BSNL ആണ് Tariff Hike-നിടയിലുള്ള ഏക ആശ്വാസം. എന്നാലും ജിയോ, എയർടെൽ, വിഐ പ്ലാനുകളുടെ വില കൂട്ടിയതിൽ ബിഎസ്എൻഎല്ലിനെയും പഴിക്കുന്നു. പ്രൈവറ്റ് കമ്പനികൾ ടെലികോം മേഖലയിൽ കുത്തകയാകാൻ ബിഎസ്എൻഎൽ കാരണമായി.
4G,5G അപ്ഡേറ്റില്ലാത്തതിനാൽ വരിക്കാരെല്ലാം സ്വകാര്യ ടെലികോം കമ്പനികളിലേക്ക് മാറി. Bharat Sanchar Nigam Limited-ന്റെ മെല്ലെപ്പോക്കാണ് താരിഫ് ഉയർത്തിയതെന്നാണ് ആരോപണം.
ഒടുവിൽ BSNL 4G രാജ്യത്ത് എത്തുകയാണ്. അതും നമ്മുടെ തൊട്ട് അയൽപക്കത്ത് തന്നെ. തമിഴ് നാട്ടിലെ 4 ജില്ലകളിലാണ് സർക്കാർ കമ്പനി 4ജി വിന്യസിക്കുന്നത്. ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപട്ട് ജില്ലകളാണ് റിപ്പോർട്ട് പ്രകാരം ലിസ്റ്റിലുള്ളത്.
തമിഴ് നാടിന്റെ തലസ്ഥാനം ഉൾപ്പെടെയാണ് 4ജിയിലേക്ക് അപ്ഡേറ്റ് ആകുന്നത്. ഈ ജില്ലകളിൽ ഫേസ് IX.2 പദ്ധതിക്ക് കീഴിലാണ് ബിഎസ്എൻഎൽ 4G ആരംഭിക്കുക. അതിവേഗ ഇന്റർനെറ്റ് സ്ഥാപിക്കുന്നതിനെ കുറിച്ച് സർക്കാർ കമ്പനി വെള്ളിയാഴ്ച അറിയിച്ചു.
ഘട്ടം IX.2 പദ്ധതിയിലൂടെ 2,114 4G ടവറുകൾ സ്ഥാപിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ഇതിനുള്ള പ്രവർത്തനങ്ങൾ നാല് ജില്ലകളിൽ ആരംഭിച്ചുവെന്നും അറിയാൻ സാധിക്കുന്നു. അതിനായി നാല് ജില്ലകളിലായി പ്രവൃത്തി പുരോഗമിക്കുന്നു.
തിരുവള്ളൂർ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ 4ജി സേവനം തുടങ്ങിയിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ഇവിടെ 4G പ്രവർത്തനങ്ങൾക്ക് പാപ്പാ സുധാകര റാവു നേതൃത്വം നൽകി. ബിഎസ്എൻഎൽ ചെന്നൈ ടെലിഫോൺസ് ചീഫ് ജനറൽ മാനേജറാണ് അദ്ദേഹം.
4G എത്തുന്നത് കേന്ദ്ര സർക്കാരിന്റെ മേക്ക് ഇൻ ഇന്തയ പദ്ധതിയിലൂടെയാണ്. മേക്ക് ഇൻ ഇന്ത്യയിലൂടെ വികസിപ്പിച്ചെടുത്ത ടെക്നോളജിയാണ് 4ജിയ്ക്ക് ഉപയോഗിക്കുന്നത്. ഇതിനുള്ള ഫണ്ട് കേന്ദ്രത്തിന്റെ യൂണിവേഴ്സൽ സർവീസ് ഒബ്ലിഗേഷൻ ഫണ്ടിൽ നിന്നെടുക്കും. ബിഎസ്എൻഎൽ 4ജി സേവനം വിന്യസിപ്പിക്കാനുള്ള ചെലവ് 16.25 കോടിയാണെന്നും റിപ്പോർട്ടുണ്ട്.
ജിയോയും എയർടെലും വിഐയും താരിഫ് നിരക്ക് ഉയർത്തി. അതും 25 ശതമാനം വരെയാണ് റീചാർജ് പ്ലാനുകൾക്ക് വില കൂട്ടിയത്. ഈ ഉയർന്ന നിരക്ക് ശരിക്കും വരിക്കാരെ നിരാശരാക്കിയിരിക്കുന്നു.
Read More: Tariff Hike: കീശ വാരാൻ Telecom കമ്പനികൾ! ജിയോയ്ക്കൊപ്പം Price കൂട്ടി Airtel
ബിഎസ്എൻഎൽ 4ജി എങ്കിലും എത്തിച്ചാൽ ഉപയോക്താക്കൾ സർക്കാർ കമ്പനിയെ ആശ്രയിച്ചേക്കും. കൊഴിഞ്ഞു പോയ ബിഎസ്എൻഎൽ വരിക്കാരെ തിരിച്ചുപിടിക്കാനും ഇങ്ങനെ സാധിക്കുമെന്നാണ് പ്രതീക്ഷ. ഡിജിറ്റൽ വിഭജനം നികത്തുന്നതിനും വിദൂര പ്രദേശങ്ങളിലെ പൗരന്മാരെ ശാക്തീകരിക്കുന്നതിനും ഇത് സഹായിക്കും.