BSNL 4G: ഒക്ടോബറിൽ ആ Good News! 25000 ആയി, ലക്ഷ്യം ഒരു ലക്ഷം

BSNL 4G: ഒക്ടോബറിൽ ആ Good News! 25000 ആയി, ലക്ഷ്യം ഒരു ലക്ഷം
HIGHLIGHTS

BSNL രാജ്യത്ത് 4G സേവനങ്ങൾ ഉടൻ ആരംഭിക്കാൻ ഒരുങ്ങുന്നു

രണ്ട് മാസങ്ങൾക്കുള്ളിൽ 4ജി സേവനം പൂർത്തിയാക്കും

ഇതുവരെ നടത്തിയ 4ജി പരീക്ഷണങ്ങളും തൃപ്തികരമാണെന്നാണ് റിപ്പോർട്ട്

BSNL 4G വരും വരുമെന്ന് പറയുന്നതല്ലാതെ വരുന്നില്ലല്ലോ? ഇതല്ലേ നിങ്ങളുടെ പരാതി. എന്നാൽ സർക്കാർ കമ്പനി രണ്ട് മാസങ്ങൾക്കുള്ളിൽ 4ജി സേവനം പൂർത്തിയാക്കും. 4G സേവനങ്ങൾ ഒക്ടോബർ മാസത്തിൽ എല്ലാവരിലേക്കും എത്തുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.

BSNL 4G വരുന്നു…

സർക്കാർ ഉടമസ്ഥതയിലുള്ള ടെലികോം കമ്പനിയാണ് ഭാരത് സഞ്ചാർ നിഗം ​​ലിമിറ്റഡ്. ബിഎസ്എൻഎൽ രാജ്യത്ത് 4ജി സേവനങ്ങൾ ഉടൻ ആരംഭിക്കാൻ ഒരുങ്ങുന്നു. ഇതിനകം പലയിടങ്ങളിലും ബിഎസ്എൻഎൽ 4ജി വിന്യസിച്ചിട്ടുണ്ട്. 4ജി സേവനങ്ങൾ എല്ലാ സർക്കിളിലുകളിലും പരീക്ഷിച്ചു കഴിഞ്ഞുവെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

good news for users bsnl 4g in october and govt telecom aims at 1 lakh towers

തദ്ദേശീയമായി വികസിപ്പിച്ച ടെക്നോളജിയിലാണ് ബിഎസ്എൻഎൽ 4ജി, 5ജി കണക്റ്റിവിറ്റി നൽകുക. ആത്മനിർഭർ ഭാരത് സംരംഭത്തിന് കീഴിലാണ് ഇത് നടപ്പിലാക്കുന്നത്. റീചാർജ് ചെയ്യാനുള്ള ബിഎസ്എൻഎൽ ഓപ്ഷൻ.

ഇങ്ങനെ സർക്കാർ കമ്പനി 15,000-ലധികം 4G സൈറ്റുകൾ നിർമിച്ചതായി അറിയിച്ചിരുന്നു. ഇത് ഓഗസ്റ്റ് ആദ്യം തന്നെ ബിഎസ്എൻഎൽ റിപ്പോർട്ട് ചെയ്യുകയുമുണ്ടായി. നിലവിൽ രാജ്യത്തുടനീളം 25,000 4G ടവറുകൾ സ്ഥാപിച്ചു.

BSNL 4G പരീക്ഷണങ്ങൾ

ബിഎസ്എൻഎൽ വരിക്കാർ ഏറെ കാത്തിരിക്കുകയാണ് 4G സേവനങ്ങൾക്കായി. 2024 ഒക്ടോബറിൽ രാജ്യത്തെ മിക്ക സർക്കിളുകളിലും 4ജി അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഇന്ത്യയിലുടനീളം ഏകദേശം 25,000 4 ജി ടവറുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതുവരെ നടത്തിയ 4ജി പരീക്ഷണങ്ങളും തൃപ്തികരമാണെന്നാണ് റിപ്പോർട്ട്.

4G നൽകാൻ തേജസ്സും സി-ഡോട്ടും

തേജസ് നെറ്റ്‌വർക്കുകളും സർക്കാർ പിന്തുണയുള്ള സി-ഡോട്ടും 4ജിയ്ക്ക് സഹായിക്കുന്നു. ഇവ ഉൾപ്പെടുന്ന ടാറ്റ ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള ഒരു കൺസോർഷ്യമാണ് സഹായം നൽകുന്നത്. 4G സേവനങ്ങൾക്കുള്ള സാങ്കേതികവിദ്യയും ഉപകരണങ്ങളും തേജസ്, സി-ഡോട്ടിലൂടെ നൽകുന്നു.

നേരത്തെ, BSNL തദ്ദേശീയമായി വികസിപ്പിച്ച സാങ്കേതികവിദ്യ ഉപയോഗിച്ച് പൈലറ്റ് 4G പുറത്തിറക്കി. നിലവിൽ 25,000 ടവറുകളാണ് സ്ഥാപിച്ചത്. എന്നാൽ തദ്ദേശീയ 4ജി ഉറപ്പാക്കുന്ന 100,000 ടവറുകൾ വിന്യസിക്കാനാണ് ലക്ഷ്യം. ഇതിനായുള്ള പരിശ്രമങ്ങൾ സർക്കാർ കമ്പനി നടത്തി വരുന്നു.

Also Read: 4G Network: BSNL സ്ഥാപിച്ചത് 15,000 4G ടവറുകൾ, അതും സ്വന്തം ടെക്നോളജിയിൽ!

ബിഎസ്എൻഎല്ലിന് പുതിയ വരിക്കാരും

സ്വകാര്യ ടെലികോം കമ്പനികളെ വിട്ട് വരിക്കാർ ബിഎസ്എൻഎല്ലിലേക്ക് എത്തുന്നു. താരിഫ് പ്ലാനുകളുടെ വിലക്കയറ്റമാണ് ഇതിന് കാരണം. കൂടാതെ, വരിക്കാരെ 4G സിമ്മിലേക്ക് സ്വാപ്പ് ചെയ്യാനും കമ്പനി ആവശ്യപ്പെടുന്നു. 4ജിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യുന്നത് ബിഎസ്എൻഎല്ലിൽ ഫ്രീയാണ്.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo