JioTV Premium സബ്സ്ക്രിപ്ഷൻ ഫ്രീയായി ലഭിക്കുന്നതിനായി 3 Jio പ്രീ-പെയ്ഡ് പ്ലാനുകൾ
ഇതാദ്യമായാണ് JioTV Premium ലഭിക്കുന്ന റീചാർജ് പ്ലാൻ അവതരിപ്പിക്കുന്നത്
300 രൂപ റേഞ്ചിലുള്ള ജിയോയുടെ പ്രീ-പെയ്ഡ് പ്ലാനുകളിലാണ് സബ്സ്ക്രിപ്ഷനും വരുന്നത്
JioTV ഉപയോഗിക്കുന്നവർക്കറിയാം അൺലിമിറ്റഡ് എന്റർടെയിൻമെന്റാണ് Reliance Jio വാഗ്ദാനം ചെയ്യുന്നത്. ഇപ്പോഴിതാ JioTV Premium സബ്സ്ക്രിപ്ഷൻ ഫ്രീയായി ലഭിക്കുന്നതിനായി 3 പ്രീ-പെയ്ഡ് പ്ലാനുകളാണ് ജിയോ പ്രഖ്യാപിച്ചിരിക്കുന്നത്.
എല്ലാ OTTയും JioTVയിൽ…
ഒരൊറ്റ ആപ്പിൽ നിന്ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ, ആമസോൺ പ്രൈം വീഡിയോ, സൺനക്സ്റ്റ്, സീ5, സോണിലിവ്, ഡിസ്കവറി തുടങ്ങി 14 OTT പ്ലാറ്റ്ഫോമുകൾ അടങ്ങിയിരിക്കുന്ന ജിയോടിവി പ്രീമിയം സബ്സ്ക്രിപ്ഷനാണ് ജിയോ വരിക്കാർക്കായി കമ്പനി സൌജന്യമായി വാഗ്ദാനം ചെയ്യുന്നത്. അതും 300 രൂപ റേഞ്ചിലുള്ള ജിയോയുടെ പ്രീ-പെയ്ഡ് പ്ലാനുകളിലാണ് സബ്സ്ക്രിപ്ഷനും ഉൾപ്പെടുത്തിയിരിക്കുന്നത്.
JioTV പ്രീമിയം സബ്സ്ക്രിപ്ഷൻ ഇതാദ്യം
ഇതാദ്യമായാണ് JioTV Premium ലഭിക്കുന്ന ഒരു റീചാർജ് പ്ലാനുമായി കമ്പനി എത്തിയിരിക്കുന്നത്. 398 രൂപ, 1198 രൂപ, 4498 രൂപ വിലയുള്ള 3 പുതിയ പ്രീപെയ്ഡ് പ്ലാനുകളാണ് ഇവയിലുള്ളത്. ഈ പ്ലാനുകളുടെ വാലിഡിറ്റിയും, ബേസിക് ആനുകൂല്യങ്ങളും, ജിയോടിവി പ്രീമിയം ആക്സസ് എങ്ങനെ സ്വന്തമാക്കാമെന്നും ഇവിടെ വിശദമാക്കുന്നു.
Rs 398 Jio Plan
ദിവസവും 2GB ഡാറ്റ, അൺലിമിറ്റഡ് വോയിസ് കോളുകൾ കൂടാതെ ഓരോ ദിവസവും 100 ഫ്രീ SMS എന്നിവ ലഭിക്കുന്ന ജിയോ റീചാർജ് പ്ലാനാണിത്. ഇതിന് 28 ദിവസമാണ് വാലിഡിറ്റി.
Also Read: ഇത്ര Cheap ആണോ BSNL! വെറും 16 രൂപയ്ക്ക് 2GB
ഈ ബേസിക് ആനുകൂല്യങ്ങൾക്ക് പുറമെയാണ് റിലയൻസ് ജിയോ 12 ഒടിടി പ്ലാറ്റ്ഫോമുകൾ ലഭിക്കുന്ന JioTV പ്രീമിയം സബ്സ്ക്രിപ്ഷനും അനുവദിച്ചിരിക്കുന്നത്.
Rs 1198 Jio Plan
84 ദിവസം വാലിഡിറ്റിയുള്ള ജിയോ റീചാർജ് പ്ലാനിൽ നിങ്ങൾക്ക് പ്രതിദിനം 2GB ഡാറ്റ, അൺലിമിറ്റഡ് വോയിസ് കോളിങ്, 100 SMS എന്നിവ ലഭിക്കും. 14 OTT പ്ലാറ്റ്ഫോമുകൾ ഉൾപ്പെടെയുള്ള ജിയോടിവി സബ്സ്ക്രിപ്ഷനും ഈ പ്ലാനിൽ സൌജന്യമാണ്.
Rs 4498 Jio Plan
ഇനി വാർഷിക പ്ലാനിൽ റീചാർജ് ചെയ്യാനാണ് താൽപ്പര്യമെങ്കിൽ അതിനും ജിയോടിവി പ്രീമിയം ആക്സസ് ഉൾപ്പെടുത്തി വരുന്ന റീചാർജ് പ്ലാന ജിയോയുടെ പക്കലുണ്ട്. ഒരു വർഷമാണ് ഈ ജിയോ റീചാർജ് പ്ലാനിന് വാലിഡിറ്റി വരുന്നത്.
പ്രതിദിനം 2GB ഡാറ്റ, അൺലിമിറ്റഡ് വോയിസ് കോളിങ്, ദിവസവും 100 SMS എന്നിവയാണ് ഈ ജിയോ പ്ലാനിന്റെ ബേസിക് ആനുകൂല്യങ്ങൾ.
14 ഒടിടി പ്ലാറ്റ്ഫോമുകളിലേക്ക് ഫ്രീ ആക്സസ് നേടാനുള്ള JioTV പ്രീമിയം 4498 രൂപയുടെ പ്രീ-പെയ്ഡ് പ്ലാനിൽ ഉൾപ്പെടുന്നു. ഇതിന് പുറമെ, JioCinema പ്രീമിയം കൂപ്പണും ഇതിൽ റിലയൻസ് ചേർത്തിട്ടുണ്ട്. EMI അടിസ്ഥാനത്തിലും വരിക്കാർക്ക് ആവശ്യമെങ്കിൽ ഈ പ്ലാനിൽ റീചാർജ് ചെയ്യാം.
ജിയോടിവിയ്ക്ക് Data add-on plan
ഇതിന് പുറമെ ഒരു ഡാറ്റ ആഡ്-ഓൺ പ്ലാനിൽ കൂടി ജിയോടിവി ഓഫർ ചെയ്യുന്നുണ്ട്. 28 ദിവസം വാലിഡിറ്റി വരുന്ന ജിയോ ഡാറ്റ ആഡ് ഓൺ പ്ലാനിലാണ് ജിയോടിവി കൂടി ചേർക്കുന്നത്. 148 രൂപയാണ് ഇതിന്റെ വില. 10GB ഡാറ്റ ഓഫർ ചെയ്യുന്ന ഈ ആഡ്-ഓൺ പ്ലാനിനായി നിങ്ങളുടെ പക്കൽ ഒരു ആക്ടീവ് പ്ലാൻ വേണമെന്നത് നിർബന്ധമാണ്.
എങ്ങനെ JioTV Premium Free ആയി ആക്സസ് ചെയ്യാം?
മേൽപ്പറഞ്ഞ ഏതെങ്കിലും പ്ലാനിൽ റീചാർജ് ചെയ്ത ശേഷം, പ്ലേ സ്റ്റോറിൽ നിന്ന് ജിയോടിവി ഇൻസ്റ്റാൾ ചെയ്യുക. നിങ്ങൾ റീചാർജ് ചെയ്ത അതേ നമ്പർ ഉപയോഗിച്ച് ഇവിടെ ലോഗിൻ ചെയ്യുക. ഇങ്ങനെ നിങ്ങൾക്ക് ജിയോടിവിയിലൂടെ വിവിധ ഒടിടി ആപ്പുകളിലെ സിനിമാ-സീരിയൽ- ഷോകൾ ആസ്വദിക്കാം.
Read More: WhatsApp Message New feature: ചുമ്മാ സ്ക്രോൾ ചെയ്യേണ്ട! ഇനി മെസേജും PIN ചെയ്തുവയ്ക്കാം
Anju M U
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile