Good News! അങ്ങനെ തള്ളിക്കളയേണ്ട! BSNL 4G, 5G വരുന്നു

Good News! അങ്ങനെ തള്ളിക്കളയേണ്ട! BSNL 4G, 5G വരുന്നു
HIGHLIGHTS

പുതുവർഷത്തിന് മുന്നേ BSNL സന്തോഷ വാർത്ത എത്തി

ഇതാ വിദ്യാർഥികൾക്കായി BSNL 4G, 5G നൽകുന്നു

IIT മദ്രാസ്, അണ്ണാ യൂണിവേഴ്‌സിറ്റി കാമ്പസുകളിലാണ് അതിവേഗ ഇന്റർനെറ്റ് നൽകുന്നത്

സർക്കാർ ടെലികോം കമ്പനിയാണ് BSNL. ഏറ്റവും വില കുറഞ്ഞ പ്ലാനുകളാണ് ബിഎസ്എൻഎൽ അവതരിപ്പിക്കുന്നത്. എന്നാൽ, നിലവിൽ Bharat Sanchar Nigam Limited കടുത്ത നഷ്ടത്തിലാണ്. ജിയോയും എയർടെലും 5G-യുമായി മുന്നേറുകയാണ്. എന്നിട്ടും ബിഎസ്എൻഎൽ ഇതുവരെയും 4Gയിലേക്ക് പോലും കാലെടുത്തു വച്ചിട്ടില്ല. ഇന്റർനെറ്റിന് സ്പീഡില്ല എന്നതാണ് ഇപ്പോൾ കമ്പനിയ്ക്ക് നേരെയുള്ള വിമർശനം.

BSNL 4G വരുന്നൂ…

എങ്കിലും സമീപഭാവയിൽ BSNL 4G കൊണ്ടുവരുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. 2023 അവസാനിക്കുമ്പോഴും ഇതുവരെയും 4G വരാത്തതിൽ വരിക്കാർ നിരാശരാണ്. എന്നാൽ പുതുവർഷത്തിന് മുന്നേ ബിഎസ്എൻഎൽ ആ Good News എത്തിച്ചിരിക്കുകയാണ്.

good news bsnl 4g and 5g in itt madras and anna university
കാമ്പസുകൾക്ക് BSNL ഓഫർ

BSNL 4G എവിടെ?

IIT മദ്രാസ്, അണ്ണാ യൂണിവേഴ്‌സിറ്റി കാമ്പസുകളിലാണ് 4G, 5G വരുന്നത്. രാജ്യത്തെ വളരെ പ്രധാനപ്പെട്ട 2 വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ഇവ. ഐഐടിയിലും എയുവിലും ബിഎസ്എൻഎൽ അതിവേഗ ഇന്റർനെറ്റ് നൽകാൻ ഒരുങ്ങുകയാണ്. ഇവിടുത്തെ വിദ്യാർഥികൾക്ക് ഇത് കൂടുതൽ അവസരങ്ങൾ പ്രദാനം ചെയ്യും.

കാമ്പസുകളിൽ 4ജി, 5ജി കൊണ്ടുവരുന്നതിന് യൂണിവേഴ്സിറ്റികളുമായി ബിഎസ്എൻഎൽ ധാരണാപത്രം ഒപ്പുവച്ചു. ഇതിലൂടെ ടെലികോം കമ്പനി ഭാവിയിലേക്ക് കണക്റ്റിവിറ്റി വേഗത ഉറപ്പുവരുത്തുന്നു. കൂടാതെ, വിദ്യാർഥികൾക്ക് വൈദഗ്ധ്യം വർധിപ്പിക്കാനുള്ള കോഴ്സുകളും ബിഎസ്എൻഎൽ ഓഫർ ചെയ്യുന്നു.

കാമ്പസുകൾക്ക് BSNL ഓഫർ

ഐഐടി മദ്രാസ് പ്രവർത്തക്കിൽ നിന്നുമുള്ള സ്റ്റാർട്ടപ്പുകൾക്കും ബിഎസ്എൻഎൽ ഊന്നൽ നൽകുന്നു. ടെലികോം ഇൻഫ്രായിലേക്കും നെറ്റ്‌വർക്ക് സൊല്യൂഷനുകളിലേക്കും ടെസ്റ്റിങ് ആക്സസ് നൽകുന്നതിന് ഇത് സഹായിക്കും.

IIT മദ്രാസിൽ ബിഎസ്എൻഎൽ

ഐഐടി മദ്രാസിൽ ബിഎസ്എൻഎൽ നിരവധി സഹായങ്ങൾ വാഗ്ദാനം ചെയ്യുന്നു. ടെലികോം ടെക്‌നോളജിയിലും മാനേജ്‌മെന്റിലും ഒരു വർഷത്തെ കോഴ്‌സ് നൽകും. കോഴ്സ് ഡിസൈൻ ചെയ്യാനും ഡെലിവറി ചെയ്യുന്നതിനും ബിഎസ്എൻഎൽ സഹായിക്കും. കൂടാതെ വിദ്യാർഥികൾക്ക് തൊഴിൽ സാധ്യതയും വർധിപ്പിക്കാനുള്ള കോഴ്സുകളും ഉണ്ടായിരിക്കും. ഇതിനായി ഹ്രസ്വകാല ടെലികോം ടെക്‌നോളജി കോഴ്‌സുകളാണ് (STTC) നൽകുക.

AU-വിൽ ബിഎസ്എൻഎൽ

അണ്ണാ യൂണിവേഴ്സിറ്റിയിലും STTC കോഴ്‌സുകൾ നടത്തും. AU കാമ്പസുകളിൽ 4ജി, 5ജി നെറ്റ്‌വർക്കുകൾ നൽകും. യൂണിവേഴ്സിറ്റിയിൽ അതിവേഗ നെറ്റ്‌വർക്ക് എത്തിക്കാൻ ആഭ്യന്തര ടെക്നോളജി ഉപയോഗിക്കും. എയുവിന്റെ തിരുച്ചിറപ്പള്ളി, ചെന്നൈ എന്നീ കാമ്പസുകൾ മാത്രമല്ല ലിസ്റ്റിലുള്ളത്. കോയമ്പത്തൂർ, മധുര, നാഗർകോവിൽ AU കാമ്പസുകളിലും ബിഎസ്എൻഎൽ ലാബുകൾ സ്ഥാപിക്കും.

ബിഎസ്എൻഎൽ ഫ്രീ സേവനങ്ങൾ

ബിഎസ്എൻഎൽ പല മാർഗങ്ങളിലൂടെ അതിന്റെ സേവനം പൊതുജനങ്ങൾക്ക് നൽകുന്നുണ്ട്. അടുത്തിടെ തൂത്തുക്കുടിയിൽ ഫ്രീ ടോക്ക് ടൈം ഓഫർ ചെയ്തു. പ്രളയ ദുരിതത്തിലെ ജനങ്ങളെ സഹായിക്കാൻ വേണ്ടിയാണ്.

ശബരിമലയിലും ടെലികോം കമ്പനി തങ്ങളുടെ ഫ്രീ സർവ്വീസ് ആരംഭിച്ചു. ഫ്രീയായി ആദ്യ പൊതു വൈ ഫൈ സംവിധാനമാണ് ഇവിടെ നടപ്പിലാക്കിയത്. സന്നിധാനത്തെ നെറ്റ്‌വർക്ക് പ്രശ്നത്തിന് പരിഹാരമായാണ് ഫ്രീ വൈ ഫൈ കൊണ്ടുവന്നത്.

READ MORE: WhatsApp New Interface: കണ്ണിന്റെ സേഫ്റ്റിയ്ക്ക് WhatsApp നിറം മാറി വരും!

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo