വെറും റീചാർജ് പ്ലാനുകളല്ല Reliance Jio അവതരിപ്പിക്കാറുള്ളത്. ദീർഘകാല വാലിഡിറ്റിയും ബണ്ടിൽ കണക്കിന് ഡാറ്റ ഓഫറുകളും ജിയോയുടെ പാക്കേജുകളിലുണ്ട്. ഇതിന് പുറമെ, OTT ആനുകൂല്യങ്ങളും ഷോപ്പിങ് ഓഫറുകളും ഉൾപ്പെടുന്ന റീചാർജ് പ്ലാനുകളും ടെലികോം കമ്പനിയുടെ പക്കലുണ്ട്.
എന്നാൽ മുകേഷ് അംബാനിയുടെ സാക്ഷാൽ റിലയൻസ് ജിയോയുടെ 269 രൂപയുടെ പ്ലാൻ കുറച്ച് വ്യത്യസ്തമാണ്. കാരണം, 269 രൂപയ്ക്ക് റീചാർജ് ചെയ്താൽ നിങ്ങൾക്ക് ഫ്രീയായി കിട്ടുന്നത് JioSaavn Pro സബ്‌സ്‌ക്രിപ്‌ഷനാണ്. ഒരു മാസത്തേക്കുള്ള പ്രീ-പെയ്ഡ് പ്ലാനാണിത്.
28 ദിവസമാണ് ഈ പ്രീ പെയ്ഡ് പ്ലാനിന്റെ വാലിഡിറ്റി. 1.5 GB ഡാറ്റ ഇതിലൂടെ പ്രതിദിനം നിങ്ങൾക്ക് ലഭിക്കും. ഇങ്ങനെ 42 GBയാണ് മൊത്തത്തിൽ 269 രൂപയ്ക്ക് ലഭിക്കുക.
അൺലിമിറ്റഡായി 28 ദിവസവും നിങ്ങൾക്ക് കോളുകൾ ചെയ്യാം. കൂടാതെ, ദിവസവും 100 SMSഉം ലഭിക്കും.
ജിയോസാവൻ പ്രോയുടെ സബ്സ്ക്രിപ്ഷൻ പ്ലാൻ ഇതിലൂടെ ലഭിക്കും. 99 രൂപയാണ് പ്രതിമാസം ജിയോസാവന് വിലയാകുന്നത്. പരസ്യങ്ങളില്ലാതെ മ്യൂസിക് ആസ്വദിക്കാൻ പ്രോ സബ്സ്ക്രിപ്ഷൻ സഹായിക്കും. അൺലിമിറ്റഡ് ഡൗൺലോഡുകളും, അൺലിമിറ്റഡ് ജിയോട്യൂൺസും ഫ്രീയായി ലഭിക്കും. കൂടാതെ, ഉയർന്ന നിലവാരമുോള്ള ഓഫ്‌ലൈൻ മ്യൂസിക് കേൾക്കാനും ജിയോസാവൻ പ്രോ മതി. എന്നാൽ ഓർക്കുക, ജിയോ സാവന്റെ പ്രീമിയം വേർഷൻ ഇതിൽ ലഭിക്കുന്നതല്ല.
ആദ്യം ജിയോയുടെ 269 രൂപ പ്ലാൻ സെലക്ട് ചെയ്ത് റീചാർജ് ചെയ്യുക. ശേഷം പ്ലേസ്റ്റോറിൽ നിന്ന് JioSaavn ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുക. തുടർന്ന് ജിയോസാവനിൽ സൈൻ ഇൻ ചെയ്യുക. ജിയോസാവൻ പ്രോയിൽ ഫോൺ നമ്പർ നൽകുക. ഇങ്ങനെ ഫ്രീയായി ജിയോസാവൻ പ്രോ സ്ട്രീമിങ് ആസ്വദിക്കാനാകും.
READ MORE: Ajio, Swiggy, Ixigo… Jio റിപ്പബ്ലിക് ഡേ ഓഫറിൽ Free കൂപ്പണുകൾ
MyJio ആപ്പ് വഴിയോ ജിയോ വെബ്‌സൈറ്റ് വഴിയോ റീചാർജ് ആക്റ്റിവേറ്റ് ചെയ്യാം. ജിയോ സാവൻ പ്രോയ്ക്ക് പുറമെ വേറെയും സേവനങ്ങൾ ഇതിൽ ലഭിക്കും. ജിയോടിവി, ജിയോമൂവീസ്, ജിയോക്ലൌഡ് എന്നീ സേവനങ്ങളും ഇതിൽ ഉൾപ്പെടുന്നു. ജിയോയുടെ പക്കൽ 28 ദിവസത്തേക്ക് മറ്റ് ചില പ്ലാനുകൾ കൂടിയുണ്ട്. 398 രൂപയ്ക്കും, 299 രൂപയ്ക്കും ജിയോ പ്രീ പെയ്ഡ് പ്ലാനുകളുണ്ട്.