Free Amazon Prime കിട്ടാൻ ഗംഭീരമായ Reliance Jio പ്ലാൻ നോക്കിയാലോ? പുത്തൻ ഒടിടി റിലീസുകൾ നിങ്ങൾക്ക് ആമസോൺ പ്രൈം സബ്സ്ക്രിപ്ഷനിലൂടെ സ്വന്തമാക്കാം. Prime Video-യിൽ സിനിമ ആസ്വദിക്കാൻ പ്രൈം സബ്സ്ക്രിപ്ഷൻ എടുക്കണ്ട. അതിന് പകരം റീചാർജ് ചെയ്യുമ്പോൾ ഇവയൊന്ന് പരിശോധിച്ചാൽ മതി.
Reliance Jio വരിക്കാർക്ക് ലഭിക്കുന്ന സ്പെഷ്യൽ ആനുകൂല്യമാണ്. അതായത് ജിയോയുടെ പ്രീ-പെയ്ഡ് വരിക്കാർക്ക് ഈ പാക്കേജിലൂടെ ഫ്രീയായി പ്രൈം വീഡിയോ ആസ്വദിക്കാം. 1029 രൂപ വിലയുള്ള പ്രീ-പെയ്ഡ് പ്ലാനിലാണ് ഓഫർ.
ഈ ജിയോ പ്ലാനിന് 56 ദിവസത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത്. ഇത് പ്ലാനിന് വേണ്ടിയുള്ള ബേസിക് വാലിഡിറ്റിയാണ്. എന്നാൽ നിങ്ങൾക്ക് ആമസോൺ പ്രൈം സബ്‌സ്‌ക്രിപ്‌ഷൻ 84 ദിവസം ലഭിക്കും. അതായത് ഏകദേശം 3 മാസത്തിന് അടുപ്പിച്ച് ആക്സസ് ലഭിക്കുന്നു.
ആമസോൺ പ്രൈം ലൈറ്റാണ് 84 ദിവസത്തെ പ്ലാനിലൂടെ നിങ്ങൾക്ക് ലഭിക്കുക. ഇത് മുമ്പ് പ്രൈം വീഡിയോ മൊബൈൽ എഡിഷൻ ആയാണ് ലഭിച്ചിരുന്നത്. എന്നാൽ ഉപയോഗിക്കാവുന്ന ഉപകരണങ്ങളുടെ എണ്ണം കുറവായിരുന്നു. എന്നാൽ കുറച്ച് മാസങ്ങൾക്ക് മുമ്പ് ജിയോ പ്ലാനിൽ പരിഷ്കരണം നടത്തി. ഇങ്ങനെ 1029 രൂപ പാക്കേജിലൂടെ പ്രൈം ലൈറ്റ് ലഭ്യമാക്കി. മൊബൈൽ പതിപ്പിനേക്കാൾ നിരവധി ആനുകൂല്യങ്ങളാണ് ഇതിലുള്ളത്. വീഡിയോ ക്വാളിറ്റിയിലും സേവനങ്ങളിലും വ്യത്യാസമുണ്ട്.
പ്രൈം ലൈറ്റും പ്രൈം വീഡിയോ മൊബൈൽ എഡിഷനും തമ്മിലുള്ള വ്യത്യാസം എന്തൊക്കെയാണെന്നോ? ആമസോൺ പ്രൈം ലൈറ്റ് നിങ്ങൾക്ക് മൊബൈലിൽ മാത്രമല്ല ഉപയോഗിക്കാവുന്നത്. ലാപ്ടോപ്പ്, ടാബ് തുടങ്ങിയവയിലും ആക്സസ് തരുന്നു. HD-യിൽ (720p)ക്വാളിറ്റിയിൽ വീഡിയോ സ്ട്രീമിങ് ലഭിക്കും. രണ്ട് ഉപകരണങ്ങളിൽ സ്ട്രീമിങ് അനുവദിക്കുന്നു. അതിനാൽ ജിയോ റീചാർജിലൂടെ രണ്ട് പേർക്ക് പ്രൈം ആസ്വദിക്കാം. സൗജന്യ വൺഡേ ഡെലിവറിയും ലഭ്യമാണ്.
Also Read: Christmas Gift എന്ന് കൂട്ടിക്കോളൂ… Ambani പ്രഖ്യാപിച്ച Jio 5G Offer ഡിസംബർ വരെ
പ്രൈം വീഡിയോ മൊബൈൽ എഡിഷൻ ഒരൊറ്റ മൊബൈൽ ഫോണിലേക്ക് മാത്രമാണ്. സ്റ്റാൻഡേർഡ് ഡെഫനിഷൻ നിങ്ങൾക്ക് വീഡിയോ സ്ട്രീം ചെയ്യാം. ആമസോൺ പ്രൈം മെമ്പർഷിപ്പിലൂടെ ഷോപ്പിങ്ങും മ്യൂസിക്കും ആസ്വദിക്കാം. (റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.)