Airtel Convert Regular sim to e-sim: സാധാരണ സിം കാർഡുകൾ മാറ്റി e-sim ആക്കാനുള്ള നിർദേശം ഉപഭോക്താക്കൾക്ക് നൽകി Airtel

Airtel Convert Regular sim to e-sim: സാധാരണ സിം കാർഡുകൾ മാറ്റി e-sim ആക്കാനുള്ള നിർദേശം ഉപഭോക്താക്കൾക്ക് നൽകി Airtel
HIGHLIGHTS

Airtel ഉപയോക്താക്കൾക്ക് പുത്തൻ നിർദേശം നൽകി കമ്പനിയുടെ സിഇഒ

സിം കാർഡുകൾ മാറ്റി e-sim ഉപയോഗിക്കണം

ഇ-സിമ്മുകൾ‌ ഫിസിക്കൽ രൂപം ഇല്ലാത്തവയാണ്

Airtel ഉപയോക്താക്കൾക്ക് പുത്തൻ നിർദേശം നൽകി കമ്പനിയുടെ സിഇഒ ഗോപാൽ വിറ്റൽ. എയർടെൽ കണക്ഷൻ ഉപയോഗിക്കുന്നവർ സിം കാർഡുകൾ മാറ്റി e-sim ഉപയോഗിക്കണം എന്നാണ് ഇദ്ദേഹം പറഞ്ഞിരിക്കുന്നത്. ചില ഉപയോക്താക്കൾക്ക് അയച്ച മെയിലിൽ ആണ് അദ്ദേഹം ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

Airtel e-sim ഫോണിൽ നിന്ന് വേർപ്പെടുത്താൻ സാധിക്കില്ല

ഇ-സിമ്മുകൾ‌ ഫിസിക്കൽ രൂപം ഇല്ലാത്തവയാണ്. ഒരു ചിപ് ആണ് ഇ-സിമ്മിന്റെ ഉപയോഗം നടപ്പിലാക്കുക. പ്രത്യേക സോഫ്‌റ്റ്‌വെയർ ഉപയോഗിച്ചാണ് ഇ-സിമ്മുകൾ പ്രവർത്തിക്കുന്നത്. എംബഡഡ്-സബ്സ്‌ക്രൈബർ ഐഡന്റിറ്റി മൊഡ്യൂൾ എന്നതാണ് ഇ-സിമ്മിന്റെ പൂർണരൂപം. ഇലക്ട്രോണിക്‌ സിം എന്ന പേരിലും ഇ-സിമ്മുകൾ അറിയപ്പെടുന്നുണ്ട്. ഇ-സിമ്മുകൾ ഫോണിൽ നിന്ന് വേർപ്പെടുത്താൻ സാധിക്കില്ല എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ആയതിനാൽ തന്നെ മോഷ്ടാക്കളിൽ നിന്ന് ഇത് പൂർണ്ണ സുരക്ഷ നൽകുന്നു.

സാധാരണ സിം കാർഡുകൾ മാറ്റി e-sim ആക്കാനുള്ള നിർദേശം ഉപഭോക്താക്കൾക്ക് നൽകി Airtel
സാധാരണ സിം കാർഡുകൾ മാറ്റി e-sim ആക്കാനുള്ള നിർദേശം ഉപഭോക്താക്കൾക്ക് നൽകി Airtel

Airtel ഇ-സിം തടസ്സങ്ങളില്ലാത്ത കണക്റ്റിവിറ്റി പ്രദാനം ചെയ്യുന്നു

തടസ്സങ്ങളില്ലാത്ത കണക്റ്റിവിറ്റി ഇ-സിം പ്രദാനം ചെയ്യുന്നു. ഫോൺ മോഷണം പോയാൽ സിം മാറ്റാൻ സാധിക്കാത്തതിനാൽ തന്നെ ഈ ഫോൺ ട്രാക്ക് ചെയ്യാനും എളുപ്പമാണ്. ഇ-സിം പ്രവർത്തിപ്പിക്കാൻ സാധിക്കുന്ന എല്ലാ ഫോണുകളിലും വളരെ എളുപ്പത്തിൽ തന്നെ എയർടെലിന്റെ ഇ-സിം ഉപയോഗിക്കാൻ കഴിയും.

