1 വർഷം Amazon Prime Video ഫ്രീ കിട്ടാൻ Jio-യുടെ വാർഷിക പ്ലാൻ! തുച്ഛ വില| TECH NEWS

1 വർഷം Amazon Prime Video ഫ്രീ കിട്ടാൻ Jio-യുടെ വാർഷിക പ്ലാൻ! തുച്ഛ വില| TECH NEWS
HIGHLIGHTS

Reliance Jio വാർഷിക പ്ലാനിൽ ഇതാ ഒരു കിടിലൻ ഓഫർ

Amazon Prime Video പോലുള്ള ജനപ്രിയ OTT സേവനങ്ങൾ ഫ്രീയായി ലഭിക്കും

ഇപ്പോൾ റീചാർജ് ചെയ്താൽ 2025 വരെ വാലിഡിറ്റി ലഭിക്കുന്ന പ്ലാനാണിത്

ഇന്ന് ടെലികോം മേഖലയിൽ ആധിപത്യം Reliance Jio-യ്ക്കാണ്. കാരണം ജിയോ നൽകുന്ന ടെലികോം സർവ്വീസ് തന്നെയാണ്. ഏറ്റവും വില കുറഞ്ഞ പ്ലാനുകളും അതിവേഗ ഇന്റർനെറ്റും ജിയോയ്ക്കുണ്ട്. നീണ്ട നാളുകളിലേക്കുള്ള വാലിഡിറ്റി പ്ലാനുകളും അംബാനി നൽകുന്നു. പോരാതെ, പ്രീ പെയ്ഡ് വരിക്കാർക്ക് നിരവധി എന്റർടെയിൻമെന്റ് പ്ലാനുകളും ലഭിക്കുന്നുണ്ട്. Amazon Prime Video പോലുള്ള ജനപ്രിയ OTT സേവനങ്ങൾ ഫ്രീയായി ജിയോയിൽ ലഭിക്കും.

Reliance Jio ഒടിടി പ്ലാൻ

ഇതിനായി വലിയ വില കൊടുക്കേണ്ടതില്ല. റിലയൻസ് ജിയോയുടെ ഒരു വാർഷിക പ്ലാനിൽ നിങ്ങൾക്ക് ആമസോൺ പ്രൈം ലഭിക്കുന്നതാണ്. ഈ ദീർഘകാല വാലിഡിറ്റി പ്ലാനിന് വലിയ തുകയാകില്ല. ഒരു വർഷത്തേക്ക് നിങ്ങൾക്ക് പ്രൈം വീഡിയോ ആക്സസും ലഭിക്കും. പ്ലാനിനെ കുറിച്ച് വിശദമായി അറിയാൻ തുടർന്ന് വായിക്കുക.

Prime Video ഫ്രീ

ഇപ്പോൾ റീചാർജ് ചെയ്താൽ 2025 വരെ വാലിഡിറ്റി ലഭിക്കുന്ന പ്ലാനാണിത്. 2025 വരെ നിങ്ങൾക്ക് ആമസോൺ പ്രൈം ആക്സസും ലഭിക്കും. 3227 രൂപയാണ് ഈ പ്രീപെയ്ഡ് പ്ലാനിന്റെ വില. ഇതിന്റെ ആനുകൂല്യങ്ങൾ നിങ്ങൾക്ക് 365 ദിവസം വരെ ആസ്വദിക്കാം.

ആമസോൺ Prime Video ഒരു വർഷത്തേക്ക് സൌജന്യമായി ലഭിക്കും. പ്രൈം വീഡിയോയുടെ മൊബൈൽ എഡിഷനാണ് ഇതിൽ ഉൾപ്പെടുന്നത്. കൂടാതെ ജിയോ ടിവി, ജിയോസിനിമ, ജിയോക്ലൗഡ് എന്നിവയും ലഭിക്കുന്നു.

എങ്കിലും ജിയോസിനിമയുടെ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ ലഭിക്കില്ല. പ്രീമിയം ആക്‌സസ് വേണമെങ്കിൽ അത് പ്രത്യേക സബ്സ്ക്രിപ്ഷനായി വാങ്ങണം. ആമസോൺ മൊബൈൽ സബ്സ്ക്രിപ്ഷനാണ് ജിയോ റീചാർജിലൂടെ ലഭിക്കുന്നത്. അതിനാൽ ഇത് ടിവികളിലോ ലാപ്‌ടോപ്പുകളിലോ കാണുന്നതിന് സാധിക്കില്ല. വീഡിയോയുടെ റെസല്യൂഷനും കുറവായിരിക്കും.

Reliance Jio പ്ലാനിന്റെ ആനുകൂല്യങ്ങൾ

3227 രൂപയ്ക്ക് റീചാർജ് ചെയ്താൽ നേരത്തെ പറഞ്ഞ പോലെ ഒരുവർഷം വാലിഡിറ്റി കിട്ടും. ഈ കാലയളവിൽ ഓരോ ദിവസവും 2 GB ഡാറ്റ ലഭിക്കും. അൺലിമിറ്റഡ് വോയിസ് കോളിങ്ങും, 100 എസ്എംഎസും പ്രതിദിന പാക്കേജിലുണ്ട്.

Reliance Jio 3227 Plan
Reliance Jio 3227 Plan

FUP ഡാറ്റയുടെ ഉപയോഗത്തിന് ശേഷം ഡാറ്റ വേഗത 64 Kbps ആയി കുറയും. അൺലിമിറ്റഡ് 5G ഡാറ്റ ഓഫറും ഉൾപ്പെടുന്ന പ്ലാനാണിത്. അതിനാൽ നിങ്ങളുടെ ഫോൺ 5G ആണെങ്കിൽ ഡാറ്റ ക്വാട്ട പരിമിധിയുണ്ടാകില്ല. നിങ്ങളുടെ ലൊക്കാലിറ്റിയും 5ജി കവറേജിൽ വരുന്നതായിരിക്കണം.

READ MORE: 16MP ഫ്രെണ്ട് ക്യാമറ, 10,000 രൂപയ്ക്ക് Moto G34 5G! വിൽപ്പന ആരംഭിച്ചു| TECH NEWS

ഒരു ദിവസത്തേക്ക് നിങ്ങൾക്ക് ചെലവാകുന്നത് ഏകദേശം 8 രൂപ മാത്രമാണ്. ഈ തുകയിൽ ആമസോണും 2GB ഡാറ്റയും ലഭിക്കുന്നു. കൂടാതെ അൺലിമിറ്റഡ് കോളിങ് ഓഫറും ആസ്വദിക്കാം.

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo