ഇന്ത്യയിലെ ഏറ്റവും വലിയ OTT പ്ലാറ്റ്ഫോമാണ് Netlix. അന്താരാഷ്ട്ര സീരീസുകളും സിനിമകളും നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യുന്നു. മണി ഹീസ്റ്റ്, ഫ്രെണ്ട്സ് പോലുള്ള വിശ്വവിഖ്യാത സീരീസുകളും നെറ്റ്ഫ്ലിക്സിലാണുള്ളത്. നെറ്റ്ഫ്ലിക്സ് Free ആയി കിട്ടാൻ പ്രത്യേക പാക്കേജ് വേണ്ട.
Reliance Jio പ്ലാനുകളിലൂടെ ഫ്രീ Netflix ആക്സസ് നേടാം. ജിയോ പ്രീ-പെയ്ഡ് വരിക്കാർക്കായി നെറ്റ്ഫ്ലിക്സ് ഫ്രീയായി നൽകുന്ന പ്ലാനുകൾ ഏതെല്ലാമാണെന്നോ?
ജിയോയുടെ പക്കൽ പ്രധാനമായും 2 റീചാർജ് പ്ലാനുകളാണുള്ളത്. ഈ പ്രീ-പെയ്ഡ് പ്ലാനുകളിലൂടെ ഫ്രീയായി നെറ്റ്ഫ്ലിക്സ് ആസ്വദിക്കാം. ഇവയിൽ ഒന്നാമത്തെ പ്ലാനിൽ നിന്ന് ബേസിക് സബ്സ്ക്രിപ്ഷൻ നേടാം. രണ്ടാമത്തെ പ്ലാനിലൂടെ മൊബൈൽ സബ്സ്ക്രിപ്ഷനും ലഭിക്കും.
നിങ്ങളുടെ കീശയ്ക്ക് ഇണങ്ങുന്ന പ്രീ-പെയ്ഡ് പ്ലാനുകളാണിവ. ഇവയിൽ നിന്നും അൺലിമിറ്റഡ് ആനുകൂല്യങ്ങൾ ലഭിക്കുന്നു. നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷനായി പ്രത്യേകം ഒരു പ്ലാൻ വേണ്ട. പകരം, മൊബൈൽ റീചാർജിലൂടെ ആക്സസ് നേടാം.
ഇതിനായി ജിയോയുടെ പക്കൽ 1099 രൂപ, 1499 രൂപ പ്ലാനുകളാണുള്ളത്. ഇവയിൽ മികച്ച ബേസിക് ആനുകൂല്യങ്ങളും വാലിഡിറ്റിയും വരുന്നു. ഓരോ പ്ലാനുകളും വിശദമായി അറിയാം.
നെറ്റ്ഫ്ലിക്സ് മൊബൈൽ ആക്സസിന് വേണ്ടി 1099 രൂപയ്ക്ക് റീചാർജ് ചെയ്യാം. ഇതിൽ അൺലിമിറ്റഡ് വോയ്‌സ് കോളിങ് നൽകിയിരിക്കുന്നു. ദിവസവും 100 എസ്എംഎസ്, 2ജിബി ഡാറ്റ ലഭിക്കുന്നു. ദിവസക്വാട്ട വിനിയോഗിച്ച് കഴിഞ്ഞാൽ 64 Kbps വേഗത കുറയും. 5G ഫോണുള്ളവർക്ക് അൺലിമിറ്റഡ് 5G നൽകുന്ന പ്ലാനാണിത്. 1099 രൂപയുടെ പ്ലാനിൽ നെറ്റ്ഫ്ലിക്സിന് പുറമെ മറ്റ് ബോണസ് ഓഫറുകളുമുണ്ട്. ജിയോ ടിവി, ജിയോസിനിമ, ജിയോക്ലൗഡ് എന്നിവയുടെ ആക്സസ് ഇതിലുണ്ട്.
ഈ പ്ലാനിലൂടെ ജിയോ നെറ്റ്ഫ്ലിക്സ് ബേസിക് സബ്സ്ക്രിപ്ഷൻ നൽകുന്നു. 199 രൂപ വിലയുള്ള നെറ്റ്ഫ്ലിക്സ് ആക്സസാണ് ഇത്. അതായത് ഒരു മാസത്തേക്ക് നിങ്ങൾക്ക് നെറ്റ്ഫ്ലിക്സ് ആസ്വദിക്കാം. 84 ദിവസമാണ് പ്ലാനിലെ ആനുകൂല്യങ്ങൾ ആസ്വദിക്കാനുള്ള ബേസിക് വാലിഡിറ്റി.
ഈ പ്ലാനിലും ജിയോ അൺലിമിറ്റഡ് വോയ്‌സ് കോളിങ് ഓഫർ ചെയ്യുന്നുണ്ട്. ജിയോസിനിമ, ജിയോടിവി, ജിയോക്ലൌഡ് എന്നിവയുടെ ആക്സസും ലഭിക്കും. ജിയോസിനിമ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ ലഭിക്കുന്നതല്ല. ദിവസവും 100 എസ്എംഎസ് ഉൾപ്പെടുന്നു. അതുപോലെ പ്രതിദിനം 3GB ഡാറ്റയും ലഭിക്കും.
READ MORE: Good News! ഇനി ഇഴയില്ല… 1000 Mbps സ്പീഡിൽ BSNL കുതിക്കും, ഗ്രാമങ്ങളിൽ വരെ…
4ജി വരിക്കാർക്ക് ഡാറ്റ പരിധി കഴിഞ്ഞാൽ ഇന്റർനെറ്റ് വേഗത കുറയും. മുമ്പ് പറഞ്ഞ പ്ലാനിലെ പോലെ 64 Kbps-ലേക്ക് വേഗത കുറയും. 5G ഫോണുള്ളവർക്ക്, 5G കണക്റ്റിവിറ്റിയുള്ള പ്രദേശങ്ങളിൽ അൺലിമിറ്റഡ് 5G ലഭിക്കുന്നതാണ്.