Reliance Jio വരിക്കാർക്കായി ഒരു മാസം മുമ്പേ പ്രഖ്യാപിച്ച Diwali Dhamaka Offer അറിയില്ലേ?
ഈ ഓഫറിലൂടെ ഒരു വർഷം മുഴുവൻ ഇന്റർനെറ്റ് ഫ്രീയായി കിട്ടും
ഈ പ്ലാനിലൂടെ, പ്രതിദിന ഡാറ്റാ പരിധി തീരുമെന്ന ആശങ്ക വേണ്ട
Reliance Jio വരിക്കാർക്കായി ഒരു മാസം മുമ്പേ Diwali Dhamaka Offer എത്തിയിരുന്നു. ഒരു വർഷം മുഴുവൻ 5G ഡാറ്റ തരുന്ന ദീപാവലി സമ്മാനമാണ് ജിയോ പ്രഖ്യാപിച്ചത്. ഈ സീസണിലെ ഏറ്റവും മികച്ച ഓഫറെന്ന് തന്നെ പറയാം. ഡാറ്റ മാത്രമല്ല ഷോപ്പിങ് പ്രേമികൾക്ക് 12 സൗജന്യ കൂപ്പണുകളും ജിയോ ഓഫറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സാധാരണ റീചാർജ് പ്ലാനുകളിൽ ഡാറ്റ കൂട്ടിയോ മറ്റോ ജിയോ ഓഫർ തരുന്നു. എന്നാൽ ദീപാവലി ധമാക്ക ഓഫർ വ്യത്യാസമാണ്. ഇത് നിങ്ങൾ വീട്ടിലേക്ക് പുതിയ ഉപകരണങ്ങൾ പർച്ചേസ് ചെയ്യുമ്പോൾ ഒപ്പം നേടാവുന്ന ഓഫറാണ്. ഓഫറിലൂടെ ഒരു വർഷം മുഴുവൻ ഇന്റർനെറ്റ് ഫ്രീയായി കിട്ടും. ജിയോ ദീപാവലി ധമാക്കയെ കുറിച്ച് കൂടുതലറിയാം.
Jio Diwali Dhamaka Offer
ഇന്ത്യയിൽ റിലയൻസിന്റെ ടെലികോം വരിക്കാരായി 49 കോടി ആളുകളാണുള്ളത്. ഇവർക്ക് 365 ദിവസവും സൗജന്യ ഇന്റർനെറ്റ് ലഭിക്കുമെന്നതാണ് നേട്ടം. അതിനാൽ തന്നെ ഈ സീസണിലെ ഗംഭീരമായ ഓഫറാണിതെന്ന് പറയാതാരിക്കാനാകില്ല.
Free ഡാറ്റ തരുന്ന Jio Diwali ഓഫർ വിശദമായി
ഈ ദീപാവലി ധമാക്ക ഓഫർ 12 മാസത്തേക്ക് ഡാറ്റ തരുന്നു. ഈ പ്ലാനിലൂടെ, പ്രതിദിന ഡാറ്റാ പരിധി തീരുമെന്ന ആശങ്ക വേണ്ട. കാരണം അതിവേഗ 5G ഡാറ്റ അൺലിമിറ്റഡായാണ് അംബാനി ഓഫർ ചെയ്യുന്നത്. ഓഫർ നേടാൻ എന്താണ് ചെയ്യേണ്ടതെന്ന് നോക്കാം.
ദീപാവലി ധമാക്ക ഓഫർ നേടുന്നതിന്…
ഒരു വർഷം നീണ്ടുനിൽക്കുന്ന സൗജന്യ ഇന്റർനെറ്റ് ലഭിക്കാനുള്ള അവസരം നഷ്ടപ്പെടുത്തരുത്. ഇത് ജിയോ എയർഫൈബറിലൂടെ ഫ്രീ ഡാറ്റ ആസ്വദിക്കാനുള്ള അവസരമാണ്. ഈ ഓഫർ നിങ്ങൾക്ക് നവംബർ 3 വരെയാണ് ലഭ്യമാകുന്നത്.
ദീപാവലി ധമാക്ക ഓഫറിനായി ഷോപ്പിങ് നടത്തണം. റിലയൻസ് ഡിജിറ്റൽ അല്ലെങ്കിൽ മൈജിയോ സ്റ്റോറിൽ നിന്നാണ് പർച്ചേസ്. ഇവിടെ നിന്നും 20,000 രൂപയോ അതിൽ കൂടുതലോ വിലയ്ക്ക് സാധനങ്ങൾ വാങ്ങിയാൽ ജിയോ ഓഫർ നേടാം. (റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.)
ഇങ്ങനെ 365 ദിവസത്തേക്ക് സൗജന്യ ഇന്റർനെറ്റ് ലഭിക്കുന്നു. ഇതൊരു എക്‌സ്‌ക്ലൂസീവ് ഓഫറാണ്. ഇനി ചുരുങ്ങിയ ദിവസങ്ങളിലേക്ക് മാത്രമാണ് ഓഫർ ലഭിക്കുക. 12 സൗജന്യ കൂപ്പണുകളോടെയാണ് ഈ ഓഫർ അവതരിപ്പിച്ചിട്ടുള്ളത്.
എയർ ഫൈബർ വരിക്കാർക്ക് 12 അഡ്വാൻസ് കൂപ്പണുകൾ നൽകുന്നു. ഈ കൂപ്പണുകൾ ഒരു വർഷത്തേക്കുള്ള എയർ ഫൈബർ പ്ലാനിന് തുല്യമായിരിക്കും. അതായത് നിങ്ങൾ ഒരു വർഷത്തേക്ക് ഫൈബർ കണക്ഷൻ പണം കൊടുത്ത് വാങ്ങാതെ സൌജന്യമായി നേടാനാകും.
Anju M U
She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile