ഇന്ത്യയിലെ മൂന്നാമത്തെ വലിയ FTTH സേവനദാതാവാണ് BSNL. ബ്രോഡ്‌ബാൻഡ് പ്ലാനുകളിൽ ലാഭകരമായ പ്ലാനുകൾ നൽകുന്നത് ഈ സർക്കാർ കമ്പനിയാണ്. BSNL ഭാരത് ഫൈബർ എന്നാണ് ബ്രോഡ്ബാൻഡ് സേവനം അറിയപ്പെടുന്നത്.
ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിന്റെ മികച്ച ബ്രോഡ്ബാൻഡ് സേവനമാണിത്. 150 Mbps സ്പീഡ് കിട്ടുന്ന ബ്രോഡ്‌ബാൻഡ് പ്ലാനാണിത്. ഈ ഡാറ്റ വേഗതയുള്ള നിരവധി ബ്രോഡ്‌ബാൻഡ് പ്ലാനുകൾ ബിഎസ്എൻഎല്ലിന്റെ പക്കലുണ്ട്. എന്നാൽ കൂട്ടത്തിലെ ഏറ്റവും മികച്ച പ്ലാനാണ് നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത്.
ഫൈബർ ടു ദി ഹോം എന്നതാണ് FTTH കൊണ്ട് ഉദ്ദേശിക്കുന്നത്. ഒപ്റ്റിക്കൽ ഫൈബർ ടെക്നോളജിയിലൂടെ അതിവേഗ ഇന്റർനെറ്റ് വീടുകളിലെത്തിക്കുന്ന സേവനമാണിത്. ബിഎസ്എൻഎൽ നിരവധി ലാഭത്തിലുള്ള പ്ലാനുകൾ ഫൈബർ സേവനങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവയിൽ നിങ്ങൾക്ക് തെരഞ്ഞെടുക്കാവുന്ന മികച്ച ഓപ്ഷനാണ് ഇവിടെ വിവരിക്കുന്നത്.
ഈ ബിഎസ്എൻഎൽ പ്ലാൻ 150 Mbps വേഗതയുള്ള പ്ലാനാണ്. 799 രൂപയാണ് ഈ ബ്രോഡ്ബാൻഡ് പ്ലാനിന്റെ വില. ബിഎസ്എൻഎല്ലിന്റെ എൻട്രി ലെവൽ 150 Mbps ബ്രോഡ്‌ബാൻഡ് പ്ലാൻ കൂടിയാണിത്.
ഈ ഭാരത് ഫൈബർ ബ്രോഡ്‌ബാൻഡ് പ്ലാനിൽ 4000GB ഡാറ്റ ലഭിക്കും. അതായത് 4TB വരെ ഡാറ്റ ലഭിക്കും. 4TB ഡാറ്റയ്ക്ക് ശേഷം ഇന്റർനെറ്റ് വേഗത 10 Mbps ആയി കുറയുന്നു. എന്നാൽ ഇന്റർനെറ്റ് മാത്രമല്ല ഈ ബിഎസ്എൻഎൽ പ്ലാനുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സൗജന്യ ഫിക്സഡ് ലൈൻ വോയ്‌സ് കോളിങ് കണക്ഷനും ലഭിക്കുന്നതാണ്.
രാജ്യത്തെ മിക്കവാറും സർക്കിളുകളിലും ബിഎസ്എൻഎൽ ഫൈബർ സേവനം ലഭിക്കുന്നുണ്ട്. പ്രത്യേകിച്ച് വിദൂരമായ പ്രദേശങ്ങളിൽ വരെ സർക്കാർ കമ്പനി സേവനം നൽകുന്നു.
കണക്ഷൻ എടുക്കാൻ ഓൺലൈനിലും ഓഫ് ലൈനിലൂടെയും സാധിക്കുന്നു. ഭാരത് ഫൈബർ വെബ്സൈറ്റ് വഴി ബ്രോഡ്ബാൻഡ് കണക്ഷനെടുക്കാം. അടുത്തുള്ള ബിഎസ്എൻഎൽ ഓഫീസ് വഴിയും കണക്ഷൻ ബുക്ക് ചെയ്യാം.
ഇനി മറ്റ് ഫൈബർ പ്ലാനുകൾ അന്വേഷിക്കുന്നുണ്ടോ? അതായത് വേഗത കൂടിയതോ ആനുകൂല്യങ്ങൾ വ്യത്യസ്തമായതോ ആയ പ്ലാനുകൾ. എങ്കിൽ നിങ്ങൾക്ക് 849 രൂപ പ്ലാൻ ബെസ്റ്റ് ചോയിസായിരിക്കും. ഈ പ്ലാനിൽ 5TB വരെ പ്രതിമാസ ഡാറ്റ ലഭിക്കും. അതിനാൽ അതിവേഗത്തിൽ ഡാറ്റ എക്സ്പീരിയൻസ് ചെയ്യാനാകും.
എന്നാൽ ശ്രദ്ധിക്കേണ്ടത് നിങ്ങളുടെ പ്രദേശത്ത് ഫൈബർ സേവനം ലഭ്യമാണോ എന്നതാണ്. കോപ്പർ കണക്ഷനേക്കാൾ വളരെ മികച്ച സേവനമാണ് നിങ്ങൾക്ക് ഫൈബർ സേവനത്തിൽ ലഭിക്കുന്നത്.