365 ദിവസത്തേക്കാണ് Reliance Jio വരിക്കാർക്കായി ദീപാവലി ഓഫർ പ്രഖ്യാപിച്ചത്
ജിയോഫൈബർ, ജിയോഎയർഫൈബർ വരിക്കാർക്ക് ഇത് ശരിക്കും ധമാക്ക ഓഫർ തന്നെയാണ്
ഇങ്ങനെ ഓഫറിലൂടെ എസി, ഫ്രിഡ്ജ്, ടിവി, ഫോൺ പോലുള്ളവ പർച്ചേസ് ചെയ്യാം
മുകേഷ് അംബാനി Reliance Jio വരിക്കാർക്കായി ദീപാവലി ഓഫർ പ്രഖ്യാപിച്ചു. 365 ദിവസത്തേക്കാണ് Dhamaka Offer നൽകിയിരിക്കുന്നത്. Diwali Dhamaka ഓഫറാണ് അംബാനി അവതരിപ്പിച്ചത്. JioAirFiber കണക്ഷനുള്ളവർക്ക് ഈ ഓഫർ പ്രയോജനപ്പെടുത്താം.
ജിയോഫൈബർ, ജിയോഎയർഫൈബർ വരിക്കാർക്ക് ഇത് ശരിക്കും ധമാക്ക ഓഫർ തന്നെയാണ്. പുതിയതായി കണക്ഷനെടുക്കുന്നവർക്കും പഴയ വരിക്കാർക്കും ഇത് ഉപയോഗിക്കാം. 1 വർഷത്തെ സൗജന്യ ജിയോ എയർ ഫൈബർ കണക്ഷൻ ക്ലെയിം ചെയ്യാനുള്ള അവസരമാണിത്. ഓഫറിനെ കുറിച്ച് കൂടുലറിയാം.
Reliance Jio Dhamaka Offer
റിലയൻസ് ഡിജിറ്റൽ സ്റ്റോറുകളിൽ നിന്ന് ഷോപ്പിങ് നടത്തി നിങ്ങൾക്കിത് നേടാം. ഇല്ലെങ്കിൽ ഒരു പ്രത്യേക ദീപാവലി പ്ലാൻ തിരഞ്ഞെടുക്കുമ്പോഴും ഓഫർ ലഭിക്കും. JioAirFiber അല്ലെങ്കിൽ JioFiber കണക്ഷൻ എടുക്കാൻ ആഗ്രഹിക്കുന്നവർ ഈ ഓഫർ വിട്ടുപോകരുത്. 20,000 രൂപയോ അതിൽ കൂടുതലോ അടച്ച് പുതിയ കണക്ഷനിലൂടെ ഓഫർ ക്ലെയിം ചെയ്യാം. (റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.)
Reliance Jio ഓഫറിൽ എസി, ഫ്രിഡ്ജ് എല്ലാം ലഭിക്കും…
ഇത് നിങ്ങൾക്ക് വലിയ തുകയാകില്ല. കാരണം ഇങ്ങനെ ഓഫറിലൂടെ എസി, ഫ്രിഡ്ജ്, ടിവി, ഫോൺ പോലുള്ളവ പർച്ചേസ് ചെയ്യാം. റിലയൻസ് ഡിജിറ്റൽ അല്ലെങ്കിൽ MyJio സ്റ്റോറിൽ നിന്ന് പർച്ചേസ് ചെയ്യാവുന്നതാണ്.
നിലവിലുള്ള JioAirFiber വരിക്കാർ 2,222 രൂപയുടെ പ്ലാൻ ഉപയോഗിച്ച് റീചാർജ് ചെയ്താൽ മതി. ഈ 3 മാസത്തെ ദീപാവലി പ്ലാൻ ഉപയോഗിച്ച് റീചാർജ് ചെയ്താൽ ഓഫർ കിട്ടും. ഇങ്ങനെ 3 മാസത്തെ പ്ലാനിലൂടെ നിങ്ങൾക്ക് ഒരു വർഷം സൗജന്യ സേവനം ലഭിക്കുന്നതാണ്. നിലവിലുള്ള ജിയോ ഫൈബർ വരിക്കാർക്കും ഇത് ലഭ്യമാണ്. ഇതിനായി ഒറ്റത്തവണ മുൻകൂർ റീചാർജ് ചെയ്തു കൊണ്ട് ഓഫർ പ്രയോജനപ്പെടുത്താം.
ഓഫർ എങ്ങനെ ലഭിക്കും?
പുതിയ എയർഫൈബർ/ഫൈബർ കണക്ഷൻ എടുക്കുന്നവർക്ക് രണ്ട് ഓപ്ഷനുകളുണ്ട്. ഒന്നുകിൽ റിലയൻസ് ഡിജിറ്റലിൽ ഷോപ്പ് ചെയ്യാം. അല്ലെങ്കിൽ 2,222 രൂപ വിലയുള്ള 3 മാസത്തെ ദീപാവലി പ്ലാൻ തെരഞ്ഞെടുക്കാം. ഇത് എയർൻ മതി. ഇതിൽ ഒറ്റത്തവണ മുൻകൂർ റീചാർജ് ഉപയോഗിച്ച് ഇതേ ഓഫർ ക്ലെയിം ചെയ്യുക.
കൂപ്പൺ വഴിയാണ് ഓഫർ ക്രെഡിറ്റാകുന്നത്. റിലയൻസ് ജിയോ വരിക്കാർക്ക് നവംബർ മുതൽ കൂപ്പൺ വരെ ലഭിക്കും. 2025 ഒക്ടോബർ വരെയാണ് ഈ ഓഫർ ക്രെഡിറ്റ് ആയി കൊണ്ടിരിക്കുന്നത്. ഇങ്ങനെ 12 കൂപ്പണുകൾ ലഭിക്കും.
Watch: Qualcomm ചിപ്സെറ്റിൽ കീപാഡ് ഫോൺ, Ambani അവതരിപ്പിച്ച Jio ഫോൺ കണ്ടറിയാം
സെപ്തംബർ 18 മുതലാണ് ഓഫർ ലഭിക്കുന്നത്. ഈ വർഷം നവംബർ 3 വരെ റീചാർജ് ചെയ്യുന്നവർക്ക് ഓഫർ ക്ലെയിം ചെയ്യാം. MyJio, JioPoint, അല്ലെങ്കിൽ JioMart ഡിജിറ്റൽ എക്സ്ക്ലൂസീവ് സ്റ്റോറിലൂടെ ഇത് ലഭിക്കും. ഓരോ കൂപ്പണും ലഭിച്ച് 30 ദിവസത്തിനുള്ളിൽ ഇലക്ട്രോണിക്സ് വാങ്ങാം. 15,000 രൂപയോ അതിൽ കൂടുതലോ രൂപയ്ക്ക് എസി, ഫ്രിഡ്ജ് തുടങ്ങിയവ പർച്ചേസ് ചെയ്യാം.
Anju M U
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile