TRAI SIM Card Rules: പഴയ SIM-ലെ വിവരങ്ങൾ പുതിയ വരിക്കാരന് ലഭിക്കുമോ, TRAI പറയുന്നതെന്ത്!

TRAI SIM Card Rules: പഴയ SIM-ലെ വിവരങ്ങൾ പുതിയ വരിക്കാരന് ലഭിക്കുമോ, TRAI പറയുന്നതെന്ത്!
HIGHLIGHTS

പ്രവർത്തന രഹിതമായ സിം കാർഡോ 3 മാസം കഴിയാതെ മറ്റൊരു വരിക്കാരന് നൽകില്ല

അതിനാൽ സിം ദുരുപയോഗ ചെയ്യപ്പെടില്ല

ട്രായിയുടെ വിശദീകരണം സുരക്ഷാവീഴ്ചകളെ ചൂണ്ടിക്കാട്ടി 2021ൽ സമർപ്പിച്ച ഹർജി പരിഗണിക്കവേ

പ്രവർത്തന രഹിതമാക്കിയ SIM Card 90 ദിവസങ്ങൾക്ക് ശേഷം മാത്രമാണ് പുതിയ വരിക്കാരന് നൽകുന്നതെന്ന് TRAI. ഒരാൾ ഉപയോഗിച്ച സിം കാർഡ് പിന്നീട് പുതിയ വരിക്കാർക്ക് കൈമാറുന്നതിലെ സുരക്ഷാവീഴ്ചകളെ ചൂണ്ടിക്കാട്ടി 2021ൽ സമർപ്പിച്ച ഒരു ഹർജി പരിഗണിക്കവേയാണ് ട്രായ് സുപ്രീ കോടതിയിൽ ഇക്കാര്യം വ്യക്തമാക്കിയത്.

SIM card ദുരുപയോഗം, TRAI-യുടെ വിശദീകരണം

ഒരു ഉപയോക്താവ് ഉപയോഗിച്ച് അവസാനിപ്പിച്ചതോ, അല്ലെങ്കിൽ ദീർഘനാളായി ഉപയോഗിക്കാതെ പ്രവർത്തന രഹിതമായ സിം കാർഡോ 3 മാസം കഴിയാതെ മറ്റൊരു വരിക്കാരന് നൽകാറില്ലെന്ന് ട്രായ് പറഞ്ഞു. എന്നാൽ ഇത് ദുരുപയോഗം ചെയ്യപ്പെടാതിരിക്കാനുള്ള സുരക്ഷാനടപടികൾ വളരെ മുമ്പേ ആ സിമ്മിന്റെ ഉടമ സ്വീകരിച്ചിരിക്കണമെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് എസ്.വി.എൻ ഭട്ടി എന്നിവരടങ്ങിയ ബഞ്ച് നിരീക്ഷിച്ചു.

SIM TRAI News malayalam
പഴയ SIM കാർഡിലെ വിവരങ്ങൾ പുതിയ വരിക്കാരന് ലഭിക്കുമോ?

WhatsApp ഒന്നരമാസത്തിനുള്ളിൽ: TRAI

സിം കാർഡ് മറ്റൊരാൾക്ക് കൈമാറാൻ 3 മാസത്തെ കാലാവധി ഉണ്ടെങ്കിലും ഉപയോഗിക്കാതിരിക്കുന്ന നമ്പരിൽ നിന്നും WhatsApp 45 ദിവസത്തിനകം വിവരങ്ങൾ നീക്കം ചെയ്യുന്നുണ്ട്. ഒരു മൊബൈൽ നമ്പറിന്റെ അക്കൗണ്ട് 45 ദിവസത്തേക്ക് ഡീ-ആക്ടീവാക്കിയ ശേഷം മറ്റൊരു ഉപകരണത്തിൽ ആക്ടിവേറ്റ് ചെയ്താൽ, വാട്സ്ആപ്പ് പഴയ ഡാറ്റ അതിൽ നിന്ന് നീക്കം ചെയ്തിരിക്കുമെന്നാണ് പറയുന്നത്. അതിനാൽ പ്രവർത്തന രഹിതമായ ഒരു സിമ്മിലെ ഡാറ്റ, പുതിയ വരിക്കാരന് ലഭിക്കുമോ എന്ന ആശങ്ക വേണ്ട.

