ഇന്ന് OTT പ്ലാനുകളും കൂടി ഉൾപ്പെടുത്തി വരുന്ന റീചാർജ് പ്ലാനുകൾക്കാണ് ജനപ്രിയത കൂടുതൽ. ഇത്തരത്തിൽ അൺലിമിറ്റഡ് കോളുകൾക്കും, റീചാർജുകൾക്കുമൊപ്പം എന്റർടെയിൻമെന്റും ലഭ്യമാകുന്ന നിരവധി പാക്കേജുകൾ Jio വാഗ്ദാനം ചെയ്യുന്നു.
ഇന്ന് കോളർട്യൂണുകളും റിങ് ട്യൂണുകളും സെറ്റ് ചെയ്യണമെങ്കിൽ പല ടെലികോം കമ്പനികളും പ്രത്യേക നിരക്ക് ഏർപ്പെടുത്താറുണ്ട്. എന്നാൽ, ജിയോ ഉപഭോക്താക്കൾക്ക് മാസത്തിൽ ഒരിക്കൽ എന്ന രീതിയിൽ ഫ്രീയായി കോളർട്യൂൺ സെറ്റ് ചെയ്യാനാകും. എങ്കിലും എപ്പോൾ വേണമെങ്കിലും കോളർട്യൂൺ മാറ്റാനും, ഇഷ്ടമുള്ള ഗാനങ്ങളെല്ലാം ഡൌൺലോഡ് ചെയ്ത് ആസ്വദിക്കാനും, അൺലിമിറ്റഡായി സംഗീതം ആസ്വദിക്കാനും Jio വരിക്കാർക്ക് JioSaavn Pro സബ്‌സ്‌ക്രിപ്‌ഷനിലൂടെ സാധ്യമാകും. എന്നാൽ എല്ലാ റീചാർജ് പ്ലാനുകളിലും JioSaavn Pro ലഭിക്കില്ല.
2018ലാണ് റിലയൻസ് Saavn എന്ന ഡിജിറ്റൽ മ്യൂസിക് പ്ലാറ്റ്ഫോമുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ട് വരിക്കാർക്കായി മ്യൂസിക് സേവനങ്ങൾ നടപ്പിലാക്കിയത്.
പ്രതിമാസം 99 അടച്ചാൽ JioSaavn Pro സബ്‌സ്‌ക്രിപ്‌ഷൻ ലഭിക്കുന്നു. ഇങ്ങനെ പരസ്യങ്ങളില്ലാതെ സംഗീതം ആസ്വദിക്കാനും, പരിധിയില്ലാതെ ഡൗൺലോഡ് ചെയ്യാനും, അൺലിമിറ്റഡ് JioTunesകളും ലഭിക്കും.
ഏതെല്ലാം റീചാർജ് പ്ലാനുകൾ തെരഞ്ഞെടുത്താലാണ് JioSaavn Pro സബ്‌സ്‌ക്രിപ്‌ഷൻ ലഭിക്കുന്നതെന്ന് നോക്കാം…
269 രൂപ, 529 രൂപ, 739 രൂപ എന്നീ പ്രീപെയ്ഡ് പ്ലാനുകളിൽ നിങ്ങൾക്ക് JioSaavn Pro ലഭിക്കും. ഈ പ്ലാനുകളിൽ ഏതെങ്കിലും ഒന്ന് ഉപയോഗിച്ച് റീചാർജ് ചെയ്യുകയാണെങ്കിൽ JioSaavn സബ്സ്ക്രിപ്ഷനും സ്വന്തമാക്കാം. 28 ദിവസം മുതൽ 84 ദിവസം വരെ വാലിഡിറ്റി വരുന്ന റീചാർജ് പ്ലാനുകളാണ് ഇവ. 1.5 GB ഡാറ്റയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ പ്ലാനുകളിൽ നിങ്ങൾക്ക് അൺലിമിറ്റഡ് വോയ്‌സ് കോളുകളും എസ്എംഎസുകളും ലഭിക്കുന്നതാണ്.
ഇതിന് പുറമെ, ജിയോ വരിക്കാർ 589 രൂപയുടെയോ, 789 രൂപയുടെയോ പ്രീപെയ്ഡ് പ്ലാനുകൾ തെരഞ്ഞെടുക്കുകയാണെങ്കിലും നിങ്ങൾക്ക് ജിയോസാവൻ സേവനം ലഭിക്കും. ഇതിൽ 589 രൂപയുടെ റീചാർജിൽ 56 ദിവസത്തെ വാലിഡിറ്റി വരുന്നു. 789 രൂപയുടെ പ്രീ പെയ്ഡ് പ്ലാനാകട്ടെ 84 ദിവസത്തേക്ക് കാലാവധിയുള്ളതാണ്.