അങ്ങനെ ഒടുവിൽ Vodafone Idea 5G അവതരിപ്പിച്ചിരിക്കുന്നു. BSNL 5G വരുമെന്ന് കാത്തിരുന്ന ടെലികോം വരിക്കാരെ ഞെട്ടിച്ച് VI 5G കൊണ്ടുവന്നു. വോഡഫോൺ ഐഡിയ ലിമിറ്റഡ് എന്ന VIL ഇന്ത്യയിൽ 17 സർക്കിളുകളിലാണ് 5ജി കണക്റ്റിവിറ്റി എത്തിച്ചത്. ഇതിൽ നമ്മുടെ കേരളവുമുണ്ട് എന്നതാണ് സന്തോഷ വാർത്ത.
17 ലൈസൻസുള്ള സേവന മേഖലകളിലാണ് (LSAs) വിഐ 5G അവതരിപ്പിച്ചത്. ഇത് കമ്പനിയുടെ വളരെ ചെറിയ തോതിലുള്ള ലോഞ്ചാണ്. എന്നാലും ആദ്യ ലോഞ്ചിൽ കേരളത്തെ കമ്പനി കൈവിട്ടിട്ടില്ല എന്നതാണ് പ്രത്യേകത.
കേരളത്തിലായാലും എല്ലാ വരിക്കാർക്കും നിലവിൽ വോഡഫോൺ ഐഡിയ 5ജി ആസ്വദിക്കാനാകില്ല. എന്നിരുന്നാലും, വാണിജ്യപരമായി 5G ഡൊമെയ്‌നിലേക്കുള്ള Vi-യുടെ പ്രവേശനമാണിത്.
വോഡഫോൺ ഐഡിയയുടെ 5G മിഡ്-ബാൻഡ് അല്ലെങ്കിൽ 3.5 GHz ബാൻഡ് 17 സർക്കിളുകളിലാണ് ലഭിക്കുന്നത്. അടുത്ത ഘട്ടങ്ങളിൽ സ്വകാര്യ കമ്പനി മറ്റ് സർക്കിളുകളിലും 5ജി വിന്യസിക്കുമെന്ന് പ്രതീക്ഷിക്കാം.
രാജസ്ഥാൻ, ഹരിയാന, കൊൽക്കത്ത, ലഖ്നൌ ഉൾപ്പെടുന്ന യുപി ഈസ്റ്റ്, യുപി വെസ്റ്റ്, ഗുജറാത്ത്, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, സിലിഗുരി ഉൾപ്പെടുന്ന വെസ്റ്റ് ബംഗാൾ, ബിഹാർ, മുംബൈ എന്നിവിടങ്ങളിൽ 5ജി എത്തിച്ചു. കർണാടക, പഞ്ചാബ്, തമിഴ്നാട്, മഹാരാഷ്ട്ര, ഡൽഹി എന്നിവിടങ്ങളാണ് മറ്റ് ആറ് സർക്കിളുകൾ. ഈ 16 ഏരിയകൾക്ക് പുറമെ കേരളത്തിലും വിഐ 5ജി അവതരിപ്പിച്ചിട്ടുണ്ട്.
കേരളത്തിൽ രണ്ടിടങ്ങളിലാണ് വോഡഫോൺ ഐഡിയ ഫാസ്റ്റ് കണക്റ്റിവിറ്റി എത്തിച്ചിരിക്കുന്നത്. തൃക്കാക്കര, കാക്കനാട് എന്നീ പ്രദേശങ്ങളിൽ 5ജി ലഭ്യമാകുന്നു. മറ്റ് ഭാഗങ്ങളിൽ അടുത്ത ഘട്ടങ്ങളിലൂടെ വിഐ 5ജി പ്രതീക്ഷിക്കാം.
വിഐ 3.3 GHz, 26 GHz സ്പെക്ട്രത്തിലാണ് 5G വിന്യസിച്ചിരിക്കുന്നത്. കമ്പനിയുടെ പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് ഉപയോക്താക്കൾക്ക് ഇനി ഫാസ്റ്റ് കണക്റ്റിവിറ്റി ആസ്വദിക്കാം.
ബിഹാർ ഒഴികെയുള്ള എല്ലാ സൈറ്റുകളിലും Vi N258, 26 GHz ബാൻഡ് വിന്യസിച്ചിരിക്കുന്നു. കൊമേഴ്സ്യൽ അടിസ്ഥാനത്തിൽ നിലവിൽ, തിരഞ്ഞെടുത്ത പ്രദേശങ്ങളിൽ മാത്രമാണ് 5G ഉള്ളത്. പൂനെ, ഡൽഹി, ചെന്നൈ, ജലന്ധർ എന്നിവയാണ് ഇവയിൽ ഉൾപ്പെടുന്നത്.
വിഐ 5ജി കിട്ടാൻ ചില റീചാർജ് പ്ലാനുകളും അത്യാവശ്യമാണ്. പ്രീപെയ്ഡ് വരിക്കാർ 475 രൂപയ്ക്കും, പോസ്റ്റ്പെയ്ഡുകാർ REDX 1101 പ്ലാനിലുമാണ് റീചാർജ് ചെയ്യേണ്ടത്. റീചാർജ് ചെയ്യാം, ലിങ്ക്