നു. ഈ സമയത്താണ് എത്ര വേഗത്തിലാണ് ബിഎസ്എൻഎൽ 4ജിയ്ക്കായി പ്രയത്നിക്കുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നത്. ഒക്ടോബർ അവസാനത്തോടെ സർക്കാർ ടെലികോം 50,000-ത്തിന് മുകളിൽ സെറ്റുകൾ വിന്യസിച്ചു.
ഇക്കാര്യം കേന്ദ്ര ടെലികോം മന്ത്രാലയമാണ് അറിയിച്ചത്.
പുതിയതായി സ്ഥാപിച്ച ടവറുകളിൽ 41,000-ലധികം ഇപ്പോൾ പ്രവർത്തനയോഗ്യമാക്കിയിട്ടുണ്ട്. ഇങ്ങനെ രാജ്യത്തിന്റെ പല കോണുകളിലും 4ജി വിന്യാസം കമ്പനി വേഗത്തിലാക്കുകയാണ്.
ഏകദേശം 36,747 സൈറ്റുകളാണ് ഡിജിറ്റൽ ഭാരത് നിധി ഫണ്ട് മുഖേന ധനസഹായത്തിലൂടെ സ്ഥാപിച്ചത്. കൂടാതെ 4G സാച്ചുറേഷൻ പ്രോജക്റ്റിന് കീഴിൽ 5,000 സൈറ്റുകളും ഇങ്ങനെ ഇൻസ്റ്റാൾ ചെയ്തു.
2025 ജൂണോടെ 1 ലക്ഷം സൈറ്റുകൾ വിന്യസിക്കാനാണ് കമ്പനിയുടെ പദ്ധതി. ഇന്ത്യയൊട്ടാകെയായി 4ജി നെറ്റ്‌വർക്ക് പുറത്തിറക്കാനുള്ള അശ്രാന്ത പരിശ്രമത്തിലാണ് അധികൃതർ. 4 G പൂർത്തിയായി കഴിഞ്ഞാൽ ഒരു മാസത്തിനുള്ളിൽ അവയെ 5ജിയിലേക്ക് അപ്ഗ്രേഡ് ചെയ്യും.
ഇതിനുള്ള പരീക്ഷണങ്ങളും കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ നടത്തിയിരുന്നു. 5G റേഡിയോ ആക്‌സസ് നെറ്റ്‌വർക്കിനും 700 MHz ഫ്രീക്വൻസി ബാൻഡുകൾക്കുള്ള കോർ നെറ്റ്‌വർക്കിനുമുള്ള പരീക്ഷണങ്ങൾ പൂർത്തിയാക്കിയിരുന്നു. (റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.)
കേരളത്തിൽ ഗവി ഉൾപ്പെടുന്ന ഉൾപ്രദേശങ്ങളിൽ 5ജി എത്തിച്ചിരുന്നു. ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ എന്നീ നാല് മെട്രോ നഗരങ്ങളിലും സൈറ്റുകൾ സ്ഥാപിക്കുന്നത് പൂർത്തിയാക്കി. കൂടാതെ, അഹമ്മദാബാദ്, അഗർത്തല, ചണ്ഡീഗഡ്, ഗുവാഹത്തി, ഹൈദരാബാദ്, ജയ്പൂർ, ലഖ്‌നൗ തുടങ്ങിയ സ്ഥലങ്ങളിലും സൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്.
2023 മെയ് മാസത്തിൽ 100,000 പുതിയ ടെലികോം ടവറുകൾക്ക് വേണ്ടിയായിരുന്നു കരാർ. ഇതിനായി ബിഎസ്എൻഎല്ലിനെ സഹായിച്ചത് ടാറ്റയുടെ TCS ആണ്. 24,500 കോടി രൂപയുടെ കരാറായിരുന്നു ബിഎസ്എൻഎല്ലും ടാറ്റയും തമ്മിൽ നടത്തിയത്. ഇതിൽ ഏകദേശം 13,000 കോടി രൂപയുടെ നെറ്റ്‌വർക്ക് ഗിയറും ഉൾപ്പെടുന്നു.
Read More: Unlimited 5G, അൺലിമിറ്റഡ് കോളിങ്, 98 ദിവസത്തേക്ക്! 1000 രൂപയിൽ താഴെ വിലയിൽ ഒരു Super ജിയോ പ്ലാൻ