WhatsApp എങ്ങനെ സേഫ് ആക്കാം?

അതുപോലെ, മുൻ ഫോൺ നമ്പറുമായി ബന്ധിപ്പിച്ചിട്ടുള്ള വാട്സ്ആപ്പ് അക്കൗണ്ട് ഡിലീറ്റ് ചെയ്യുന്നതിലൂടെ നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ സംരക്ഷിക്കാം. അതുപോലെ ഫോണിലെ മെമ്മറി/ക്ലൗഡ്/ഡ്രൈവിൽ സംഭരിച്ചിട്ടുള്ള വാട്സ്ആപ്പ് ഡാറ്റ മായ്‌ക്കുന്നതിലൂടെയും മറ്റൊരാളുടെ കൈയിൽ ഡാറ്റ എത്തുന്നതും ദുരുപയോഗം ചെയ്യുന്നതും തടയാൻ കഴിയുമെന്നും കോടതി വിശദീകരിച്ചു.

Read More: BSNL Diwali Offer: 6 പ്ലാനുകളിൽ എക്സ്ട്രാ 3GB! ദീപാവലിയ്ക്ക് BSNL സമ്മാനം

ഉപയോഗിക്കാതിരിക്കുന്ന സിം കാർഡ് പ്രവർത്തന രഹിതമായി കഴിഞ്ഞാൽ 90 ദിവസത്തെ കാലയളവ് നൽകുന്നതിനുള്ള നിയമം ടെലികമ്മ്യൂണിക്കേഷൻ ഡിപ്പാർട്മെന്റിന്റെ നിർദേശത്തിലാണ് വിവരിക്കുന്നത്.

വിട്ടുവീഴ്ചകൾ അപകടമാകും

എന്നാൽ പല കേസുകളിലും ഉപയോക്താക്കൾ ഇതിനെ കുറിച്ച് ബോധവാന്മാരല്ല എന്നതാണ് വാസ്തവം. അതായത്, ട്രായ് നൽകുന്ന ഇത്തരം സർവ്വീസുകളെ കുറിച്ച് ഉപയോക്താക്കളുടെ പക്കൽ വിവരങ്ങൾ എത്തുന്നില്ല. കൂടാതെ, മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യുന്നതിലോ, കൃത്യമായി റീചാർജ് ചെയ്ത് ഫോൺ നമ്പർ സംരക്ഷിക്കുന്നതിനോ വിട്ടുവീഴ്ചകൾ വരുത്തുന്നതും പ്രശ്നമാണ്.

Also Read: Reliance SBI Card Launch: SBI-യുമായി കൈകോർത്ത് Reliance പുറത്തിറക്കിയ ക്രെഡിറ്റ് കാർഡ് എന്തെന്ന് അറിയൂ…

അതിനാൽ തന്നെ ഇങ്ങനെ ഉണ്ടാകുന്ന അപകടങ്ങളെ കുറിച്ച് ഉപയോക്താക്കൾക്ക് അവബോധമില്ലായ്മ വരുമ്പോൾ, അത് മൊബൈൽ നമ്പർ പുനരുപയോഗം ചെയ്യുന്നതിലേക്ക് വഴിവച്ചേക്കും. അതിനാൽ നിങ്ങളുടെ സിം അഥവാ ഡീ- ആക്ടിവേറ്റ് ചെയ്യപ്പെട്ടാൽ അതിനെ തിരികെ ലഭിക്കാൻ 3 മാസത്തിനുള്ളിൽ ട്രായിയുമായി ബന്ധപ്പെടുക. ഇതുവഴി, നിങ്ങൾക്ക് ഫോൺ നമ്പർ നഷ്ടപ്പെടില്ല എന്ന് മാത്രമല്ല, നിങ്ങളുടെ വിവരങ്ങൾ മറ്റൊരാളിലേക്ക് എത്തപ്പെടുമെന്ന ഭയവും വേണ്ട.

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo