Reliance Jio റീചാർജിൽ Amazon Prime, Netflix ഫ്രീ ആയി കിട്ടും. ഒടിടി സബ്സ്ക്രിപ്ഷൻ ഉൾപ്പെടുത്തി വരുന്ന റീചാർജ് പ്ലാനാണിത്. 14 ഒടിടികളാണ് ഒറ്റ റീചാർജ് പ്ലാനുകളിലൂടെ നേടാവുന്നത്. നെറ്റ്ഫ്ലിക്സും ആമസോൺ പ്രൈമും ഉൾപ്പെടെയുള്ളവ ഇതിലുണ്ട്.
ആകർഷകമായ ആനുകൂല്യങ്ങളും ഒടിടിയും ഈ പ്ലാനിൽ ലഭിക്കും. ഏറ്റവും ജനപ്രിയ ഒടിടി പ്ലാറ്റ്ഫോമുകളാണ് ഇതിലുള്ളത്. ഇന്ത്യയിലെ ജനപ്രിയ ഒടിടി പ്ലാറ്റ്ഫോമാണ് ആമസോൺ പ്രൈം. പ്രൈം വീഡിയോയുടെ വാർഷിക സബ്സ്ക്രിപ്ഷൻ എന്ന മെഗാ ഓഫറാണ് ഇതിലുള്ളത്. നെറ്റ്ഫ്ലിക്സ് ആക്സസും ഇതിലുണ്ട്. നെറ്ഫ്ലിക്സിന്റെ ബേസിക് സബ്സ്ക്രിപ്ഷനും ഈ റീചാർജ് പാക്കേജിലുണ്ടാകും.
1,499 രൂപ വില വരുന്ന പോസ്റ്റ്‌പെയ്ഡ് പ്ലാനിനെ കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്. ഇതൊരു ഫാമിലി പ്ലാൻ അല്ല. അതിനാൽ തന്നെ ഒരു കുടുംബത്തിനായി റീചാർജ് പ്ലാൻ നോക്കുന്നവർക്ക് ഇത് അനുയോജ്യമല്ല.
1499 രൂപയ്ക്കുള്ള ജിയോ പ്ലസ് പ്ലാനാണിത്. ഇതിൽ നിങ്ങൾക്ക് മൊത്തം 300GB ഡാറ്റ ലഭിക്കുന്നു. ഈ പോസ്റ്റ്-പെയ്ഡ് പ്ലാനിൽ നിന്നും അൺലിമിറ്റഡ് കോളിങ്ങും ലഭിക്കുന്നതാണ്.
റിലയൻസ് ജിയോ റീചാർജ് പ്ലാനിൽ അൺലിമിറ്റഡ് എസ്എംഎസ് ലഭിക്കും. ഇങ്ങനെ ദിവസേന 100 SMS ലഭിക്കുന്നതാണ്. ഒരു ബിൽ സൈക്കിളാണ് റിലയൻസ് ജിയോ പ്ലാനിന്റെ വാലിഡിറ്റി.
READ MORE: BSNL 1 year plan: 365 ദിവസത്തേക്ക് 600GB തരുന്ന BSNL പ്ലാനിനെ കുറിച്ച് അറിയാമോ?
മൊത്തമായി അനുവദിച്ചിട്ടുള്ള 300ജിബി ഡാറ്റ കഴിഞ്ഞാൽ പിന്നീട് പൈസ ഈടാക്കും. ഇങ്ങനെയുള്ള ഓരോ GB-യ്ക്കും പൈസ ചെലവാക്കേണ്ടി വരും. 10 രൂപ വീതമാണ് ഓരോ GB ഇന്റർനെറ്റിനും ലഭിക്കുന്നത്. കൂടാതെ, 5ജി കണക്റ്റിവിറ്റിയുള്ള സ്ഥലങ്ങളിൽ അൺലിമിറ്റഡ് ഡാറ്റയും ലഭിക്കും. അതും അൺലിമിറ്റഡ് 5G ഡാറ്റയാണ് ഈ പ്ലാനിലുള്ളത്.
ഒരു വർഷത്തേക്ക് ഫ്രീയായി ആമസോൺ പ്രൈം, നെറ്റ്ഫ്ലിക്സ് നേടാം. ഒരു വർഷത്തേക്ക് ഫ്രീയായി ആമസോൺ പ്രൈം നേടാം. അതുപോലെ നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷനും ഇതിലുണ്ട്. ഇതിന് പുറമെ 1499 രൂപ പാക്കേജിൽ വേറെയും ഒടിടികൾ ലഭിക്കുന്നതാണ്.