BSNL സർവത്ര Wi-Fi കേരളത്തിൽ പരീക്ഷിച്ചുവെന്നാണ് ഏറ്റവും പുതിയ വാർത്ത
നിങ്ങളെവിടെ പോയാലും വീട്ടിലെ വൈ-ഫൈയും നിങ്ങളെ പിന്തുടരും
ഇനി നിങ്ങളുടെ വീട്ടിലെ വൈഫൈ നിങ്ങളെവിടെ പോയാലും ലഭിക്കും
BSNL കേരള വരിക്കാർക്ക് ഇതാ ഒരു സന്തോഷ വാർത്ത. Bharat Sanchar Nigam Limited നിങ്ങൾക്കായി ഒരു സ്പെഷ്യൽ സേവനം എത്തിക്കുന്നു. ഇനി നിങ്ങളെവിടെ പോയാലും വീട്ടിലെ വൈ-ഫൈയും നിങ്ങളെ പിന്തുടരും. BSNL സർവത്ര Wi-Fi കേരളത്തിൽ പരീക്ഷിച്ചുവെന്നാണ് ഏറ്റവും പുതിയ അപ്ഡേറ്റ്.
BSNL സർവത്ര Wi-Fi
സർക്കാർ ടെലികോം കമ്പനിയാണ് ഭാരത് സഞ്ചാര് നിഗം ലിമിറ്റഡ്. എല്ലായിടത്തും ആളുകൾക്ക് അതിവേഗ ഇന്റർനെറ്റ് ആക്സസ് ചെയ്യാനാകുന്ന സൌകര്യമാണ് കമ്പനി ഒരുക്കുന്നത്. ഇനി നിങ്ങളുടെ വീട്ടിലെ വൈഫൈ നിങ്ങളെവിടെ പോയാലും ലഭിക്കും. ഇതിനായി കമ്പനി അവതരിപ്പിക്കുന്നത് സർവത്ര സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള വൈ-ഫൈയാണ്.
കേരളത്തിൽ ഇതിനുള്ള പരീക്ഷണം നടത്തിയെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.
ഇന്ത്യയിലുടനീളം ബിഎസ്എൻഎല്ലിന് വിപുലമായ FTTH ശൃംഖലയുണ്ട്. ഈ ഫൈബർ-ടു-ദി-ഹോം അടിസ്ഥാനമാക്കിയാണ് സർവത്ര വൈഫൈ കൊണ്ടുവരുന്നത്. വിവിധ ലൊക്കേഷനുകളിലുള്ളവർക്ക് അതിവേഗ ഇന്റർനെറ്റ് ആക്‌സസ് ലഭിക്കും.
വീട്ടിന് പുറത്തുപോയാലും BSNL Wi-Fi കിട്ടും
അതായത് FTTH കണക്ഷനുള്ളവർക്ക് ഇനി വേറെ മൊബൈൽ പ്ലാനുകളൊന്നും വേണ്ട. അവർ കണക്ഷന് വെളിയിൽ പോയാലും ഇന്റർനെറ്റ് സേവനം ലഭിക്കുന്നതാണ്. വീട്ടിലോ ഓഫീസിലോ FTTH പ്ലാൻ ഉണ്ടെങ്കിൽ പുറത്തുപോയാലും വൈഫൈ കിട്ടും. വീട്ടിൽ നിന്നോ ഓഫീസിൽ നിന്നോ പുറത്തുപോയാലും ഇന്റർനെറ്റ് ലഭിക്കും.
FTTH സേവനം ലഭ്യമായ മറ്റ് സ്ഥലങ്ങളിൽ നിന്നാണ് ഫോണിലേക്ക് കണക്ഷൻ ലഭിക്കുക. ഇങ്ങനെ മൊബൈൽ ഡാറ്റ ഇല്ലാതെ FTTH കവറേജ് ഏരിയയിൽ ഇന്റർനെറ്റ് ഉപയോഗിക്കാനാകും.
പരീക്ഷണം കേരളത്തിൽ…
ഈ പ്രോജക്റ്റ് ഇതുവരെ പരീക്ഷണ ഘട്ടത്തിലായിരുന്നു. കേരളത്തിലായിരുന്നു ബിഎസ്എൻഎൽ സർവ്വത്ര വൈ-ഫൈ ട്രയൽ നടത്തിയത്. ഇപ്പോൾ പരീക്ഷണം പൂർത്തിയായെന്ന് റിപ്പോർട്ടുകൾ പറയുന്നു.
സർവ്വത്ര വൈ-ഫൈ കിട്ടാൻ നിങ്ങൾ ചെയ്യേണ്ടത്…
ഇത്തരം സാങ്കേതികവിദ്യ ഗ്രാമപ്രദേശങ്ങളിലെ വരിക്കാരിലേക്കും അതിവേഗ ഇന്റർനെറ്റ് നൽകും. ഈ സ്കീം പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്നവർ സ്വയം രജിസ്റ്റർ ചെയ്യണം. ഇത് വളരെ സുരക്ഷിതമായ സംവിധാനമാണെന്നും സർക്കാർ ടെലികോം ഓപ്പറേറ്റർ പറയുന്നു. (റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.)
BSNL 4G ടവറുകൾ
കേരളത്തിൽ 1000 4G ടവറുകൾ വിന്യസിക്കുമെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്. അതിവേഗ 4ജി എത്തിക്കുമ്പോൾ സർക്കാർ കമ്പനി കേരളത്തെ കൈവിടുന്നില്ല. കാരണം, മികച്ച വരിക്കാരാണ് സംസ്ഥാനത്ത് നിന്നും ബിഎസ്എൻഎല്ലിനുള്ളത്. തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ടവറുകൾ പ്രവർത്തിക്കുന്നത്. ഉൾഗ്രാമങ്ങളിലേക്ക് വരെ 4ജി എത്തിക്കുക എന്നതാണ് സർക്കാർ കമ്പനിയുടെ ലക്ഷ്യം.
Anju M U
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile