BSNL കേരള വരിക്കാർക്ക് ഇതാ Good News! Free ആയി ഫൈബർ കണക്ഷൻ

BSNL കേരള വരിക്കാർക്ക് ഇതാ Good News! Free ആയി ഫൈബർ കണക്ഷൻ
HIGHLIGHTS

കേരളത്തിൽ BSNL വരിക്കാർക്കായി ഒരു പുതിയ അപ്ഡേഷൻ

ലാൻഡ് ലൈൻ വരിക്കാർക്ക് സൗജന്യമായി ഫൈബർ കണക്ഷനുകളിലേക്ക് മാറാം

കേരളത്തിൽ എല്ലായിടത്തും ലഭ്യമല്ല, എവിടെയാണ് നിലവിൽ ഇത് വരുന്നതെന്ന് നോക്കാം

BSNL ഇന്ന് നഷ്ടത്തിലോടുന്ന ടെലികോം കമ്പനിയാണ്. എങ്കിലും കീശയിലൊതുങ്ങുന്ന റീചാർജ് പ്ലാനുകളാണ് ബിഎസ്എൻഎല്ലിൽ ഉള്ളത്. Bharat Sanchar Nigam Limited-ന് തമ്മിൽ ഭേദം വരിക്കാരെ ലഭിക്കുന്നത് കേരളത്തിൽ നിന്നാണ്.

BSNL മൊബൈൽ വരിക്കാർ മാത്രമല്ല. കേരളത്തിൽ നിരവധി ആളുകളുടെ ലാൻഡ് ലൈൻ കണക്ഷൻ ബിഎസ്എൻഎൽ ആണ്. ഇപ്പോഴിതാ, കേരളത്തിൽ ബിഎസ്എൻഎൽ വരിക്കാർക്കായി ഒരു പുതിയ അപ്ഡേഷൻ വരികയാണ്. നിങ്ങളൊരു ബിഎസ്എൻഎൽ ലാൻഡ് ലൈൻ കണക്ഷനുള്ള ആളാണെങ്കിൽ ഇത് നിങ്ങൾക്കുള്ള വാർത്തയാണ്.

BSNL ഫൈബർ കണക്ഷൻ
BSNL ഫൈബർ കണക്ഷൻ

BSNL ഇനി ഫൈബർ മോഡിൽ

ബിഎസ്എൻഎല്ലിന്റെ കോപ്പർ കേബിളുകൾ വഴിയുള്ള ലാൻഡ്‌ലൈൻ കണക്ഷനുകൾ നിർത്തലാക്കാൻ ഒരുങ്ങുന്നു. പകരം ഇനി നിങ്ങൾക്ക് അപ്ഡേറ്റഡ് കണക്റ്റിവിറ്റി ഉപയോഗിക്കാം. അതായത്, ലാൻഡ് ലൈൻ വരിക്കാർക്ക് സൗജന്യമായി ഫൈബർ കണക്ഷനുകളിലേക്ക് മാറാൻ കഴിയും. കേരളത്തിലെ കോഴിക്കോട് നഗരത്തിലാണ് ഈ മാറ്റം കൊണ്ടുവരുന്നത്.

BSNL ഫൈബർ കണക്ഷൻ ലഭിക്കാൻ…

കോഴിക്കോട് നഗരത്തിലെ വരിക്കാർക്ക് ഇനി ഫ്രീയായി ഫൈബർ കണക്ഷൻ ലഭിക്കും. സൗജന്യ ഫൈബർ കണക്ഷൻ എടുക്കാൻ നിങ്ങൾ അപേക്ഷ നൽകണം. ഇതിനായി വരിക്കാർ ബിഎസ്എൻഎൽ എക്സ്ചേഞ്ചുകളിൽ അപേക്ഷ സമർപ്പിക്കുക.

എന്താണ് ഫൈബർ കണക്ഷന്റെ നേട്ടം?

അതിവേഗ ഇന്റർനെറ്റ് തന്നെയാണ് എടുത്തുപറയേണ്ട പ്രത്യേകത. കൂടാതെ, പരിധിയില്ലാതെ സൗജന്യ നാഷണൽ കോളുകളും ഇതിൽ ലഭിക്കും. ഇതിനായി കോഴിക്കോട് നഗരത്തിലെ വരിക്കാർ 8281008258 എന്ന നമ്പറിൽ ബന്ധപ്പെടുക. (ഇതൊരു പ്രസ് റിലീസിൽ നിന്നുള്ള വിവരങ്ങളാണ്. ദി ഹിന്ദുവിൽ നിന്നെടുത്ത വിവരങ്ങളാണിത്.)

ഫൈബർ കണക്ഷൻ എറണാകുളത്ത്…

കഴിഞ്ഞ ആഴ്ച എറണാകുളം ബിസിനസ് ഏരിയയിലുള്ള വരിക്കാർക്കും ഇത്തരമൊരു അപ്ഡേഷൻ ബിഎസ്എൻഎൽ നൽകിയിരുന്നു. എറണാകുളം ബിഎയിലുള്ള വരിക്കാർക്കും ഒപ്റ്റിക്കൽ ഫൈബർ (OF) നെറ്റ്‌വർക്കിലേക്ക് മൈഗ്രേഷൻ നൽകുമെന്നായിരുന്നു അറിയിപ്പ്. കോപ്പർ കേബിളുകൾ ആശ്രയിക്കുന്ന വരിക്കാർക്കാണ് ഈ അപ്ഡേഷൻ. എന്നാൽ ഇവിടെ ഫൈബർ കണക്ഷൻ സൌജന്യമാണെന്ന് കമ്പനി അറിയിച്ചിരുന്നില്ല.

BSNL 4G റോൾ ഔട്ട്

ഈ വർഷം അവസാനത്തോടെ ബിഎസ്എൻഎൽ രാജ്യവ്യാപകമായി 4G എത്തിക്കും. അടുത്ത വർഷം 5G അപ്ഡേഷനുള്ള തയ്യാറെടുപ്പുകളും ആരംഭിക്കും.
ബിഎസ്എൻഎൽ തേജസ് നെറ്റ്‌വർക്കിന് അധിക പർച്ചേസിനും ഓർഡർ നൽകിയിരിക്കുന്നു.

READ MORE: 1 വർഷം Amazon Prime Video ഫ്രീ കിട്ടാൻ Jio-യുടെ വാർഷിക പ്ലാൻ! തുച്ഛ വില

4G വിന്യസിക്കാൻ ബിഎസ്എൻഎൽ ഉപയോഗിക്കുന്ന RAN ഉപകരണങ്ങൾ തേജസ്സാണ് വിതരണം ചെയ്യുന്നത്. ടാറ്റ ഗ്രൂപ്പ് കമ്പനിയാണ് തേജസ്. 107 കോടി രൂപയുടെ കരാറാണിത്. 4G റേഡിയോ ആക്‌സസ് നെറ്റ്‌വർക്കുകൾ ഷിപ്പിങ് ചെയ്യുന്നതിനാണ് ഈ ഓർഡർ.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo