ഇന്ന് Reliance Jio-യാണ് ഏറ്റവും മികച്ച ടെലികോം ഓപ്പറേറ്ററാണെന്ന് പറയാം. ഇന്ത്യയിൽ 5G എന്ന അതിവേഗ ഇന്റർനെറ്റ് നൽകിയതും ജിയോയാണ്. 2023ൽ രാജ്യമൊട്ടാകെ 5G എത്തിക്കാൻ ജിയോയ്ക്ക് സാധിച്ചു.
തങ്ങളുടെ വരിക്കാർക്ക് ഫ്രീയായി Unlimited 5G-യാണ് ടെലികോം കമ്പനി ഓഫർ ചെയ്തത്. വരിക്കാരിൽ നിന്ന് ഒരു തുകയും ഈ അൺലിമിറ്റഡ് സേവനത്തിന് ജിയോ ഈടാക്കിയില്ല. എന്നാൽ 2024ലും ഫ്രീയായി 5G ആസ്വദിക്കാനാകുമോ?
239 രൂപയ്ക്ക് മുകളിലുള്ള റീചാർജ് പ്ലാനുകൾക്കാണ് ഈ ഓഫറുള്ളത്. അതായത്, 5G ഫോണുള്ളവർക്ക് വെൽക്കം ഓഫറായി അൺലിമിറ്റഡ് 5G ഉപയോഗിക്കാം. കൂടാതെ, നിങ്ങൾ താമസിക്കുന്ന സ്ഥലം 5G കവറേജിനുള്ളിലായിരിക്കണം. 2023നായാണ് ഇങ്ങനെ അൺലിമിറ്റഡ് 5G ഓഫർ നൽകിയിരുന്നത്. പുതുവർഷത്തിൽ പുതിയതായി റീചാർജ് ചെയ്യുന്നവർക്കും ഇത് ലഭിക്കുമോ എന്നാണ് പലരുടെയും സംശയം.
ഇക്കാര്യത്തിൽ ഇപ്പോൾ ഒരു വ്യക്തത വന്നിരിക്കുകയാണ്. ജിയോയുടെ സൗജന്യ 5G ഓഫർ ഇനിയും ലഭിക്കും. ഒരു വർഷത്തേക്ക് കൂടി ഈ സേവനം തുടരുന്നതാണ്. കുറഞ്ഞത് 2024 അവസാനം വരെയോ, 2025 ആദ്യം വരെയോ ഫ്രീ 5G നൽകും. കമ്പനി തന്നെ ഇക്കാര്യം സ്ഥിരീകരിച്ചുവെന്ന് ടെലികോം ടോക്ക് റിപ്പോർട്ടിൽ പറയുന്നു.
ജിയോയുടെ പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് വരിക്കാർക്കാണ് ഈ ആനുകൂല്യമുള്ളത്. ഇവർക്ക് റീചാർജിന് ശേഷം അൺലിമിറ്റഡ് 5G ഡാറ്റ ലഭിക്കും. എന്നാൽ 239 രൂപയ്ക്ക് മുകളിലുള്ള റീചാർജ് പ്ലാനായിരിക്കണം എന്നാണ് നിബന്ധന. ഇതിലൂടെ ഫാസ്റ്റ് ഇന്റർനെറ്റ് ആസ്വദിക്കാം. അതും ദിവസ ക്വാട്ട പരിമിതിയില്ലാതെ ലഭിക്കുകയും ചെയ്യും.
നിലവിൽ അൺലിമിറ്റഡ് 5ജി ഓഫർ പിൻവലിക്കാൻ കമ്പനി ഉദ്ദേശിക്കുന്നില്ല. എങ്കിലും സമീപ മാസങ്ങളിൽ അങ്ങനെ വന്നാലോ? എന്നാൽ ഇതിനകം റീചാർജ് ചെയ്തവർ ചിന്തിക്കേണ്ട ആവശ്യമില്ല. കാരണം, അവർക്ക് എന്തായാലും പ്ലാനിന്റെ കാലാവധി വരെ അൺലിമിറ്റഡായി 5ജി ലഭിക്കും. ഇനി അഥവാ കമ്പനി ഈ ഓഫർ പിൻവലിച്ചാലും ഫ്രീയായി വർഷം മുഴുവൻ 5G ആസ്വദിക്കാൻ ഒരു വഴിയുണ്ട്. എന്തെന്നോ?
ഇതിന് നിങ്ങൾ 365 ദിവസം വാലിഡിറ്റിയുള്ള പ്ലാനുകൾ തെരഞ്ഞെടുക്കുക. ഇങ്ങനെയെങ്കിൽ ഒരു വർഷത്തേക്കെങ്കിലും മൊബൈൽ ഡാറ്റയെ കുറിച്ച് ആലോചിക്കുകയേ വേണ്ട. ഇവർക്ക് 2025 വരെ എന്തായാലും 5ജി അൺലിമിറ്റഡായി ഉറപ്പ്.
READ MORE: 50MP, Snapdragon പ്രോസസർ: Motorolaയുടെ ബജറ്റ് ഫോൺ Moto G34 5G എത്തി