വലിയ തുക ചെലവാക്കാതെ കൂടുതൽ ഇന്റർനെറ്റും വാലിഡിറ്റിയും ആനുകൂല്യങ്ങളും നൽകുന്ന ടെലികോം കമ്പനിയാണ് വോഡഫോൺ- ഐഡിയ (Vodafone-Idea). ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്റർമാരിൽ ഒന്നായ Vi ഉപഭോക്താക്കൾക്കായി ഒരു പുതിയ പ്രീപെയ്ഡ് പ്ലാൻ അവതരിപ്പിച്ചിരിക്കുകയാണ്.
181 രൂപയുടെ 4G ഡാറ്റ വൗച്ചർ പ്ലാനാണിത്. വോയ്‌സ് കോളിങ്, ഡാറ്റ, എസ്എംഎസ് ആനുകൂല്യങ്ങൾ എന്നിവ ലഭിക്കുന്ന ഏത് ബേസിക് പ്ലാനിനുമൊപ്പം ആഡ് ചെയ്യാവുന്ന മികച്ച പ്ലാനാണിത്. വർക് ഫ്രം ഹോം ചെയ്യുന്നവർക്കും അധികമായി വീഡിയോ സ്ട്രീം ചെയ്യുന്നവർക്കും IPL കാണുന്നവർക്കുമെല്ലാം വോഡഫോൺ-ഐഡിയയുടെ 181 രൂപ പ്ലാൻ ഉപയോഗപ്രദമായിരിക്കും. ഈ പ്ലാനിലെ നേട്ടങ്ങൾ ആദ്യം മനസിലാക്കാം.
വോഡഫോൺ ഐഡിയയുടെ 181 രൂപയുടെ പ്ലാൻ ആകെ 30 ദിവസത്തെ വാലിഡിറ്റിയോടെയാണ് വരുന്നത്. ഈ പ്ലാനിലൂടെ, ഉപയോക്താക്കൾക്ക് ഒരു മാസത്തിൽ പ്രതിദിനം 1 GB ഡാറ്റ ലഭിക്കും. Vi ഇതുവരെ 5G ലോഞ്ച് ചെയ്തിട്ടില്ലാത്തതിനാൽ, ഈ പ്ലാൻ നിങ്ങൾക്ക് 4Gയിലാണ് ലഭിക്കുക എന്നതും ശ്രദ്ധിക്കുക.
അതേ സമയം, അതിവേഗ ഇന്റർനെറ്റ് ലഭിക്കുന്ന പ്ലാനുകളും Vi അവതരിപ്പിച്ചിട്ടുണ്ട്. 289 രൂപയ്ക്ക് വിഐ നൽകുന്ന പ്രീപെയ്ഡ് പ്ലാനിലൂടെ ദീർഘകാലത്തേക്ക് അൺലിമിറ്റഡ് പ്ലാൻ ആസ്വദിക്കാം. ഈ പ്ലാൻ 48 ദിവസത്തെ വാലിഡിറ്റിയും പ്രതിദിന പരിധികളില്ലാതെ മൊത്തം 4 GB ഡാറ്റയും വാഗ്ദാനം ചെയ്യുന്നു. അൺലിമിറ്റഡ് കോളിന് പുറമെ മൊത്തം 600 എസ്എംഎസുകളും പ്ലാനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
429 രൂപയുടെ വോഡഫോൺ- ഐഡിയ പ്ലാനിലൂടെ 78 ദിവസത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത്. അൺലിമിറ്റഡ് കോൾ, 1000 SMS, കൂടാതെ പ്രതിദിന പരിധിയില്ലാതെ 6 GB ഡാറ്റയുമാണ് ഈ പ്രീ-പെയ്ഡ് പ്ലാനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.