ഖത്തറിലെ ഫുട്ബോൾ ലോകകപ്പ് 2022 (Football Worldcup 2022) ആവേശം കാൽപന്തുകളി നെഞ്ചിലേറ്റിയ കേരളത്തിലും പ്രതിഫലിക്കുന്നുണ്ട്. ഫുട്ബോൾ പ്രേമികളായ ഗൾഫ് മലയാളികൾക്ക് മത്സരം നേരിട്ട് കാണാൻ ഇത് സുവർണാവസരമാണ്. കൂടാതെ, കേരളത്തിൽ നിന്ന് ലോകകപ്പ് കാണാനായി നിരവധി പേർ ഖത്തറിലേക്ക് പോകുന്നുമുണ്ട്. ഫിഫ ലോകകപ്പ് (FIFA Worldcup) കാണാൻ ഖത്തറി( Qatar)ലേക്ക് പോകുന്ന ഉപഭോക്താക്കൾക്കായി റിലയൻസ് ജിയോ അന്തർദേശീയ റോമിങ് (IR) പാക്കുകൾ പ്രഖ്യാപിച്ചു. ഖത്തർ, യുഎഇ, സൗദി അറേബ്യ എന്നിവിടങ്ങളിലാണ് ഫുട്ബോൾ ലോകകപ്പ് പ്ലാനുകൾ ലഭിക്കുക.
അഞ്ച് പ്രീപെയ്ഡ് പ്ലാനുകളാണ് റിലയൻസ് ജിയോ (Reliance Jio) അവതരിപ്പിച്ചിരിക്കുന്നത്. വോയ്‌സ്, ഡാറ്റ, എസ്എംഎസ് ആനുകൂല്യങ്ങൾ എന്നിവ അടങ്ങിയ പാക്കേജുകളാണ് റിലയൻസ് ജിയോ പ്രഖ്യാപിച്ചത്.
1,599 രൂപയുടെ ജിയോ പ്ലാനിൽ വോയ്‌സ്, ഡാറ്റ, എസ്എംഎസ് എന്നിവ ലഭിക്കും. 15 ദിവസത്തെ വാലിഡിറ്റിയിൽ 150 മിനിറ്റ് ലോക്കൽ വോയ്‌സ് കോളിങ്ങും, ഹോം വോയ്‌സ് കോളിങ്ങും, ഖത്തർ, യുഎഇ, സൗദി എന്നിവിടങ്ങളിൽ 100 എസ്എംഎസും 1 ജിബി ഡാറ്റയും ലഭിക്കും.
3,999 രൂപയുടേതാണ് രണ്ടാമത്തെ പ്ലാൻ. 30 ദിവസത്തേക്ക് 3 ജിബി ഡാറ്റയും ഒപ്പം 250 മിനിറ്റ് ലോക്കൽ, ഹോം വോയ്‌സ് കോളുകളും 100 എസ്എംഎസും നൽകുന്ന പ്ലാനാണിത്. നേരത്തെ പറഞ്ഞത് പോലെ ഖത്തർ, യുഎഇ, സൗദി എന്നിവിടങ്ങളിലാണ് ഈ ഓഫറും അനുവദിച്ചിട്ടുള്ളത്.
6,799 രൂപയുടെ ജിയോ പ്ലാനിലൂടെ (Jio plans) ഉപഭോക്താക്കൾക്കായി 5 ജിബി ഡാറ്റയും 500 മിനിറ്റ് ലോക്കൽ, ഹോം വോയ്‌സ് കോളിങ്ങും ലഭിക്കുന്നതാണ്. 100 എസ്എംഎസും ഇതിലൂടെ അനുവദിക്കുന്നു. മുൻപ് പറഞ്ഞ മൂന്ന് രാജ്യങ്ങളിലാണ് ഈ ഓഫർ ലഭ്യമാകുക.
ഫിഫ ഫുട്ബോൾ ലോകകപ്പ് (FIFA Football Worldcup) പ്രമാണിച്ച് ഖത്തർ, യുഎഇ, സൗദി എന്നീ മൂന്ന് രാജ്യങ്ങളിലെ ജിയോ ഉപഭോക്താക്കൾക്കായി ഡാറ്റ മാത്രം അടങ്ങിയിരിക്കുന്ന പ്ലാനുകളും അവതരിപ്പിച്ചിട്ടുണ്ട്. 1122 രൂപയുടെ ഡാറ്റ പ്ലാനിൽ അഞ്ച് ദിവസത്തേക്ക് ഒരു ജിബി ഡാറ്റ കിട്ടും. 5122 രൂപയുടെ രണ്ടാമത്തെ ഡാറ്റ പ്ലാനിൽ 21 ദിവസത്തേക്ക് അഞ്ച് ജിബി ഡാറ്റയും ലഭിക്കും.
ഖത്തറിൽ ലോകകപ്പ് കാണാൻ പോകുന്നവർക്ക് അവർ കാണുന്ന മത്സരങ്ങളുടെ എണ്ണത്തെ അടിസ്ഥാനമാക്കി അനുയോജ്യമായ ഒരു പ്ലാൻ എടുക്കാവുന്നതാണ്. ഉപയോക്താക്കൾക്ക് പ്ലാനുകളുടെ മുഴുവൻ വിശദാംശങ്ങൾ പരിശോധിക്കാൻ jio.com വെബ്സൈറ്റ് സന്ദർശിക്കുക. അല്ലെങ്കിൽ MyJioയിലൂടെ പ്ലാനുകൾ സബ്‌സ്‌ക്രൈബ് ചെയ്യാനും സാധിക്കും.