കൂടുതൽ വായിക്കൂ: കേരളത്തിനും Jio AirFiber: 1.5 Gbps വരെ സ്പീഡ്, 599 രൂപ മുതൽ പ്ലാനുകൾ, 14 OTT ആപ്പുകൾ

എങ്ങനെ സാധാരണ സിം e-sim ലേക്ക് മാറ്റാം

ഫോണിൽ നിന്ന് “eSIMregistered email ID” എന്ന ഫോർമാറ്റിൽ 121 എന്ന നമ്പരിലേക്ക് മെസേജ് അ‌യയ്ക്കുക. ഏത് നമ്പറിൽ നിന്നാണോ മെസേജ് അയച്ചത് ആ നമ്പറിലേക്ക് ഒരു മെസേജ് ലഭിക്കുന്നതായിരിക്കും.ഇ-സിമ്മിലേക്ക് മാറുന്ന കാര്യം ഉറപ്പിക്കാനാണ് ഈ സന്ദേശം എത്തുന്നത്.

ഈ സന്ദേശം എത്തിക്കഴിഞ്ഞാൽ 60 സെക്കൻഡുകൾക്ക് ഉള്ളിൽ ”1” എന്ന് മറുപടി അയയ്ക്കണം. ഈ സ്റ്റെപ്പ് നിങ്ങൾ വിജയകരമായി പൂർത്തിയാക്കിയാൽ അടുത്ത പടിയായി എയർടെലിന്റെ കസ്റ്റമർ കെയറിൽ നിന്ന് ഒരു ഫോൺ കോൾ ലഭിക്കുന്നതായിരിക്കും. നിങ്ങളുടെ ഇമെയിൽ ഐഡിയിലേക്ക് ഇവർ ഒരു ക്യൂആർ കോഡ് അയയ്ക്കുന്നതായിരിക്കും. ഇത് സ്ക്യാൻ ചെയ്യുന്നതോടെ നിങ്ങളുടെ ഇ-സിം രജിസ്റ്റർ ആകുന്നതാണ്. നിങ്ങൾ ഐഫോൺ ഉപയോക്താക്കളാണെങ്കിൽ സെറ്റിങ്സ്/ മൊബൈൽ ഡാറ്റ/ ആഡ് ഡാറ്റ പ്ലാൻ/ സ്കാൻ ക്യൂആർ കോഡ് എന്ന രീതിയിൽ മുന്നോട്ട് പോയി ഇ-സിം ആക്ടിവേറ്റ് ചെയ്യാവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ നിങ്ങളുടെ ഫോൺ വൈഫൈയുമായി ബന്ധപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണം.

ഇ-സിം കൂടുതൽ സുരക്ഷ വാഗ്ദാനം ചെയ്യുന്നു

നിരവധി എൻക്രിപ്ഷൻ സംവിധാനങ്ങൾ ലഭിക്കുന്നതിനാൽ ഹാക്കർമാരിൽ നിന്നും മറ്റ് സൈബർ കുറ്റവാളികളിൽ നിന്നും ഇ-സിം കൂടുതൽ സുരക്ഷ വാഗ്ദാനം ചെയ്യുന്നുണ്ട്. മാത്രമല്ല ഓട്ടോമാറ്റിക്ക് ആയി തന്നെ സുരക്ഷിതമായ അപ്‌ഡേറ്റുകളും ആക്റ്റിവേഷനുകളും ഇ-സിം അനുവദിക്കുന്നുണ്ട്. നെറ്റ്വർക്ക് പ്രശ്നങ്ങളും വലിയ രീതിയിൽ ബാധിക്കില്ല എന്നതാണ് ഇ-സിമ്മിന്റെ മറ്റൊരു ഗുണം.

Nisana Nazeer
Digit.in
Logo
Digit.in
Logo